Follow KVARTHA on Google news Follow Us!
ad

ഘര്‍വാപ്പസി വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത ചാനല്‍ ലേഖികയ്‌ക്കെതിരെ കുപ്രചരണം; വനിതാ ജിഹാദിയെന്ന് പരിഹാസം

എറണാകുളം തൃപ്പൂണിത്തുറയിലെ മതംമാറ്റ യോഗാ കേന്ദ്രത്തെക്കുറിച്ചുള്ള വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത Thiruvananthapuram, News, Media, Marriage, Criticism, Police, Complaint, Report, Kerala,
തിരുവനന്തപുരം: (www.kvartha.com 25.09.2017) എറണാകുളം തൃപ്പൂണിത്തുറയിലെ മതംമാറ്റ യോഗാ കേന്ദ്രത്തെക്കുറിച്ചുള്ള വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത മാധ്യമ പ്രവര്‍ത്തകയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമം. മീഡിയ വണ്‍ എറണാകുളം ലേഖിക ശബ്‌ന സിയാദിനെതിരെയാണ് സമൂഹ മാധ്യമങ്ങളില്‍ കുപ്രചരണം. ശബ്‌ന വനിതാ ജിഹാദിയാണെന്നും പോപ്പുലര്‍ ഫ്രണ്ട് വനിതാ വിഭാഗം നേതാവാണെന്നും ആരോപിക്കുന്ന പോസ്റ്റുകളാണ് പ്രചരിക്കുന്നത്. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സമിതി അംഗമായ ശബ്‌ന നേരത്തെ തേജസ് ദിനപത്രത്തിലായിരുന്നു. അത് കൂടി പരാമര്‍ശിച്ചാണ് ആക്രമണം.

വിവിധ മതസ്ഥരെ വിവാഹം ചെയ്ത ഹിന്ദു യുവതികളെ തിരികെ മതം മാറ്റാനും വിവാഹബന്ധത്തില്‍ നിന്നു പിന്മാറ്റാനും 'ഘര്‍വാപ്പസിയുടെ തടങ്കല്‍പാളയങ്ങള്‍' നടത്തുന്നു എന്നായിരുന്നു മീഡിയ വണ്‍ പുറത്തുവിട്ട വാര്‍ത്ത. ക്രിസ്ത്യന്‍ യുവാവിനെ വിവാഹം ചെയ്ത ഹിന്ദു പെണ്‍കുട്ടിയെ ഒരു മാസം മുമ്പ് ബന്ധുക്കള്‍ തെറ്റിദ്ധരിപ്പിച്ച് ഇവിടെ എത്തിച്ചെന്നും അവിടെ നിന്ന് രക്ഷപ്പെട്ട പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കിയെന്നുമായിരുന്നു വാര്‍ത്ത. പെണ്‍കുട്ടിയുടെയും ഭര്‍ത്താവിന്റെയും നേരിട്ടുള്ള വെളിപ്പെടുത്തലുകളും ചാനല്‍ സംപ്രേഷണം ചെയ്തു.

Related News:
ഘര്‍വാപ്പസി കേന്ദ്രത്തില്‍ നിന്നും രക്ഷപ്പെട്ട യുവതി നടത്തിയത് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍; വഴങ്ങാത്തവരെ കൈകാലുകളും വായയും കെട്ടി ക്രൂര മര്‍ദനത്തിനിരയാക്കുന്നു, ആക്രമണങ്ങള്‍ ഗുരുജി മനോജിന്റെ നേതൃത്വത്തില്‍, കാസര്‍കോട്ടെ ആതിരയെയും ഇതേ കേന്ദ്രത്തില്‍ ദിവസങ്ങളോളം പാര്‍പ്പിച്ചു
സിപിഎം നേതാവും തൃപ്പൂണിത്തുറ എംഎല്‍എയുമായ എം സ്വരാജും മുന്‍ എംപിയും സിപിഎം സംസ്ഥാന സമിതി അംഗവുമായ ടി എന്‍ സീമയും ഉള്‍പ്പെടെ ഈ കേന്ദ്രത്തിനെതിരെ ശക്തമായി പ്രതികരിക്കുകയും ചെയ്തു. അറുപത്തിയഞ്ചോളം പെണ്‍കുട്ടികള്‍ ഇപ്പോഴും യോഗാ കേന്ദ്രത്തിലുണ്ടെന്നും മതം മാറാന്‍ വിസമ്മതിക്കുന്നവരെ ക്രൂരമായി പീഡിപ്പിക്കുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്. പെണ്‍കുട്ടിയുടെ ഭര്‍ത്താവ് ഹൈക്കോടതിയില്‍ നല്‍കിയ ഹേബിയസ് കോര്‍പസ് ഹര്‍ജി പരിഗണിക്കാനിരിക്കെയാണ് സാഹസികമായി രക്ഷപ്പെട്ട പെണ്‍കുട്ടി ഹില്‍പാലസ് പോലീസിനു പരാതി നല്‍കിയതും ചാനലിനോട് വെളിപ്പെടുത്തല്‍ നടത്തിയതും. ഈ വാര്‍ത്ത ഞായറാഴ്ച രാത്രി കെ വാര്‍ത്തയും പ്രസിദ്ധീകരിച്ചിരുന്നു.


വാര്‍ത്ത പുറത്തുവന്ന പിന്നാലെ ശബ്‌നയ്ക്ക് അഭിനന്ദനപ്രവാഹമാണ് സമൂഹമാധ്യമങ്ങളിലൂടെയും അല്ലാതെയും ഉണ്ടായത്. എന്നാല്‍ അതിനൊപ്പംതന്നെ കടന്നാക്രമണങ്ങളും തുടങ്ങി. ഹാദിയയെ കാണാന്‍ മാധ്യമ പ്രവര്‍ത്തക എന്ന നിലയില്‍ ശബ്‌ന സിയാദ് കോടതിയുടെ അനുവാദം തേടിയതും കോടതി അത് നിരസിച്ചതും ഉള്‍പ്പെടെ വിശദീകരിക്കുന്ന പോസ്റ്റുകളില്‍, ശബ്‌നയുടെ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്യുന്നുണ്ട്. പോപ്പുലര്‍ ഫ്രണ്ട് വേദികളിലെ സ്ഥിരം സാന്നിധ്യമാണെന്നും പ്രചരിപ്പിക്കുന്നു. ഈ 'വനിതാ ജിഹാദിയുടെ അടുത്ത ലക്ഷ്യമെന്ത് ' എന്നാണ് ചോദ്യം.

നേരത്തേ ദുര്‍ഗാദേവിയെക്കുറിച്ച് മോശം പരാമര്‍ശം നടത്തി എന്നാരോപിച്ച് ഏഷ്യാനെറ്റ് ന്യൂസ് എക്‌സിക്യുട്ടീവ് എഡിറ്റര്‍ സിന്ധു സൂര്യകുമാറിനെതിരെ സംഘപരിവാര്‍ കേന്ദ്രങ്ങള്‍ നടത്തിയ കുപ്രചരണങ്ങളുടെയും കടന്നാക്രമണങ്ങളുടെയും രീതിയുള്ള കുപ്രചരണങ്ങളാണ് ശബ്‌ന സിയാദിനെതിരേയും തുടങ്ങിയിരിക്കുന്നത്.



Also Read:
വീട്ടുകാരുമായി പിണങ്ങി വീടുവിട്ടിറങ്ങിയ കോളജ് വിദ്യാര്‍ത്ഥിനി ട്രെയിന്‍തട്ടി മരിച്ച നിലയില്‍


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News against Yoga Kendra, Attack against lady media,Thiruvananthapuram, News, Media, Marriage, Criticism, Police, Complaint, Report, Kerala.