Follow KVARTHA on Google news Follow Us!
ad

389 കോടി ചിലവഴിച്ച് നിര്‍മ്മിച്ച ഡാം ഉദ്‌ഘാടനത്തിന് ഒരു ദിവസം മുന്‍പേ തകര്‍ന്നു

പാറ്റ്‌ന: (www.kvartha.com 20.09.2017) കോടികള്‍ ചിലവഴിച്ച് നിര്‍മ്മിച്ച ഡാം ഉല്‍ഘാടനത്തിന് മണിക്കൂറുകള്‍ അവശേഷിക്കവേ തകര്‍ന്നു. ഉല്‍ഘാടനത്തിന് ഒരു ദിവസം മുന്‍പ് നടന്ന National, Dam, Collapse
പാറ്റ്‌ന: (www.kvartha.com 20.09.2017) കോടികള്‍ ചിലവഴിച്ച് നിര്‍മ്മിച്ച ഡാം ഉദ്‌ഘാടനത്തിന് മണിക്കൂറുകള്‍ അവശേഷിക്കവേ തകര്‍ന്നു. ഉല്‍ഘാടനത്തിന് ഒരു ദിവസം മുന്‍പ് നടന്ന പരിശീലന പ്രവര്‍ത്തനത്തിലാണ് ഡാമിന്റെ ഭിത്തി തകര്‍ന്നത്. 389.31 കോടി രൂപ ചിലവിലായിരുന്നു ഡാം നിര്‍മ്മിച്ചത്.

ബീഹാറിനും അയല്‍ സംസ്ഥാനമായ ജാര്‍ഖണ്ഡിനും ഗുണം ചെയ്യുന്ന പദ്ധതിയയൈരുന്നു ഇത്. ഗതേശ്വര്‍ പാന്ത് കനാല്‍ പ്രൊജക്ട് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറാണ് ഉല്‍ഘാടനം ചെയ്യാന്‍ നിശ്ചയിച്ചിരുന്നത്.

National, Dam, Collapse

ഭഗല്പൂര്‍ ജില്ലയിലെ ബതേശ്വര്‍സ്ഥാനില്‍ ഡാമിലെ പമ്പ് സ്വിച്ച് ഓണ്‍ ചെയ്ത ഉടനെയായിരുന്നു സംഭവം. ഗംഗയില്‍ നിന്നുള്ള ജലം ശക്തമായി ഒഴുകിയതോടെ സമ്മര്‍ദ്ദം താങ്ങാനാകാതെ ഭിത്തി തകരുകയായിരുന്നു. സമീപപ്രദേശമായ കഹല്‍ഗാവൂണിലേയ്ക്കും എന്‍ ടി പി സി ടൗണ്‍ ഷിപ്പിലേയ്ക്കുമാണ് ഈ വെള്ളം ഒഴുകിയെത്തിയത്.

ഡാമിന്റെ ഭിത്തി തകര്‍ന്നതോടെ ഉല്‍ഘാടന ചടങ്ങ് റദ്ദാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: Patna: The wall of a Rs 389.31 crore dam project in Bihar collapsed on Wednesday during a trial run, 24 hours before its inauguration.

Keywords: National, Dam, Collapse