Follow KVARTHA on Google news Follow Us!
ad

രാഹുല്‍ രണ്ടുംകല്‍പിച്ച് തന്നെ; തുറന്ന ജീപ്പ് അനുവദിക്കാത്തതിനാല്‍ കാളവണ്ടിയില്‍ ഗുജറാത്ത് പര്യടനത്തിന്

കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രണ്ടും കല്‍പിച്ച് തന്നെ. നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്നGujarath, News, Police, Politics, Meeting, school, Women, National
ദ്വാരക: (www.kvartha.com 25.09.2017) കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രണ്ടും കല്‍പിച്ച് തന്നെ. നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന ഗുജറാത്തില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ത്രിദിന പര്യടനത്തിന് തിങ്കളാഴ്ച തുടക്കം കുറിക്കുകയാണ്. എന്നാല്‍ തുറന്ന ജീപ്പില്‍ പ്രകടനം നടത്താന്‍ പോലീസ് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് കാളവണ്ടിയില്‍ യാത്ര ചെയ്യാന്‍ തീരുമാനിച്ചിരിക്കയാണ് രാഹുല്‍.

ഗുജറാത്ത് രാഷ്ട്രീയത്തില്‍ നിര്‍ണായകമായ സൗരാഷ്ട്ര മേഖല കേന്ദ്രീകരിച്ചാണ് കോണ്‍ഗ്രസ് ഉപാധ്യക്ഷന്റെ പര്യടനം. രണ്ടാഴ്ചയ്ക്കുമുന്‍പ് അഹമ്മദാബാദിലെ സബര്‍മതി നദീതീരത്ത് ആയിരത്തോളം പാര്‍ട്ടി പ്രവര്‍ത്തകരുമായി കൂടിക്കാഴ്ച നടത്തിയും സംവദിച്ചും തയാറെടുത്തതിന്റെ ബലത്തിലാണ് രാഹുല്‍ ഗുജറാത്ത് പര്യടനത്തിന് തുടക്കമിടുന്നത്.

Rahul Gandhi to Hit Gujarat Assembly Election Campaign Trail on Monday, Gujarath, News, Police, Politics, Meeting, School, Women, National

ഗുജറാത്ത് രാഷ്ട്രീയത്തില്‍ ഏറെ പ്രധാനപ്പെട്ട മേഖലയാണ് സൗരാഷ്ട്ര. 182 അംഗ നിയമസഭയില്‍ മൂന്നിലൊന്നോളം അംഗങ്ങളും ഇവിടെനിന്നാണ്. മതപരമായി ഏറെ പ്രാധാന്യമുള്ള ദ്വാരകയും സൗരാഷ്ട്രയുടെ ഭാഗമാണ്.

ദ്വാരകയിലെ ദ്വാരകാധീഷ് കൃഷ്ണ ക്ഷേത്രത്തിലെ പ്രാര്‍ഥനയ്ക്കുശേഷമാണു രാഹുല്‍ പര്യടനം തുടങ്ങുന്നത്. ഇവിടെനിന്നു ജാംനഗറിലെത്തുന്ന രാഹുല്‍ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വച്ചു ജനങ്ങളുമായി സംവദിക്കും. വനിതകള്‍, വ്യവസായികള്‍ എന്നിവരുമായും രാഹുല്‍ പ്രത്യേകം കൂടിക്കാഴ്ച നടത്തും. ദ്വാരകയില്‍നിന്നു ജാംനഗറിലേക്കുള്ള 135 കിലോമീറ്റര്‍ തുറന്ന ജീപ്പില്‍ യാത്രചെയ്യാനായിരുന്നു രാഹുലിന്റെ തീരുമാനം. എന്നാല്‍ ഇതിന് സുരക്ഷാ കാരണങ്ങളാല്‍ പോലീസ് അനുവാദം നല്‍കിയിരുന്നില്ല.

സിസിടിവി ക്യാമറകള്‍ പ്രത്യേകമായി ഘടിപ്പിച്ച ബസിലാകും രാഹുല്‍ ഈ ദൂരം താണ്ടുക. എന്നാല്‍ ദ്വാരകയില്‍നിന്ന് 25 കിലോമീറ്റര്‍ അകലെയുള്ള ഹന്‍ജ്‌റാപര്‍ ഗ്രാമത്തില്‍ കാളവണ്ടിയിലാകും യാത്രയെന്ന് വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍ഐസ് റിപ്പോര്‍ട്ടു ചെയ്തു. തിങ്കളാഴ്ച ജാംനഗറില്‍ തങ്ങുന്ന രാഹുല്‍ ചൊവ്വാഴ്ച രാജ്‌കോട്ടിലെത്തും. ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയുടെ ജന്മനാടാണ് രാജ്‌കോട്ട്. സൗരാഷ്ട്ര മേഖലയിലെ അംഗങ്ങളില്‍ ഏറ്റവും പ്രബലനാണ് രൂപാണി. പട്ടേല്‍ സമുദായത്തിന്റെ പ്രധാന ക്ഷേത്രമായ ഖോദാല്‍ധാം ക്ഷേത്രവും രാഹുല്‍ സന്ദര്‍ശിക്കും.

ബുധനാഴ്ച സുരേന്ദ്രനഗര്‍ കേന്ദ്രീകരിച്ചാകും രാഹുലിന്റെ പര്യടനം. ഇവിടുത്തെ ഛോട്ടില ക്ഷേത്രവും രാഹുലിന്റെ സന്ദര്‍ശന പട്ടികയിലുണ്ട്. പട്ടേല്‍ പ്രക്ഷോഭത്തിന്റെ മുന്‍നിരയിലുണ്ടായിരുന്ന ഹാര്‍ദിക് പട്ടേലിന്റെ ജന്മനാടായ വിരാമംഗാമില്‍ വച്ചാണ് ത്രിദിന പര്യടനം രാഹുല്‍ അവസാനിക്കുക. ഗുജറാത്തിന്റെ വടക്ക്, മധ്യ, തെക്കന്‍ മേഖലകളില്‍ ശ്രദ്ധ പതിപ്പിച്ചുള്ള അടുത്ത പര്യടനം ഡിസംബറില്‍ നടക്കുന്ന തെരഞ്ഞെടുപ്പിനു മുന്‍പായി ഉണ്ടാകും.

കഴിഞ്ഞ രണ്ടു ദശകമായി കോണ്‍ഗ്രസിനെ സംബന്ധിച്ചു ബാലികേറാമലയാണു സൗരാഷ്ട്രാ മേഖല. 2012ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഈ മേഖലയിലെ 52 സീറ്റുകളില്‍ 12 എണ്ണത്തില്‍ മാത്രമേ കോണ്‍ഗ്രസിനു വിജയിക്കാനായുള്ളൂ. പട്ടേല്‍ സമുദായത്തിന്റെ പ്രതിഷേധവും വിവിധ വിഷയങ്ങളിലെ കര്‍ഷകരുടെ പ്രതിഷേധവും ഭരണകക്ഷിയായ ബിജെപിക്കെതിരായ വോട്ടാക്കി മാറ്റാനുള്ള തന്ത്രങ്ങളാണ് അണിയറയില്‍ കോണ്‍ഗ്രസ് ഒരുക്കുന്നത്. രാഹുലിന്റെ ത്രിദിന പര്യടനത്തോടെ പ്രാദേശികമായി വിഘടിച്ചുനില്‍ക്കുന്ന നേതാക്കളില്‍പ്പോലും സ്വാധീനം ചെലുത്തി പ്രവര്‍ത്തനം ഊര്‍ജിതമാക്കാനാകുമെന്നാണു പാര്‍ട്ടിയുടെ പ്രതീക്ഷ.

Also Read:
മലയാളി ബംഗളൂരുവിലെ കടയില്‍ കുഴഞ്ഞുവീണ് മരിച്ചു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Rahul Gandhi to Hit Gujarat Assembly Election Campaign Trail on Monday, Gujarath, News, Police, Politics, Meeting, School, Women, National.