Follow KVARTHA on Google news Follow Us!
ad

പ്രാദേശിക ഓഫീസുകള്‍ക്ക് കൂച്ചുവിലങ്ങിട്ട് കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയം; എതിര്‍പ്പുമായി ശാസ്ത്രജ്ഞര്‍

പ്രാദേശിക ഓഫീസുകള്‍ക്ക് കൂച്ചുവിലങ്ങിട്ട് കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയം. ദേശീയ ഹരിത ട്രൈബ്യൂണലിന്റെ Kozhikode, News, Criticism, Office, Environmental problems, Karnataka, Goa, Bangalore, Kerala,
കോഴിക്കോട്: (www.kvartha.com 25.09.2017) പ്രാദേശിക ഓഫീസുകള്‍ക്ക് കൂച്ചുവിലങ്ങിട്ട് കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയം. ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ചിറകരിഞ്ഞതിനു പിന്നാലെയാണ് കേന്ദ്ര വനം -പരിസ്ഥിതി മന്ത്രാലയം സ്വന്തം പ്രാദേശിക ഓഫീസുകളുടെ അധികാരങ്ങള്‍ക്കും കൂച്ചുവിലങ്ങിടുന്ന നടപടികളുമായി മുന്നോട്ടുവന്നത്. പരിസ്ഥിതി ആഘാത നിര്‍ണയ വിജ്ഞാപനത്തില്‍ സൂചിപ്പിക്കുന്ന വികസന പ്രവര്‍ത്തനങ്ങളുടെ ഓരോ ഘട്ടത്തിലും പാരിസ്ഥിതിക അനുമതി പത്രം നല്‍കാന്‍ അതതു പ്രാദേശിക ഓഫീസുകള്‍ക്കു മാത്രമുണ്ടായിരുന്ന അധികാരം കേന്ദ്ര- സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡുകള്‍ക്കു കൂടി നല്‍കിക്കൊണ്ട് മന്ത്രാലയം പുതിയ സര്‍ക്കുലര്‍ ഇറക്കിക്കഴിഞ്ഞു.

തത്വത്തില്‍ പ്രാദേശിക ഓഫീസുകളുടെ അധികാരം ഇല്ലാതാക്കുന്നതിന് തുല്യമാണ് ഈ നടപടി. ഇതിനെതിരെ പ്രാദേശിക ഓഫീസുകളിലെ ശാസ്ത്രജ്ഞര്‍ മന്ത്രാലയത്തെ എതിര്‍പ്പ് അറിയിച്ചിട്ടുണ്ട്. കടുത്ത നിബന്ധനകളോടെ നടത്തിയിരുന്ന പരിശോധനകളില്‍ വെള്ളം ചേര്‍ക്കപ്പെടുമെന്നാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്.

National green tribunal power curtailed forest environment ministry, Kozhikode, News, Criticism, Office, Environmental problems, Karnataka, Goa, Bangalore, Kerala

എന്നാല്‍ അനുമതി വൈകുന്നതിനാല്‍ പദ്ധതികള്‍ കൃത്യ സമയത്ത് നടപ്പാക്കാന്‍ കഴിയുന്നില്ലെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്. വനം - പരിസ്ഥിതി മന്ത്രാലയത്തിന്റെ പ്രാദേശിക ഓഫീസുകളില്‍നിന്നു അനുമതി പത്രം ഒരു മാസത്തിനുള്ളില്‍ ലഭിച്ചില്ലെങ്കില്‍ സംസ്ഥാനങ്ങളിലെ മലിനീകരണ നിയന്ത്രണ ബോര്‍ഡുകളെയോ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡുകളുടെ പ്രദേശിക ഓഫീസുകളെയോ സമീപിക്കാം എന്നാണ് പുതിയ തീരുമാനം.

രാജ്യത്ത് വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ 10 പ്രാദേശിക ഓഫീസുകളാണുള്ളത്. ഇതില്‍ കേരളം, കര്‍ണാടക, ഗോവ, ലക്ഷദ്വീപ് എന്നീ പ്രദേശങ്ങളുടെ ഓഫീസ് ബംഗളൂരുവിലാണ്. ഈ ഓഫീസുകള്‍ക്ക് രണ്ട് ഉത്തരവാദിത്തങ്ങളാണ് പ്രധാനമായും ഉള്ളത്. ഒന്ന് വനത്തിലെ പാരിസ്ഥിതിക ഇടപെടലുകള്‍ സംബന്ധിച്ചത്. രണ്ട് പാരിസ്ഥിതിക അനുമതി നല്‍കല്‍. ഇതില്‍ പാരിസ്ഥിതിക അനുമതിക്കു മേല്‍നോട്ടം വഹിക്കുന്നത് ഉന്നത ശാസ്ത്രജ്ഞര്‍ അടങ്ങിയ സമിതിയാണ്. ഈ വിഭാഗത്തിന്റെ അധികാരമാണ് ഇപ്പോള്‍ നഷ്ടപ്പെടുന്നത്.

സര്‍ക്കാര്‍, പൊതു, സ്വകാര്യ മേഖലകളിലെ വന്‍ നിര്‍മാണ ജോലികളില്‍ തുടര്‍ച്ചയും വികസനവും വേണ്ടപ്പോള്‍ വീണ്ടും വീണ്ടും പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി വേണം. പ്രാദേശിക ഓഫീസുകള്‍ വഴിയുള്ള ഈ അനുമതി ഉദ്യോഗസ്ഥരുടെ കുറവും അപേക്ഷകളുടെ എണ്ണക്കൂടുതലും മൂലം കിട്ടാന്‍ വൈകുന്നുവെന്ന സാഹചര്യം കണക്കിലെടുത്താണത്രെ കേന്ദ്രത്തിന്റെ പുതിയ തീരുമാനം. ഇതോടെ പാരിസ്ഥിക അനുമതി നല്‍കലില്‍ അഴിമതിക്കു വഴി തെളിഞ്ഞിരിക്കുകയാണെന്നു പരിസ്ഥിതി പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.

Also Read:
വീട്ടുകാരുമായി പിണങ്ങി വീടുവിട്ടിറങ്ങിയ കോളജ് വിദ്യാര്‍ത്ഥിനി ട്രെയിന്‍തട്ടി മരിച്ച നിലയില്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: National green tribunal power curtailed forest environment ministry, Kozhikode, News, Criticism, Office, Environmental problems, Karnataka, Goa, Bangalore, Kerala.