Follow KVARTHA on Google news Follow Us!
ad

വെള്ളപ്പൊക്കത്തെ അതിജീവിച്ചു; എന്നിട്ടും, കുട്ടനാട്ടിലെ കര്‍ഷകര്‍ പ്രതിസന്ധിയില്‍

വെള്ളപ്പൊക്കത്തെ അതിജീവിച്ച കര്‍ഷകര്‍ പ്രതിസന്ധിയില്‍. വെള്ളം പെട്ടെന്ന് വറ്റിച്ചുകളയാന്‍ കഴിയാത്തത് ഏറെ Farmers, Water, Flood, News, Kerala, Loss, Agriculture, Harvesting, Kuttanad,
എടത്വ: (www.kvartha.com 25/09/2017) വെള്ളപ്പൊക്കത്തെ അതിജീവിച്ച കര്‍ഷകര്‍ പ്രതിസന്ധിയില്‍. വെള്ളം പെട്ടെന്ന് വറ്റിച്ചുകളയാന്‍ കഴിയാത്തത് ഏറെ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. വിളഞ്ഞ് കിടക്കുന്ന പാടശേഖരത്തിലെ കര്‍ഷകര്‍ക്കാണ് ഏറ്റവും കൂടുതല്‍ ദുരിതം അനുഭവിക്കുന്നത്. അടുപ്പിച്ച് ഉണ്ടായ രണ്ട് വെള്ളപൊക്കത്തേയും അതിജീവിച്ച് കര്‍ഷകര്‍ കൃഷിയിലേക്ക് തിരിച്ച് വരവ് നടത്തി കൊണ്ടിരിക്കുകയാണ്.

വിതയിറക്കി 120 ദിവസം പിന്നിട്ട പാടങ്ങള്‍ രണ്ടാഴ്ചക്കുള്ളില്‍ കൊയ്ത്ത് നടത്താനുള്ള പ്രാരംഭ നടപടികള്‍ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. തോട്ടപ്പള്ളി പൊഴിമുറിച്ചതിനാല്‍ ശക്തമായ രീതിയില്‍ പാടത്തെ വെള്ളം വറ്റുന്നത് കര്‍ഷകര്‍ക്ക് ആശ്വാസം നല്‍കുന്നുണ്ട്. പാടത്തെ വെള്ളം പൂര്‍ണമായും വറ്റിച്ച് ഉണക്കിയിട്ടാല്‍ മാത്രമെ കൊയ്ത്ത് നടക്കുകയുള്ളു.

Farmers, Water, Flood, News, Kerala, Loss, Agriculture, Harvesting, Kuttanad, Kuttanad farmer's in crisis.

കൊയ്ത്ത് യന്ത്രം താഴുമെന്നതിനാല്‍ യന്ത്രം ഇറക്കാന്‍ തയാറാകാത്ത സാഹചര്യവുമാണ്. ഇറങ്ങിയാല്‍ തന്നെ ഒന്നരമണിക്കൂര്‍ കൊണ്ട് കൊയേണ്ടത് രണ്ടര മണിക്കൂറിലേറെ സമയം എടുക്കും. ഇത് ഇരട്ടി കൂലിച്ചിലവിനു കാരണമാകും.

ഏക്കറിന് 25 മുതല്‍ 30 ക്വിന്റല്‍ വരെ കിട്ടുമെന്നു പ്രതീക്ഷിച്ചിരുന്ന പാടത്തുപോലും 15 ക്വിന്റല്‍ മാത്രമെ ലഭിക്കാന്‍ സാധ്യതയുള്ളു. 25,000 മുതല്‍ 30,000 രൂപ വരെ ചിലവഴിച്ച് കൃഷിയിറക്കിയ കര്‍ഷകര്‍ക്ക് മുടക്കു മുതല്‍ പോലും ലഭിക്കുകയില്ലന്നാണ് പറയുന്നത്. വെള്ളപ്പൊക്കം മൂലം ഉണ്ടായ നഷ്ടത്തിനു പുറമെ സംഭരണതാമസം മൂലമുണ്ടാകുന്ന നഷ്ടം കൂനിന്മേല്‍ കുരുവെന്ന അവസ്ഥയിലാണ്.

പാടത്ത് വെള്ളം ഏതെങ്കിലും വിധേന വറ്റിച്ച് ഇരട്ടി കൂലി നല്‍കി കൊയ്തെടുത്താല്‍ തന്നെ സംഭരണം നീണ്ടുപോകുന്നതിനാല്‍ കിളുര്‍ത്തു നശിക്കാന്‍ സാധ്യത ഏറെയാണ്. അടിയന്തരമായി സംഭരണം നടത്താന്‍ നടപടി സ്വീകരിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Farmers, Water, Flood, News, Kerala, Loss, Agriculture, Harvesting, Kuttanad, Kuttanad farmer's in crisis.