Follow KVARTHA on Google news Follow Us!
ad

മലപ്പുറത്ത് മഖാം തകര്‍ക്കപ്പെട്ട നിലയില്‍

മലപ്പുറത്ത് മഖാം തകര്‍ക്കപ്പെട്ട നിലയില്‍ കണ്ടെത്തി. നിലമ്പൂര്‍ നാടുകാണി ചുരത്തിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള മുഹമ്മദ് സ്വാലിഹ് മഖാമാണ് തകര്‍ത്ത നിലയില്‍ കണ്ടെത്തിയത്.Malappuram, News, attack, Mohammed Salih Makham, Makham found destroyed in Malappuram
മലപ്പുറം: (www.kvartha.com 08.09.2017) മലപ്പുറത്ത് മഖാം തകര്‍ക്കപ്പെട്ട നിലയില്‍ കണ്ടെത്തി. നിലമ്പൂര്‍ നാടുകാണി ചുരത്തിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള മുഹമ്മദ് സ്വാലിഹ് മഖാമാണ് തകര്‍ത്ത നിലയില്‍ കണ്ടെത്തിയത്. മഖാമിലെ നേര്‍ച്ചപ്പെട്ടിയില്‍ നിന്നും പണം നഷ്ടപ്പെട്ടതായും ബന്ധപ്പെട്ടവര്‍ പരാതിപ്പെട്ടു. മുഴുവന്‍ പണവും നഷ്ടപ്പെട്ടിട്ടില്ല. മഖാമിന് ചുറ്റും മുളക് പൊടി വിതറിയ നിലയിലാണ്.

രാവിലെ സന്ദര്‍ശനത്തിനെത്തിയവരാണ് മഖാമിന്റെ ഇരു ഭാഗങ്ങളും തകര്‍ത്ത നിലയില്‍ കണ്ടത്. തുടര്‍ന്ന് മഖാം നടത്തിപ്പുകാരായ ആനമറി ഇര്‍ഷാദുല്‍ ഇസ്ലാം സംഘം ഭാരവാഹികള്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. എടക്കര സി ഐ അബ്ദുല്‍ ബഷീര്‍, വഴിക്കടവ് എ എസ് അഭിലാഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസും വനപാലകരും സ്ഥലത്തെത്തി പരിശോധന നടത്തി. വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തിയിട്ടുണ്ട്. ഡോഗ് സ്‌ക്വാഡിന്റെ ജിക്കി നായ മഖാമില്‍ നിന്ന് മണം പിടിച്ച് വഴിക്കടവ് ഭാഗത്തേക്ക് ഒന്നര കിലോമീറ്ററോളം താഴേക്ക് നടന്നെങ്കിലും കൂടുതല്‍ തെളിവുകള്‍ ലഭിച്ചില്ല.

സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. 2009 ലും ഇതേ മഖാം പൊളിക്കാന്‍ ശ്രമമുണ്ടായിരുന്നു. അന്ന് നാല് പേര്‍ പോലീസ് പിടിയിലാവുകയും ചെയ്തിരുന്നു.
Malappuram, News, attack, Mohammed Salih Makham, Makham found destroyed in Malappuram

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Malappuram, News, attack, Mohammed Salih Makham, Makham found destroyed in Malappuram