Follow KVARTHA on Google news Follow Us!
ad

സ്‌കൂള്‍ ജീവനക്കാര്‍ കൂട്ടമാനഭംഗത്തിനിരയാക്കിയെന്നാരോപിച്ച് വിദ്യാര്‍ത്ഥിനി പ്രധാനമന്ത്രിക്ക് കത്തയച്ചു

സ്‌കൂള്‍ ജീവനക്കാര്‍ കൂട്ടമാനഭംഗത്തിനിരയാക്കിയെന്ന് കാട്ടി വിദ്യാര്‍ത്ഥിനി പ്രധാനമന്ത്രിക്ക് കത്തയച്ചു. ഹരിയാനയിലെ സോണിപത് സ്വദേശിനിIndia, National, News, school, Molestation attempt, Complaint, PM, CM, Student, Sonipat school gang molest: Victim writes to PM seeking justice
സേണിപത്: (www.kvartha.com 24.09.2017) സ്‌കൂള്‍ ജീവനക്കാര്‍ കൂട്ടമാനഭംഗത്തിനിരയാക്കിയെന്ന് കാട്ടി വിദ്യാര്‍ത്ഥിനി പ്രധാനമന്ത്രിക്ക് കത്തയച്ചു. ഹരിയാനയിലെ സോണിപത് സ്വദേശിനിയായ വിദ്യാര്‍ത്ഥിനിയാണ് പ്രധാനമന്ത്രിക്ക് കത്തയച്ചത്. ഹരിയാനയിലെ ഓം പബ്ലിക് സ്‌കൂളിലെ രണ്ട് ജീവനക്കാര്‍ക്കെതിരെയാണ് ബലാത്സംഗ ആരോപണം.

അതേസമയം പരാതിക്കാരിയായ വിദ്യാര്‍ത്ഥിനി ഇക്കാര്യം സ്‌കൂള്‍ അധികൃതരെ അറിയിച്ചിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി. പ്രധാനമന്ത്രിക്ക് പുറമെ ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിനും വിദ്യാര്‍ത്ഥിനി പരാതി നല്‍കിയിട്ടുണ്ട്. പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും വിദ്യാര്‍ത്ഥിനി പരാതി നല്‍കിയതിന് ശേഷമാണ് സ്‌കൂള്‍ അധികൃതര്‍ ഇക്കാര്യം അറിഞ്ഞത്.



സ്‌കൂളിലെ രണ്ട് ജീവനക്കാര്‍ തന്നെ നീലച്ചിത്രം കാണിച്ച ശേഷം പീഡിപ്പിച്ചുവെന്നാണ് വിദ്യാര്‍ത്ഥിനിയുടെ പരാതി. കരാബിര്‍, സുഖ്ബീര്‍ എന്നീ ജീവനക്കാര്‍ക്കെതിരെയാണ് ആരോപണം. പ്രധാനമന്ത്രിക്ക് ഇമെയില്‍ വഴി അയച്ച പരാതിയില്‍ ഇവരുടെ പേര് വ്യക്തമാക്കിയിട്ടുണ്ട്. ആരോപണ വിധേയരായ രണ്ട് പേരും ടീച്ചിംഗ് ഇതര വിഭാഗത്തിലെ ജീവനക്കാരാണ്. പോലീസ് ഇവരെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്ത് വരികയാണ്. ആരോപണവിധേയരായ ജീവനക്കാരും സ്‌കൂള്‍ അധികൃതരും ആരോപണം നിഷേധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: India, National, News, school, Molestation attempt, Complaint, PM, CM, Student, Sonipat school gang molest: Victim writes to PM seeking justice