Follow KVARTHA on Google news Follow Us!
ad

സെന്‍കുമാര്‍ കേസില്‍ മലയാളം വാരിക എഡിറ്ററും ലേഖകനും പ്രതിയല്ല; സെന്‍കുമാറിനെ പ്രതിയാക്കിയതിലും കോടതിക്ക് അത്ഭുതം

മുന്‍ സംസ്ഥാന പോലീസ് മേധാവി ടി പി സെന്‍കുമാറിന്റെ വിവാദ അഭിമുഖവുമായി ബന്ധപ്പെട്ടKochi, News, High Court of Kerala, Bail plea, Police, Allegation, Kerala,
കൊച്ചി: (www.kvartha.com 23.09.2017) മുന്‍ സംസ്ഥാന പോലീസ് മേധാവി ടി പി സെന്‍കുമാറിന്റെ വിവാദ അഭിമുഖവുമായി ബന്ധപ്പെട്ട കേസില്‍ മലയാളം വാരിക പത്രാധിപരെയും ലേഖകനെയും പ്രതിയാക്കിയിട്ടില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. പ്രതിയാക്കാനുള്ള സാധ്യതയുടെ അടിസ്ഥാനത്തില്‍ പത്രാധിപര്‍ സജി ജെയിംസും സീനിയര്‍ കറസ്‌പോണ്ടന്റ് പി എസ് റംഷാദും സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഇതോടെ ഹൈക്കോടതി തീര്‍പ്പാക്കി.

അതേസമയം, അഭിമുഖവുമായി ബന്ധപ്പെട്ട് പോലീസ് നിര്‍ദേശപ്രകാരം റംഷാദ് അന്വേഷണ ഉദ്യോഗസ്ഥനു കൈമാറിയ മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ്പ് എന്നിവയുടെ ഫോറന്‍സിക് പരിശോധനാ റിപ്പോര്‍ട്ട് ലഭിച്ച ശേഷം ആവശ്യമെങ്കില്‍ നോട്ടീസ് നല്‍കി വിളിച്ചു വരുത്തുമെന്ന് പോലീസ് കോടതിയെ അറിയിച്ചു.

 Malayalam Vaarika scribes not included in Senkumar Case, Kochi, News, High Court of Kerala, Bail plea, Police, Allegation, Kerala

അങ്ങനെ വിളിച്ചു വരുത്തുമ്പോള്‍ അറസ്റ്റ് പാടില്ലെന്ന് കോടതി നിര്‍ദേശിച്ചിട്ടുമുണ്ട്. മാത്രമല്ല പ്രസിദ്ധീകരിച്ചുവന്ന അഭിമുഖത്തേക്കുറിച്ച് മറ്റുതരത്തിലുള്ള അന്വേഷണം നടത്തുന്നതിന്റെ സാംഗത്യം എന്താണെന്നും ജസ്റ്റിസ് പി ഉബൈദ് വാക്കാല്‍ ചോദിച്ചു. അതേസമയം, വിവിധ സമുദായങ്ങള്‍ തമ്മില്‍ സ്പര്‍ധ ഉണ്ടാക്കുന്നതിനെതിരേ ചുമത്തുന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 153 ( എ) വകുപ്പ് കേസില്‍ നേരത്തേ പ്രതിയാക്കിയ സെന്‍കുമാറിനെതിരേ നിലനില്‍ക്കുമോ എന്ന സംശയവും കോടതി പ്രകടിച്ചു. 

സെന്‍കുമാര്‍ പ്രകടിപ്പിച്ചത് ചില അഭിപ്രായങ്ങള്‍ മാത്രമാണെന്നും അതിന്റെ അടിസ്ഥാനത്തില്‍ കേസെടുത്തത് നിലനില്‍ക്കുമോ എന്നുമാണ് കോടതി സംശയം പ്രകടിപ്പിച്ചത്. ടി പി സെന്‍കുമാറിനോട് മുന്‍കൂട്ടി അനുവാദം വാങ്ങി നടത്തിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ മാത്രമാണ് സമകാലിക മലയാളം പ്രസിദ്ധീകരിച്ചതെന്ന് ഹര്‍ജിക്കാര്‍ക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ സി പി ഉദയഭാനുവും  ചൂണ്ടിക്കാട്ടി. 

ഇരുവരെയും ഇതുവരെ കേസില്‍ പ്രതികളാക്കിയിട്ടില്ലെന്നും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ട ആവശ്യം ഇല്ലെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. ലേഖകന്‍ അന്വേഷണ ഉദ്യോഗസ്ഥന് കൈമാറിയ ഫോണിലല്ല അഭിമുഖം റെക്കോര്‍ഡ് ചെയ്തത് എന്ന സംശയം ഈ മാസം 14ന് ഹര്‍ജി പരിഗണിച്ചപ്പോള്‍ പ്രോസിക്യൂഷന്‍ പ്രകടിപ്പിച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരായി അക്കാര്യത്തില്‍ വ്യക്തത വരുത്തണമെന്ന് കോടതി ലേഖകനും പത്രാധിപര്‍ക്കും നിര്‍ദേശം നല്‍കുകയും ചെയ്തു. 

ജൂലൈ 15നു താന്‍ കൈമാറിയ മൊബൈല്‍ ഫോണില്‍ തന്നെയാണ് അഭിമുഖം റെക്കോഡ് ചെയ്തതെന്ന് ലേഖകന്‍ അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരായി ആവര്‍ത്തിച്ചു ബോധ്യപ്പെടുത്തി. മാത്രമല്ല ആ ഫോണില്‍ നിന്ന് ലാപ്‌ടോപ്പിലേക്ക് അഭിമുഖ സംഭാഷണമടങ്ങിയ ഫയല്‍ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ ഉപയോഗിച്ച ഫോണും ലാപ്‌ടോപ്പും അന്വേഷണ ഉദ്യോഗസ്ഥന്റെ ആവശ്യപ്രകാരം കൈമാറുകയും ചെയ്തു. ഈ വിവരങ്ങളെല്ലാം വിശദീകരിച്ചു പോലീസ്  വെള്ളിയാഴ്ച കോടതിയില്‍ വിശദമായ സത്യവാങ്മൂലം സമര്‍പ്പിച്ചു. 

ജൂലൈ എട്ടിന് സമകാലിക മലയാളം പ്രസിദ്ധീകരിച്ച അഭിമുഖത്തില്‍ ടി പി സെന്‍കുമാര്‍ നടത്തിയ ചില പരാമര്‍ശങ്ങള്‍ സാമുദായിക സ്പര്‍ധ ഉണ്ടാക്കുന്നതാണെന്ന് ആരോപിച്ച് യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ് ഉള്‍പ്പെടെ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.

Also Read:
എയര്‍പോര്‍ട്ടില്‍ യാത്രക്കാരന് പൊല്ലാപ്പായ പവര്‍ ബാങ്ക് പിടികൂടിയ സംഭവം; സ്ത്രീ പിടിയില്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Malayalam Vaarika scribes not included in Senkumar Case, Kochi, News, High Court of Kerala, Bail plea, Police, Allegation, Kerala.