Follow KVARTHA on Google news Follow Us!
ad

മാണിയും കോണ്‍ഗ്രസും വീണ്ടും അടുക്കുന്നു, മധ്യസ്ഥരായി ലീഗ്

കേരള കോണ്‍ഗ്രസ് വീണ്ടും കോണ്‍ഗ്രസുമായി അടുക്കുന്നു. വീണ്ടും മധ്യത്തില്‍ നില്ക്കുന്നത് ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് News, Malappuram, Kerala, Congress, K.M.Mani, Muslim-League, UDF, BJP,
മലപ്പുറം:(www.kvartha.com 16/09/2017) കേരള കോണ്‍ഗ്രസ് വീണ്ടും കോണ്‍ഗ്രസുമായി അടുക്കുന്നു. വീണ്ടും മധ്യത്തില്‍ നില്ക്കുന്നത് ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് തന്നെ. വേങ്ങര നിയമസഭാ ഉപതെരഞ്ഞെടുപ്പ് അടുക്കുന്ന സാഹചര്യത്തിലാണ് യു ഡി എഫ് സ്ഥാപിച്ചവര്‍ ഒന്നിക്കുന്നത്. ബാര്‍ കോഴ കേസില്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ മാണിയെ കൈവിട്ടതോടെയാണ് കേരള കോണ്‍ഗ്രസ് യു ഡി എഫില്‍ നിന്നകന്നത്. പിന്നീട് നിയമസഭയില്‍ പ്രത്യേക ബ്ലോക്കായി ഇരുന്ന് പ്രതിഷേധം മാണി നടത്തുകയും ചെയ്തു.

കോട്ടയം ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മാണി കളം മാറ്റിയതോടെ കാര്യങ്ങള്‍ കൂടുതല്‍ വഷളായി. എന്നാല്‍ അതേ കോട്ടയത്താണ് ഉമ്മന്‍ ചാണ്ടിയും കെ എം മാണിയും ഒരു ചടങ്ങില്‍ പങ്കെടുത്തത്. തിരുവഞ്ചൂര്‍ രാധാകൃഷ്ണനായിരുന്നു ഈ സമാഗമത്തിന് വേദി ഒരുക്കിയത്. വള്ളം കളിയുടെ ഭാഷയില്‍ കെ എം മാണിയും ഉമ്മന്‍ ചാണ്ടിയും ഒന്നിച്ചു പോവുന്ന കാര്യം വ്യക്തമാക്കുകയും ചെയ്തു. താനും ഉമ്മന്‍ ചാണ്ടിയും വള്ളംകളി വിദഗ്ധരാണെന്നും ഒന്നിച്ചു തുഴഞ്ഞവരാണെന്നും മാണി പറഞ്ഞപ്പോള്‍ ഒരുമിച്ചു തുഴയാമെന്ന് ഉമ്മന്‍ ചാണ്ടിയും വ്യക്തമാക്കി.

Kottayam, BJP, K.M.Mani, Inauguration, News, Kerala, K M Mani attends BJP function.


കെ എം മാണിയും കേരള കോണ്‍ഗ്രസും എന്നും മുസ്ലിം ലീഗിന് വേണ്ടപ്പെട്ടവരാണ്. തിരിച്ചും. മാണി യു ഡി എഫില്‍ നിന്ന് അകന്ന് കഴിഞ്ഞപ്പോഴും മലപ്പുറം ലോക്സഭാ തെരഞ്ഞെടുപ്പില്‍ പി കെ കുഞ്ഞാലിക്കുട്ടിക്കായി മാണി പ്രചരണത്തിനെത്തിയിരുന്നു. വേങ്ങര നിയമസഭാ ഉപതെരഞ്ഞെടുപ്പിലും മാണിയുടെ പിന്തുണ ലീഗ് തേടിക്കഴിഞ്ഞു. കെ എം മാണി പ്രചരണത്തിനെത്താനുള്ള സാധ്യതയുമുണ്ട്.

യു ഡി എഫുമായി പിണങ്ങിയ മാണി ബി ജെ പിക്കൊപ്പം പോവുമെന്ന വാര്‍ത്തകള്‍ പരന്നിരുന്നു. മാണിയുടെ മകന്‍ ജോസ് കെ മാണിക്ക് കേന്ദ്ര സര്‍ക്കാറില്‍ ഇടം നല്കി മാണിയെ കൂടെ കൂട്ടുമെന്നായിരുന്നു രാഷ്ട്രീയ ചര്‍ച്ചകള്‍. എന്നാല്‍ ബി ജെ പി വലയില്‍ പെടാതെ നിന്ന മാണി വീണ്ടും യു ഡി എഫിലേക്കെത്തുമെന്ന സൂചനകളാണ് പുറത്തു വരുന്നത്.

കോട്ടയം ഡി സി സിക്കാണ് മാണിയുടെ യു ഡി എഫ് ബന്ധം സംബന്ധിച്ച് പ്രശ്നമുള്ളത്. എന്നാല്‍ കെ പി സി സി പറഞ്ഞാല്‍ കേരള കോണ്‍ഗ്രസുമായി സഹകരിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് ഡി സി സി പ്രസിഡന്റ് ജോഷി ഫിലിപ്പ് അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വീണ്ടുമൊരു ഐക്യ ശ്രമത്തിന് സാധ്യതയേറിയിട്ടുണ്ട്. മാണി യു ഡി എഫിന്റെ അഭിഭാജ്യ ഘടകമാണെന്നത് കോണ്‍ഗ്രസ് നേതാക്കള്‍ എല്ലാവരും പറയുന്നുണ്ട്. ബാര്‍ കോഴ കേസില്‍ വേദനിപ്പിച്ച ചരിത്രം മറന്ന് മാണി യു ഡി എഫിലേക്ക് വന്നാല്‍ എതിര്‍പ്പുണ്ടാവില്ല. നിലവില്‍ മാണിയ്ക്കും യു ഡി എഫ് ഭാഗമല്ലാതാവുക ആലോചിക്കാന്‍ കഴിയില്ല.
വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ കെ എം മാണിയെ മണ്ഡലത്തിലെത്തിക്കാന്‍ ലീഗ് ശ്രമിക്കുന്നുണ്ട്. ലീഗ് വിളിച്ചാല്‍ മാണി എത്തുകയും ചെയ്യും. അതാണ് മലപ്പുറം ലോക്സഭാ തെരഞ്ഞെടുപ്പിലുണ്ടായത്. കുഞ്ഞാലിക്കുട്ടിക്കായി മാണി യു ഡി എഫ് വേദിയിലെത്തി.

ഈ സാഹചര്യങ്ങളാണ് കേരള കോണ്‍ഗ്രസും, കോണ്‍ഗ്രസും തമ്മിലുള്ള ഐക്യ സാധ്യത.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Malappuram, Kerala, Congress, K.M.Mani, Muslim-League, UDF, BJP,