Follow KVARTHA on Google news Follow Us!
ad

കൊലപാതകത്തിനു ദൃക്സാക്ഷിയാണെന്നു വെളിപ്പെടുത്തല്‍: ആദ്യം പൊലീസ് പുലിവാലു പിടിച്ചെങ്കിലും സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുന്നു

പത്രസമ്മേളനം നടത്തുന്നതിടയില്‍ കൊലപാതകത്തിനു ദൃക്സാക്ഷിയാണെന്നു വെളിപ്പെടുത്തുകയും കസ്റ്റഡിയില്‍ എടുത്ത ശേഷം പൊലീസ് പുലിവാലു പിടിക്കുകയും Kerala, News, Kottayam, Murder case, Man reveals is a witness of murder case; Police investigation started
കോട്ടയം: (www.kvartha.com 24.09.2017) പത്രസമ്മേളനം നടത്തുന്നതിടയില്‍ കൊലപാതകത്തിനു ദൃക്സാക്ഷിയാണെന്നു വെളിപ്പെടുത്തുകയും കസ്റ്റഡിയില്‍ എടുത്ത ശേഷം പൊലീസ് പുലിവാലു പിടിക്കുകയും ചെയ്ത സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്നു ജില്ലാ പോലീസ് ചീഫ് വി.എം. മുഹമ്മദ് റഫിക്ക്. വൈക്കം കല്ലറ മുണ്ടാര്‍കരയില്‍ മുല്ലശേരില്‍ എം.കെ. സിബിയാണു കോട്ടയം പ്രസ് ക്ലബില്‍ പത്രസമ്മേളനം നടത്തുന്നതിടിയില്‍ ഇരുപത് വര്‍ഷം മുമ്പ് ഇതരസംസ്ഥാനത്ത് നടന്ന കൊലപാതകത്തില്‍ ദ്യക്സാക്ഷിയാണെന്ന് വെളുപ്പെടുത്തിയത്.

ഇതോടെയാണു പത്രസമ്മേളനത്തിനിടെ വെസ്്റ്റ് സിഐ നിര്‍മ്മല്‍ ബോസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സിബിയെ കസ്റ്റഡിയില്‍ എടുത്തത്. തുടര്‍ന്നു സിബിയെ ചോദ്യം ചെയ്തതോടെ പരസ്പര വിരുദ്ധമായ കാര്യങ്ങളാണു പറയുന്നതെന്നു മനസിലാക്കിയ പോലീസ് ബന്ധുക്കളെ വിളിച്ചു വരുത്തി വൈകുന്നേരത്തോടെ ഇയാളെ പറഞ്ഞയയ്ക്കുകയും ചെയ്തു. സിബി പറയുന്ന കാര്യങ്ങളെക്കുറിച്ചും വിശദമായി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ പോലീസ് ചീഫ് ഡിവൈഎസ്പിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

അന്വേഷത്തിന്റെ റിപ്പോര്‍ട്ട് ലഭിച്ചശേഷമായിരിക്കും ഇയാള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതെന്നും പോലീസ് പറഞ്ഞു. മാസങ്ങള്‍ക്കു മുമ്പു ഇയാള്‍ സമാനമായ പരാതി ഉന്നയിച്ചു ഇയാള്‍ മുഖ്യമന്ത്രിയ്ക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കിയിരുന്നതാണെന്നും അന്നത്തെ അനേന്വഷണത്തില്‍ പരാതിയില്‍ കഴമ്പില്ലെന്നു കണ്ടെത്തിയിരുന്നതായും പോലീസ് പറഞ്ഞു.

വൈക്കം കേന്ദ്രീകരിച്ച് നടക്കുന്ന മയക്കുമരുന്ന് റാക്കറ്റിനെക്കുറിച്ചാണു ഇയാള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞത്. ടി.വി. പുരം സ്വദേശികളായ അഞ്ചംഗ സംഘമാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്നും വ്യക്തമാക്കി. ഈ സംഘത്തിലെ പ്രധാനിയായ സുനിയും സിബിയും ചേര്‍ന്ന് കോയമ്പത്തൂര്‍ ഉക്കടത്തുവച്ച് ഒരു വാച്ചു കച്ചവടക്കാരനെ കൊലപ്പെടുത്തിയെന്ന വെളിപ്പെടുത്തലിനു തൊട്ടുപിന്നാലെയാണ് പോലീസ് സംഘം പ്രസ് ക്ലബിലെത്തി ഇയാളെ അറസ്റ്റു ചെയ്തത്. വൈക്കം പോലീസ് സ്റ്റേഷനിലെ പ്രിന്‍സിപ്പല്‍ എസ്ഐക്കും മയക്കുമരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്നും ഇയാള്‍ പറഞ്ഞു. വൈക്കം കേന്ദ്രീകരിച്ച് നടക്കുന്ന ഈ മയക്കു മരുന്ന് റാക്കറ്റിന്റെ പ്രവര്‍ത്തനം വെളിച്ചത്തുകൊണ്ടു വരുന്നതിനു വേണ്ടിയാണു പത്രസമ്മേളനം നടത്തിയത്. റാക്കറ്റിന്റെ കൂടുതല്‍ വിവരം വെളിപ്പെടുത്തുന്നതിനിടെയാണു കൊലപാതകത്തെക്കുറിച്ചും പറഞ്ഞത്. ഈ കൊലപാതക കേസില്‍ തന്നെ മാപ്പ് സാക്ഷിയാക്കണമെന്നും മയക്ക് മരുന്ന് സെക്സ് റാക്കറ്റിനെ നിയമത്തിനു മുന്നില്‍ എത്തിക്കണമെന്നുമാണു കോടതിയില്‍ പറയാന്‍ ഇരുന്നതെന്നും സിബി പത്രസമ്മേളനത്തില്‍ പറഞ്ഞു.

സിബിയുടെ ആരോപണത്തെക്കുറിച്ചു കൂടുതല്‍ അന്വേഷണം നടത്താനുള്ള തയാറെടുപ്പിലാണ് പോലീസ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Kottayam, Murder case, Man reveals is a witness of murder case; Police investigation started