Follow KVARTHA on Google news Follow Us!
ad

പാക് ഷെല്ലാക്രമണം; അതിര്‍ത്തിയിലെ സ്‌കൂളുകള്‍ ഒരാഴ്ചത്തേയ്ക്ക് അടച്ചുപൂട്ടി

ശ്രീനഗര്‍: (www.kvartha.com 20.09.2017) ജമ്മുകശ്മീരിലെ അന്താരാഷ്ട്ര അതിര്‍ത്തിയില്‍ സ്‌കൂളുകള്‍ ഒരാഴ്ചത്തേNational, Jammu Kashmir, Pak firing
ശ്രീനഗര്‍: (www.kvartha.com 20.09.2017) ജമ്മുകശ്മീരിലെ അന്താരാഷ്ട്ര അതിര്‍ത്തിയില്‍ സ്‌കൂളുകള്‍ ഒരാഴ്ചത്തേയ്ക്ക് അടച്ചുപൂട്ടി. പാക്കിസ്ഥാന്റെ ഭാഗത്തുനിന്നും ഷെല്ലാക്രമണം തുടരുന്നതിനാലാണിത്. പാക് ഷെല്ലിംഗ് തുടരുന്ന അര്‍ണിയയിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് ക്ലാസുകള്‍ നഷ്ടമാകുന്നത്.

അതിര്‍ത്തി പ്രദേശങ്ങളില്‍ താമസിക്കുന്ന കുട്ടികള്‍ക്ക് ഭാവിയില്ല. ഇപ്പോഴും ആക്രമണമുണ്ടായി. എപ്പോള്‍ വേണമെങ്കിലും ആക്രമണം തുടങ്ങാമെന്ന നിലയാണ്. ദീപാവലി വരെ സ്‌കൂളുകള്‍ തുറക്കുമെന്ന് കരുതുന്നില്ലെന്ന് വിദ്യാര്‍ത്ഥിയായ ജ്യോതി പറഞ്ഞു.

National, Jammu Kashmir, Pak firing

അന്താരാഷ്ട്ര അതിര്‍ത്തിയിലുള്ള ബിഎസ് എഫ് പോസ്റ്റുകള്‍ക്കും ഗ്രാമങ്ങള്‍ക്കും നേരെ കഴിഞ്ഞ ആഴ്ചയിലും പാക് ആക്രമണം നടന്നിരുന്നു. ഒരു സ്ത്രീ ഉള്‍പ്പെടെ രണ്ട് പേര്‍ പാക് ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. പാക് ഷെല്ലിംഗില്‍ നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: SRINAGAR: For the last one week, schools at the international border at Arnia in Jammu and Kashmir are shut due to incessant shelling by Pakistan. The panic-stricken students and staff say the situation is just not conducive for studies.

Keywords: National, Jammu Kashmir, Pak firing