Follow KVARTHA on Google news Follow Us!
ad

നഗരവാസികള്‍ക്ക് സന്തോഷവാര്‍ത്ത; കൃഷിക്കായി ഇനി മണ്ണു വേണ്ട, നടീല്‍ മിശ്രിതവുമായി കൃഷിവിജ്ഞാന കേന്ദ്രം

നഗരപ്രദേശങ്ങളില്‍താമസിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. മണ്ണില്ലാതെയുംകൃഷിചെയ്യാം News, Kochi, Kerala, Sugar, Urban people, Agriculture, CMFRI, Gro bag,
കൊച്ചി:(www.kvartha.com 20/09/2017) നഗരപ്രദേശങ്ങളില്‍താമസിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. മണ്ണില്ലാതെയുംകൃഷിചെയ്യാം. ജൈവകൃഷിയില്‍ താല്‍പര്യമുള്ളവര്‍ക്ക് എറണാകുളം കൃഷി വിജ്ഞാന കേന്ദ്രത്തിന് കീഴില്‍ വികസിപ്പിച്ച മണ്ണില്ലാ നടീല്‍ മിശ്രിതം ഇനി മുതല്‍ മണ്ണിന് പകരമായി ഉപയോഗിക്കാം. പൊതുജനങ്ങള്‍ക്കിടയില്‍ ഈ മിശ്രിതം പരിചയപ്പെടുത്തുന്നതിനായി സിഎംഎഫ്ആര്‍ഐയില്‍ വിപണന മേള സംഘടിപ്പിക്കും.

നഗരപ്രദേശങ്ങളില്‍ ജൈവകൃഷി ചെയ്യുന്നവര്‍ നേരിടുന്ന പ്രധാന വെല്ലുവിളിയാണ് ഗുണമേന്‍മയുള്ള മണ്ണിന്റെ ലഭ്യതക്കുറവ്. സാധാരണഗതിയില്‍ ഒരുവീട്ടില്‍ 30 ഗ്രോബാഗുകളില്‍ കൃഷിചെയ്യുന്നതിന് ചുരുങ്ങിയത് 150 കിലോ മണ്ണ് വേണം.

News, Kochi, Kerala, Sugar, Urban people, Agriculture, CMFRI, Gro bag, KVK develops soil-less medium for city gardens.

ലഭിക്കുന്ന മണ്ണാവട്ടെ കല്ലുംവേരുകളും നിറഞ്ഞതായതിനാല്‍ചെടികളുടെ വളര്‍ച്ചയെ സാരമായി ബാധിക്കുന്നു. മാത്രവുമല്ല, മണ്ണിന് പകരമായി പ്രചാരത്തിലുള്ളചകിരിച്ചോര്‍ ഉപയോഗിച്ചുള്ള മിശ്രിതങ്ങളില്‍വേരുപിടുത്തം ബുദ്ധിമുട്ടാകുന്നതും നഗര പ്രദേശങ്ങളിലെജൈവകൃഷിയെ സാരമായി ബാധിക്കുമ്പോഴാണ് സിഎംഎഫ്ആര്‍ഐക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന കെവികെ പുത്തന്‍ മണ്ണില്ലാ മിശ്രിതം പരീക്ഷിച്ച് വിജയിച്ചത്.

പഞ്ചസാര മില്ലുകളില്‍ നിന്നും പുറംതള്ളുന്ന പ്രെസ്മഡ് എന്ന ഉപോല്‍പ്പന്നം കമ്പോസ്റ്റ് ചെയ്താണ് മണ്ണിന് പകരമായി ഉപയോഗിക്കാവുന്ന ഈ മിശ്രിതംവികസിപ്പിച്ചത്. അഞ്ച് കിലോ പ്രസ്മഡ്, 2.5 കിലോ ചാണകപ്പൊടി, 2.5 കിലോ ചകിരിച്ചോര്‍ എന്നിവ ഡോളമൈറ്റ്, സ്യൂഡോമൊണാസ്, വേപ്പിന്‍ പിണ്ണാക്ക് എന്നിവചേര്‍ത്തുണ്ടാക്കുന്ന ഈ മിശ്രിതം പോഷക സമ്പുഷ്ടവും പലതവണ ഉപയോഗിക്കാവുന്നതുമാണ്.

കെവികെയുടെസാങ്കേതിക പിന്തുണയോടെ വൈപ്പിന്‍ ഹരിശ്രീ സ്വയം സഹായ സംഘമാണ് ഈ മിശ്രിതം വില്‍പ്പനക്കായി തയ്യാറാക്കുന്നത്. പത്ത് കിലോയുടെ പാക്കറ്റുകളായാണ് ലഭിക്കുക. മണ്ണില്ലാ മിശ്രിതത്തിന്റെ പാക്കറ്റുകളില്‍ നേരിട്ട് ചെടികള്‍ നടാമെന്നതിനാല്‍ ഗ്രോബാഗുകള്‍ ഉപയോഗിക്കേണ്ടതില്ല.

പത്ത് കിലോയുടെ ഒരു പാക്കറ്റിന് 100 രൂപയാണ് വില. സംരംഭകരെ ലക്ഷ്യമിട്ട്, മണ്ണില്ലാമിശ്രിതം വ്യാവസായികമായി ഉല്‍പ്പാദിപ്പിക്കുന്ന രീതികള്‍ വിശദീകരിക്കുന്ന ബിസിനസ്ഡസ്‌ക്കും മേളയില്‍ പ്രവര്‍ത്തിക്കും.
രാവിലെ 9.30 മുതല്‍ വൈകുന്നേരം അഞ്ച്‌ വരെയാണ മേളയുടെ സമയം. ഫോണ്‍: 8281757450.


Keywords: News, Kochi, Kerala, Sugar, Urban people, Agriculture, CMFRI, Gro bag, KVK develops soil-less medium for city gardens.