Follow KVARTHA on Google news Follow Us!
ad

രാജ്യത്തെ മുഴുവന്‍ കൊതുകുകളേയും തുടച്ചുനീക്കണമെന്നാവശ്യപ്പെട്ട് യുവാവ് സുപ്രീംകോടതിയില്‍; ദൈവത്തിന് മാത്രം ചെയ്യാന്‍ കഴിയുന്ന കാര്യമെന്ന് കോടതി

രാജ്യത്തെ മുഴുവന്‍ കൊതുകുകളേയും തുടച്ചുനീക്കണമെന്നാവശ്യപ്പെട്ട് യുവാവ് സുപ്രീംകോടതിയില്‍. New Delhi, News, Supreme Court of India, House, National,
ഡെല്‍ഹി: (www.kvartha.com 23.09.2017) രാജ്യത്തെ മുഴുവന്‍ കൊതുകുകളേയും തുടച്ചുനീക്കണമെന്നാവശ്യപ്പെട്ട് യുവാവ് സുപ്രീംകോടതിയില്‍. പല കാര്യങ്ങള്‍ക്കും പരിഹാരം തേടി ആളുകള്‍ കോടതിയെ സമീപിക്കാറുണ്ട്. എന്നാല്‍ ഇതാദ്യമായാണ് രാജ്യത്തെ കൊതുകിനെ നീക്കം ചെയ്യണം എന്നാവശ്യപ്പെട്ട് ഒരാള്‍ കോടതിയെ സമീപിച്ചിരിക്കുന്നത്. ധനേഷ് ഈഷ്ദാന്‍ എന്നയാളാണ് വ്യത്യസ്ത ആവശ്യവുമായി സുപ്രീം കോടതിയെ സമീപിച്ചത്.

കൊതുകുകള്‍ പരത്തുന്ന രോഗങ്ങള്‍ തടയാനായി മുഴുവന്‍ കൊതുകുകളേയും തുടച്ചുനീക്കാന്‍ സര്‍ക്കാരിനോട് നിര്‍ദേശിക്കണമെന്നാണ് ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ കോടതിക്ക് എല്ലാ വീടുകളിലും കയറി കൊതുകിനെ നശിപ്പിക്കാന്‍ നിര്‍ദേശം നല്‍കാനാവില്ലെന്നും, ദൈവത്തിന് മാത്രം ചെയ്യാന്‍ കഴിയുന്ന കാര്യമാണ് ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടതെന്നുമാണ് കോടതിയുടെ മറുപടി.

'Only God Can Do This': Supreme Court's Response To This Unusual Petition, New Delhi, News, Supreme Court of India, House, National

ജസ്റ്റിസ് മദന്‍ ബി ലോക്കൂറിന്റേയും ദീപക് മിശ്രയുടേയും ബഞ്ചാണ് ഇത്തരത്തില്‍ പ്രതികരിച്ചത്. ലോകത്ത് ഒരു കോടതിയും സര്‍ക്കാരിനോട് ഇത്തരത്തില്‍ നിര്‍ദേശം കൊടുക്കുമെന്ന് തോന്നുന്നില്ലെന്നും കോടതി പറഞ്ഞു.

Also Read:
കെ എസ് ആര്‍ ടി സി ബസ് ഡ്രൈവറെ ആക്രമിച്ച കേസില്‍ പ്രതിയായ യുവാവിനെ പിടികൂടാന്‍ സഹോദരനെ കസ്റ്റഡിയിലെടുത്തു; എം എല്‍ എയുടെ നേതൃത്വത്തില്‍ പോലീസ് സ്‌റ്റേഷന്‍ ഉപരോധം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: 'Only God Can Do This': Supreme Court's Response To This Unusual Petition, New Delhi, News, Supreme Court of India, House, National.