Follow KVARTHA on Google news Follow Us!
ad

മദ്രസകളില്‍ എല്ലാ ദിവസവും ദേശീയ പതാക ഉയര്‍ത്തുകയും ദേശീയ ഗാനം ആലപിക്കുകയും വേണമെന്ന് മന്ത്രി

മദ്രസകളില്‍ എല്ലാ ദിവസവും ദേശീയ പതാക ഉയര്‍ത്തുകയും ദേശീയ ഗാനം ആലപിക്കുകയുംBhoppal, News, Students, Minister, BJP, National,
ഭോപ്പാല്‍: (www.kvartha.com 23.09.2017) മദ്രസകളില്‍ എല്ലാ ദിവസവും ദേശീയ പതാക ഉയര്‍ത്തുകയും ദേശീയ ഗാനം ആലപിക്കുകയും വേണമെന്ന് മധ്യപ്രദേശ് വിദ്യാഭ്യാസ മന്ത്രി വിജയ് ഷാ. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ദേശസ്‌നേഹം വളര്‍ത്താന്‍ ഇത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. മധ്യപ്രദേശിലെ മദ്രസ ബോര്‍ഡിന്റെ 20-ാം വാര്‍ഷിക ദിനാഘോഷ ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

മദ്രസകളില്‍ എല്ലാ ദിവസവും ദേശീയ പതാക ഉയര്‍ത്തുകയും ദേശീയ ഗാനം ആലപിക്കുകയും ചെയ്യുന്നത് കൊണ്ട് ആര്‍ക്കെങ്കിലും എന്തെങ്കിലും പ്രശ്‌നമുണ്ടാകുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വിദ്യാര്‍ത്ഥികളില്‍ ദേശീയ ബോധം വളര്‍ത്തുന്നതിന് മദ്രസാ ബോര്‍ഡ് നടത്തുന്ന പ്രവര്‍ത്തനങ്ങളെ മന്ത്രി അഭിനന്ദിക്കുകയുണ്ടായി.

MP madrasas will have to hoist Tricolour everyday: Education minister Vijay Shah, Bhoppal, News, Students, Minister, BJP, National

സ്‌കൂളില്‍ ഹാജര്‍ വിളിക്കുമ്പോള്‍ ജെയ്ഹിന്ദ് എന്ന് പറയണമെന്ന് അടുത്തിടെ വിജയ് ഷാ നിര്‍ദേശിച്ചിരുന്നു. രാജ്യത്തെ എങ്ങനെ സ്‌നേഹിക്കണമെന്നും അതിനെ എങ്ങനെ മുന്നോട്ട് നയിക്കണമെന്നും സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്നും മന്ത്രി നിര്‍ദേശിക്കുകയുണ്ടായി.

Also Read:
ജനറല്‍ ആശുപത്രിയില്‍ ഓക്‌സിജന്‍ സിലിണ്ടര്‍ സൂക്ഷിക്കുന്ന മുറിയിലും പോലീസിന്റെ വിശ്രമ മുറിയിലും വിഷപാമ്പ്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: MP madrasas will have to hoist Tricolour everyday: Education minister Vijay Shah, Bhoppal, News, Students, Minister, BJP, National.