Follow KVARTHA on Google news Follow Us!
ad

ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന സമയത്ത് ജയലളിത ഇഡലി കഴിച്ചു, പാര്‍ട്ടി നേതാക്കളുമായി കൂടിക്കാഴ്ച നടത്തി എന്നൊക്കെ നുണ പറഞ്ഞിരുന്നു; മാപ്പുനല്‍കണമെന്ന കുറ്റസമ്മതവുമായി തമിഴ്‌നാട് മന്ത്രി

ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന സമയത്ത് മുന്‍ തമിഴ് നാട്chennai, News, hospital, Treatment, Doctor, Jayalalitha, National,
ചെന്നൈ: (www.kvartha.com 23.09.2017) ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന സമയത്ത് മുന്‍ തമിഴ് നാട് മുഖ്യമന്ത്രി ജയലളിത ഇഡലി കഴിച്ചു, പാര്‍ട്ടി നേതാക്കളുമായി കൂടിക്കാഴ്ച നടത്തി എന്നൊക്കെ നുണ പറഞ്ഞിരുന്നു. അത് തെറ്റാണെന്നും മാപ്പുനല്‍കണമെന്നുമുള്ള കുറ്റസമ്മതവുമായി തമിഴ്‌നാട് മന്ത്രി രംഗത്ത്.

ജയലളിതയുടെ ആരോഗ്യനിലയെ കുറിച്ച് താനും അണ്ണാ ഡി.എം.കെയും ജനങ്ങളോട് കള്ളം പറയുകയായിരുന്നുവെന്നും തമിഴ്‌നാട് മന്ത്രി സി.ശ്രീനിവാസന്‍ പറഞ്ഞു. മധുരയില്‍ നിന്ന് 500 കിലോമീറ്റര്‍ അകലെ ഒരു പൊതുപരിപാടിയിലായിരുന്നു മന്ത്രിയുടെ മാപ്പപേക്ഷ.
ചികിത്സയില്‍ കഴിഞ്ഞിരുന്ന അവസരത്തില്‍ ജയലളിതയെ ആരും കാണുക പോലും ചെയ്തിട്ടില്ല.


ഈ അവസരത്തില്‍ പാര്‍ട്ടി നേതാക്കള്‍ എല്ലാവരും അപ്പോളോ ആശുപത്രി മേധാവി പ്രതാപ് റെഡ്ഡിയുടെ മുറിയിലായിരുന്നു. പാര്‍ട്ടിയുടെ രഹസ്യങ്ങള്‍ ചോരരുതെന്ന് കരുതിയാണ് തങ്ങള്‍ കള്ളം പറയാന്‍ നിര്‍ബന്ധിതരായതെന്നും ശ്രീനിവാസന്‍ വെളിപ്പെടുത്തി. ജയലളിതയെ മുറിയില്‍ വച്ച് കണ്ടത് തോഴിയായ ശശികല മാത്രമാണ്. രണ്ട് മിനിട്ട് മാത്രമായിരുന്നു ശശികലയ്ക്ക് മുറിയില്‍ ചെലവഴിക്കാന്‍ ഡോക്ടര്‍മാര്‍ അനുവാദം നല്‍കിയതെന്നും മന്ത്രി വ്യക്തമാക്കി.

അസുഖബാധിതയായ ജയലളിത 75 ദിവസത്തോളം ആശുപത്രിയില്‍ കിടന്ന ശേഷം 2016 ഡിസംബര്‍ അഞ്ചിനാണ് മരിച്ചത്.

Also Read:
ജനറല്‍ ആശുപത്രിയില്‍ ഓക്‌സിജന്‍ സിലിണ്ടര്‍ സൂക്ഷിക്കുന്ന മുറിയിലും പോലീസിന്റെ വിശ്രമ മുറിയിലും വിഷപാമ്പ്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Tamil Nadu minister C Sreenivasan admits to lying about Jayalalithaa's health, seeks people's apology, Chennai, News, hospital, Treatment, Doctor, Jayalalitha, National.