Follow KVARTHA on Google news Follow Us!
ad

തോമസ് ചാണ്ടി കുവൈറ്റ് ജയിലില്‍ കിടന്നു, കെ എം ഷാജഹാന്റെ വെളിപ്പെടുത്തല്‍ വൈറലാകുന്നു

വിവാദമായ കുവൈറ്റ് ഇന്ത്യന്‍ സ്‌കൂള്‍ കുംഭകോണ കേസില്‍ ഗതാഗത മന്ത്രി തോമസ് ചാണ്ടിThiruvananthapuram, News, Politics, Controversy, Facebook, Pinarayi vijayan, Chief Minister, Media, Kerala
തിരുവനന്തപുരം: (www.kvartha.com 25.09.2017) വിവാദമായ കുവൈറ്റ് ഇന്ത്യന്‍ സ്‌കൂള്‍ കുംഭകോണ കേസില്‍ ഗതാഗത മന്ത്രി തോമസ് ചാണ്ടി കുവൈറ്റിലെ ജയിലില്‍ കഴിഞ്ഞിട്ടുണ്ടെന്ന വെളിപ്പെടുത്തല്‍ പുതിയ വിവാദമാകുന്നു. ഇതു സംബന്ധിച്ച് വി എസ് അച്യുതാനന്ദന്റെ മുന്‍ സെക്രട്ടറി കെ എം ഷാജഹാന്‍ ഫേസ്ബുക്കില്‍ ഇട്ട പോസ്റ്റ് വൈറലായിരിക്കുകയാണ്.

മുന്‍ ഏഷ്യാനെറ്റ് ചീഫ് എഡിറ്ററും ഇപ്പോള്‍ കോണ്‍ഗ്രസ് ചാനല്‍ ജയ്ഹിന്ദിന്റെ മേധാവിയുമായ കെ പി മോഹനനായിരുന്നു ഈ കേസില്‍ കൂട്ടുപ്രതി. മോഹനന്‍ അറസ്റ്റിലാകുന്നതിന മുമ്പ് ഇന്ത്യയിലേക്ക് രക്ഷപ്പെട്ടു. വന്‍ തുക പിഴയടച്ചാണ് തോമസ് ചാണ്ടി രക്ഷപ്പെട്ടതെന്നും ഷാജഹാന്‍ വെളിപ്പെടുത്തുന്നു. മാത്രമല്ല, അന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയന്‍ കുവൈറ്റിലെത്തി തോമസ് ചാണ്ടിക്കും മറ്റുമെതിരെ മാധ്യമങ്ങളോടു സംസാരിക്കുകയും ചെയ്തിരുന്നു. അതേ പിണറായി ഇപ്പോള്‍ തോമസ് ചാണ്ടിയെ സംരക്ഷിക്കുന്നത് പണത്തിനു മീതെ പറക്കാന്‍ പറ്റാത്തതുകൊണ്ടാണ് എന്നാണ് ആരോപണം. വേറെയും കൂടുതല്‍ വിവരങ്ങളടങ്ങിയ ഷാജഹാന്റെ പോസ്റ്റ് പൂര്‍ണരൂപത്തില്‍ താഴെ:

Thomas was jailed in Kuwait, K M Shajahan's post is viral, Thiruvananthapuram, News, Politics, Controversy, Facebook, Pinarayi vijayan, Chief Minister, Media, Kerala.

ഞെട്ടിക്കുന്ന ഒരു വിവരം അറിയിക്കാനാണ് ഈ പോസ്റ്റ്.

തോമസ് ചാണ്ടി എന്ന കുവൈറ്റ് ചാണ്ടി കോടികളുടെ സ്‌കൂള്‍ തട്ടിപ്പില്‍ അറസ്റ്റ് ഒഴിവാക്കാന്‍ വേണ്ടിയാണ് ലക്ഷങ്ങള്‍ ജാമ്യത്തുകയായി നല്‍കിയത് എന്നായിരുന്നല്ലോ ദേശാഭിമാനി റിപ്പോര്‍ട്ട്. എന്നാല്‍ പുതിയ വിവരം അതല്ല. തട്ടിപ്പ് കേസില്‍ ഈ മഹാന്‍ മൂന്ന് ദിവസം കുവൈറ്റ് ജയിലിലായിരുന്നുവത്രെ.

Thomas was jailed in Kuwait, K M Shajahan's post is viral, Thiruvananthapuram, News, Politics, Controversy, Facebook, Pinarayi vijayan, Chief Minister, Media, Kerala

അതായത്, മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്തനായി മന്ത്രിസഭയിലെത്തിയ തോമസ് ചാണ്ടി എന്ന കുവൈറ്റ് ചാണ്ടി, കോടികളുടെ സ്‌കൂള്‍ തട്ടിപ്പ് കേസില്‍ മൂന്ന് ദിവസം കുവൈറ്റ് ജയിലില്‍ കിടന്ന് അഴിയെണ്ണിയ ആളാണെന്ന്! പോരെ പൂരം ! 85,000 കുവൈറ്റ് ദിനാര്‍ നലകിയാണ് അന്ന് ചാണ്ടി ജയിലില്‍ നിന്ന് രക്ഷപെട്ടത് എന്നാണ് വിവരം. കൂട്ട് പ്രതി കെ പി മോഹനനെതിരെ ഇന്റര്‍പോളിന്റെ അറസ്റ്റ് വാറണ്ട് ഉണ്ടായിരുന്നു. മോഹനനെ കുവൈറ്റിന് കൈമാറിയിരുന്നെങ്കില്‍ ചാണ്ടിയും കൂട്ടുപ്രതികളും വീണ്ടും അഴിയെണ്ണുമായിരുന്നു. രാഷ്ട്രീയ സ്വാധീനമുപയോഗിച്ചാണ് മോഹനനെ കുവൈറ്റിന് കൈമാറുന്നത് അന്ന് തടഞ്ഞത്.

അത് മാത്രമല്ല. ആ സമയത്ത് സി പി എം പാര്‍ട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയന്‍ കുവൈറ്റിലെത്തി, തട്ടിപ്പ് നടന്ന സ്‌കൂളിലെത്തി തട്ടിപ്പിനെതിരെ ആഞ്ഞടിക്കുകയും ചാണ്ടിക്കും കൂട്ട് പ്രതികള്‍ക്കുമെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തുകയും ചെയ്തിരുന്നു!

ജോണ്‍ ബ്രിട്ടാസും പിണറായിക്കൊപ്പമുണ്ടായിരുന്നു. കൈരളി ചാനല്‍ പിണറായിയുടെ വാര്‍ത്താ സമ്മേളനം സംപ്രേഷണം ചെയ്യുകയുമുണ്ടായി. അതേ പിണറായി വിജയന്‍ തന്നെ പ്രത്യേക താല്‍പ്പര്യമെടുത്താണ് തോമസ് ചാണ്ടിയെ തന്റെ മന്ത്രിസഭയിലേക്ക് ആനയിച്ചത് ! പണത്തിന് മേല്‍ പരുന്തും പറക്കില്ല എന്നതിന് ഇതില്‍പരം എന്തെങ്കിലും തെളിവ് വേണോ?

ഇനി, തോമസ് ചാണ്ടിക്ക് ആലപ്പുഴയിലെ സി പി എം നേതാക്കള്‍ക്കിടയിലുള്ള ആഴത്തിലുള്ള ബന്ധം സംബന്ധിച്ച് ഒരു തെളിവ് നിരത്താം. തെളിവുകള്‍ അനവധിയുണ്ട്. ജില്ലയിലെ മുന്‍ എംഎല്‍എയായ ഒരു സി പി എം നേതാവിന്റെ മകനെ തോമസ് ചാണ്ടി കുവൈറ്റില്‍ കൊണ്ടുപോയി തന്റെ ബേക്കറിയില്‍ ജോലി നല്‍കിയിരിന്നു. ബേക്കറിയുടെ പ്രവര്‍ത്തനം നിലച്ചതോടെ നേതാവിന്റെ മകന് പണിയില്ലാതായെങ്കിലും, മാസം 300 കുവൈറ്റി ദിനാര്‍ (ഏകദേശം 60,000/രൂപയിലധികം ) ശമ്പളം നല്‍കി ഇയാളെ ചാണ്ടി കുവൈറ്റില്‍ തന്നെ നിലനിര്‍ത്തിയിരിക്കുകയാണ് എന്നാണ് അറിയാന്‍ കഴിഞ്ഞത്.

പ്രത്യേകിച്ച് പണിയൊന്നുമില്ലാത്ത ഇയാള്‍ സദാസമയവും ശരീരപുഷ്ടി മെച്ചപ്പെടുത്താന്‍ അടുത്തുള്ള ജിംനേഷ്യത്തിലാണ് ചെലവഴിക്കുന്നതത്രെ. പരിസരവാസികള്‍ സി പി എം നേതാവിന്റെ ഈ മകനെ' മസില്‍മാന്‍' എന്നാണ് വിളിക്കുന്നത്! ഇങ്ങനെ ഒട്ടേറെ സി പി എം നേതാക്കളുടെ മക്കളേയും ബന്ധുക്കളേയും ലക്ഷങ്ങള്‍ നല്‍കി തീറ്റിപ്പോറ്റുന്നതാണ് ഈ ചാണ്ടിയുടെ ഊര്‍ജ്ജവും ശക്തിയും! ഇതൊക്കെയാണെങ്കിലും, കോടികളുടെ തട്ടിപ്പിന് അഴിയെണ്ണിയ ഒരാളെ സ്വന്തം മന്ത്രിസഭയില്‍ മന്ത്രിയാക്കിയ മുഖ്യമന്ത്രി പിണറായി വിജയനെ സമ്മതിക്കണം.

അതും, അഴിമതി നടന്ന കുവൈറ്റിലെ സ്‌കൂളില്‍ ചെന്ന് ചാണ്ടി ഉള്‍പ്പെടെയുള്ള, തട്ടിപ്പിലെ കൂട്ട് പ്രതികള്‍ക്കെതിരെ നിശിത വിമര്‍ശനം ഉയര്‍ത്തിയതിന് ശേഷം !

Also Read:
മലയാളി ബംഗളൂരുവിലെ കടയില്‍ കുഴഞ്ഞുവീണ് മരിച്ചു


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Thomas was jailed in Kuwait, K M Shajahan's post is viral, Thiruvananthapuram, News, Politics, Controversy, Facebook, Pinarayi vijayan, Chief Minister, Media, Kerala.