Follow KVARTHA on Google news Follow Us!
ad

പെണ്‍കുട്ടികളെ അക്രമിച്ചതിന് വാര്‍ത്ത നല്‍കിയത് നീയല്ലേടാ... എസ് ഐ ഭാര്യയുടേയും പെണ്‍മക്കളുടേയും മുന്നില്‍ വെച്ച് മുഖത്തടിച്ചു, തടയാന്‍ ചെന്ന അയല്‍ക്കാരനായ ഗള്‍ഫ് എഞ്ചിനീയറെ കസ്റ്റഡിയിലെടുത്തു; പരാതി പിന്‍വലിച്ചാല്‍ വിട്ടയക്കാമെന്ന് എസ് ഐ, കേരളാ പോലീസിന് നാണക്കേടുണ്ടാക്കിയ കേരള കൗമുദി ലേഖകനെ അക്രമിച്ച കേസില്‍ അന്വേഷണം പ്രഖ്യാപിച്ച് ഡിജിപി

വര്‍ക്കലയില്‍ കേരള കൗമുദി ലേഖകനെ പോലീസ് വീട്ടില്‍ കയറി മര്‍ദിച്ച സംഭവത്തില്‍Thiruvananthapuram, News, Police, Crime, Case, Complaint, hospital, Treatment, Kerala,
തിരുവനന്തപുരം : (www.kvartha.com 25.09.2017) വര്‍ക്കലയില്‍ കേരള കൗമുദി ലേഖകനെ പോലീസ് വീട്ടില്‍ കയറി മര്‍ദിച്ച സംഭവത്തില്‍ ഡി.ജി.പിയുടെ നിര്‍ദേശാനുസരണം റൂറല്‍ എസ്.പിയുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു. അന്വേഷണ ഉദ്യോഗസ്ഥനായ ആറ്റിങ്ങല്‍ എ.എസ്.പി തിങ്കളാഴ്ച കേരളകൗമുദി ലേഖകന്‍ സജീവ് ഗോപാലനെ സന്ദര്‍ശിച്ച് മൊഴി രേഖപ്പെടുത്തും. അക്രമണത്തിനിരയായ സജീവിന്റെ വീടും അന്വേഷണ സംഘം സന്ദര്‍ശിക്കും. സംഭവത്തില്‍ അടിയന്തര അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ഡി.ജി.പി ലോക് നാഥ് ബെഹ്‌റ റൂറല്‍ എസ്.പി അശോക് കുമാറിന് നിര്‍ദേശം നല്‍കിയിരുന്നു.

ഞായറാഴ്ച രാത്രി പത്തുമണിയോടെയാണ് വര്‍ക്കല എസ് ഐ കെ.ആര്‍ . ബിജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സജീവ് ഗോപാലനെ വീട് കയറി മര്‍ദിച്ചത്. ഭാര്യ ദീപയുടേയും ഒമ്പതാംക്ലാസ് വിദ്യാര്‍ത്ഥിനിയായ മകളുടേയും മുന്നില്‍വെച്ചാണ് സജീവിനെ പോലീസുകാര്‍ ക്രൂരമായി തല്ലിച്ചതച്ചത്. സജീവ് ഗോപാല്‍ ഗുരുതരപരിക്കുകളോടെ ഇപ്പോള്‍ വര്‍ക്കല മിഷന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പോലീസ് മര്‍ദനത്തില്‍ സജീവിന്റെ കണ്ണിനും മുഖത്തും കഴുത്തിലും സാരമായി പരിക്കേറ്റിട്ടുണ്ട്.

Police attacks Kerala Kaumudi reporter at his home, Thiruvananthapuram, News, Police, Crime, Case, Complaint, hospital, Treatment, Kerala.

കഴിഞ്ഞദിവസം വീട്ടിലെത്തിയ ബന്ധുക്കള്‍ രാത്രിയില്‍ ഭക്ഷണം കഴിച്ച് പോകാനിറങ്ങിയപ്പോള്‍ അവരെ യാത്രയാക്കാനായി പുറത്തിറങ്ങിയ സജീവനെ ബൈക്കിലെത്തിയ രണ്ടുപോലീസുകാര്‍ കാരണണില്ലാതെ മര്‍ദിക്കുകയായിരുന്നു. റോഡില്‍ നിന്ന പോലീസുകാര്‍ റോഡരികിലെ വീട്ടില്‍ നില്‍ക്കുകയായിരുന്ന സജീവിനെ വിളിച്ചശേഷം മദ്യപിച്ചിട്ടുണ്ടോയെന്നറിയാന്‍ ഊതാന്‍ ആവശ്യപ്പെട്ടു. മദ്യപിക്കാറില്ലെന്നും കേരള കൗമുദി ലേഖകനാണെന്നും പറഞ്ഞ സജീവിനെ തെറിവിളിച്ച പോലീസുകാരിലൊരാള്‍ അകാരണമായി കരണത്തടിക്കുകയും ചെയ്തു.

Police attacks Kerala Kaumudi reporter at his home, Thiruvananthapuram, News, Police, Crime, Case, Complaint, hospital, Treatment, Kerala

തന്നെ അടിച്ചതിന്റെ കാരണം അന്വേഷിച്ച സജീവ് പോലീസ് നടപടിയെ ചോദ്യം ചെയ്തതോടെ ഒപ്പമുണ്ടായിരുന്ന പോലീസുകാരന്‍ സജീവിന്റെ മുണ്ട് വലിച്ചുരിഞ്ഞശേഷം മുതുകത്തും പുറത്തും ഇടിച്ചു. മര്‍ദനം സഹിക്കവയ്യാതെ സജീവ് വീട്ടിലേക്ക് ഓടിക്കയറുന്നതിനിടെ പോലീസുകാര്‍ എസ്.ഐയെ വയര്‍ലസിലൂടെ വിവരം അറിയിക്കുകയും നിമിഷങ്ങള്‍ക്കകം ജീപ്പുമായെത്തിയ എസ്.ഐ സജീവിന്റെ വീട്ടില്‍ കയറി വലിച്ചിറക്കിയശേഷം കരണത്ത് മാറി മാറി അടിക്കുകയും ചെയ്തു.

ഇടവയില്‍ രണ്ട് പെണ്‍കുട്ടികളെ അക്രമിച്ച സംഭവത്തില്‍ വാര്‍ത്ത നല്‍കിയത് നീയല്ലേടാ എന്നുചോദിച്ചായിരുന്നു എസ്.ഐ അടിച്ചതെന്ന് സജീവ് ഗോപാലന്‍ പറഞ്ഞു. സജീവിനെ മര്‍ദിക്കുന്നത് കണ്ട് ഭയന്ന ഭാര്യയും മകളും മര്‍ദിക്കരുതെന്ന് കേണപേക്ഷിച്ചിട്ടും അത് ചെവിക്കൊള്ളാതെ സജീവിനെ ജീപ്പില്‍ കയറ്റി കൊണ്ടുപോകാന്‍ ശ്രമം നടക്കുകയും ചെയ്തു.

ഇതിനിടെ ബഹളം കേട്ട് ഓടിയെത്തിയ അയല്‍ക്കാര്‍ പോലീസിന്റെ നടപടിയെ ചോദ്യം ചെയ്തു. അതിഷ്ടപ്പെടാതിരുന്ന പോലീസ് സംഘം അയല്‍വാസിയും വിദേശത്ത് എഞ്ചിനീയറുമായ റാംജിത്തെന്ന യുവാവിനെ കസ്റ്റഡിയിലെടുത്തു. സജീവിനെ മര്‍ദിച്ചതിന്റെ കാരണം അന്വേഷിച്ചതാണ് റാംജിത്തിനെ പിടികൂടാന്‍ കാരണമായത്. സജീവിനെയും ഇതിനിടെ ജീപ്പിലേക്ക് വലിച്ചുകയറ്റാന്‍ ശ്രമിച്ചെങ്കിലും ഭാര്യയുടെയും നാട്ടുകാരുടെയും എതിര്‍പ്പ് മൂലം വിജയിച്ചില്ല.

ബഹളത്തിനിടെ സജീവിന്റെ വീടിന് മുന്നിലുണ്ടായിരുന്ന ചെടിച്ചട്ടികള്‍ തല്ലിതകര്‍ത്തും വീടിന്റെ വാതിലിലും ജനാലകളിലും അടിച്ചും ഭീകരാന്തരീഷം സൃഷ്ടിച്ച പോലീസ് നാട്ടുകാരുടെ എതിര്‍പ്പ് ശക്തമായതോടെ റാംജിത്തുമായി മടങ്ങുകയായിരുന്നു. അക്രമത്തില്‍ പരിക്കേറ്റ സജീവും ഭാര്യയും രാത്രിയില്‍ സി.ഐയെ നേരില്‍കണ്ട് പരാതി നല്‍കിയശേഷം ആശുപത്രിയിലെത്തി.
മര്‍ദനമേറ്റ് അവശനിലയിലായ സജീവിന്റെ സ്ഥിതി ഗുരുതരമായിരുന്നതിനാല്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. വിദഗ്ധ പരിശോധനകള്‍ക്കും ചികിത്സയ്ക്കും ശേഷം തുടര്‍ ചികിത്സയ്ക്കായി തിങ്കളാഴ്ച പുലര്‍ച്ചെയാണ് സജീവിനെ വര്‍ക്കല മിഷന്‍ ആശുപത്രിയിലേക്ക് തിരികെ കൊണ്ടുപോയത്. റാംജിത്തിനെ വിട്ടുകിട്ടാന്‍ ഇതിനിടെ അയാളുടെ ബന്ധുക്കളും പരിസരവാസികളും സ്‌റ്റേഷനിലെത്തിയെങ്കിലും സജീവ് ഗോപാലന്‍ അക്രമം സംബന്ധിച്ച് നല്‍കിയ പരാതി പിന്‍വലിച്ചാല്‍ മാത്രമേ റാംജിത്തിനെ വിട്ടയയ്ക്കൂവെന്നും അല്ലാത്ത പക്ഷം കള്ളക്കേസില്‍ കുടുക്കുമെന്നും എസ്.ഐ ഭീഷണിപ്പെടുത്തിയതായി അയാളുടെ ബന്ധുക്കള്‍ പറഞ്ഞു.

ഇടവയില്‍ പെണ്‍കുട്ടികള്‍ ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് കേസെടുക്കാതിരുന്ന പോലീസ് നടപടിക്കെതിരെ വാര്‍ത്ത നല്‍കിയതാണ് വര്‍ക്കല എസ്.ഐയ്ക്കും പോലീസിനും വിരോധത്തിന് കാരണമായത്. സഹോദരിമാരായ രണ്ട് പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തുകയും സമൂഹ മാധ്യമങ്ങളിലൂടെ അപമാനിക്കുകയും ചെയ്തത് കേരള കൗമുദി പുറത്തുകൊണ്ടുവന്നതോടെ സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യാനും പ്രതികളെ അറസ്റ്റ് ചെയ്യാനും പോലീസ് നിര്‍ബന്ധിതരായി. ഇതിലുള്ള അമര്‍ഷമാണ് വര്‍ക്കല എസ്.ഐയുടെ നേതൃത്വത്തില്‍ സജീവിനെ മര്‍ദിക്കാനിടയാക്കിയതെന്നാണ് കരുതുന്നത്.

സ്ത്രീ സുരക്ഷയ്ക്ക് സര്‍ക്കാര്‍ അതീവ പ്രാധാന്യം നല്‍കുമ്പോള്‍ സഹോദരിമാരെ അക്രമിച്ച സംഭവം ഒതുക്കി തീര്‍ക്കാന്‍ ശ്രമിച്ച പോലീസ് നടപടി സേനയ്ക്ക് അപമാനത്തിന് ഇടയാക്കിയിരുന്നു. അകാരണമായി കേരള കൗമുദി ലേഖകനെ മര്‍ദിക്കുകയും കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുകയും ചെയ്ത സംഭവത്തില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്. വര്‍ക്കല പ്രസ് ക്ലബ്ബും വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും എസ്.ഐയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്. സജീവ് ഗോപാലനെ മര്‍ദിച്ച എസ്.ഐയ്ക്കും പോലീസുകാര്‍ക്കുമെതിരെ കര്‍ശന നടപടി വേണമെന്ന് വി. ജോയി എം.എല്‍.എ ആവശ്യപ്പെട്ടു.

Also Read:
മലയാളി ബംഗളൂരുവിലെ കടയില്‍ കുഴഞ്ഞുവീണ് മരിച്ചു


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Police attacks Kerala Kaumudi reporter at his home, Thiruvananthapuram, News, Police, Crime, Case, Complaint, hospital, Treatment, Kerala.