Follow KVARTHA on Google news Follow Us!
ad

പെട്രോള്‍ വിലവര്‍ധനയ്‌ക്കെതിരെ കക്കൂസ് സമര്‍പ്പിച്ച് കെ എസ് യുവിന്റെ പ്രതിഷേധ സമരം

പെട്രോള്‍ വിലവര്‍ധനയ്‌ക്കെതിരെ കക്കൂസ് സമര്‍പ്പിച്ച് കെ എസ് യുവിന്റെ പ്രതിഷേധ സമരം. കൊച്ചിKerala, Kochi, Petrol, Petrol Price, Hike, KSU, Politics, Protest, KSU Protest against petrol price hike
കൊച്ചി: (www.kvartha.com 19.09.2017) പെട്രോള്‍ വിലവര്‍ധനയ്‌ക്കെതിരെ കക്കൂസ് സമര്‍പ്പിച്ച് കെ എസ് യുവിന്റെ പ്രതിഷേധ സമരം. കൊച്ചിയിലാണ് കെഎസ് യു പ്രതീകാത്മക പ്രതിഷേധം തീര്‍ത്തത്. കെ എസ് യു മഹാരാജാസ് കോളജ് യൂണിറ്റ് പ്രവര്‍ത്തകരുടെ നേതൃത്വത്തിലായിരുന്നു പ്രതികാത്മക കക്കൂസ് പ്രതിഷേധം.



ഇന്ധന വില വര്‍ധനയിലൂടെ ലഭിക്കുന്ന പണം പാവപ്പെട്ടവര്‍ക്ക് കക്കൂസ് നിര്‍മിക്കണമെന്ന കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ പ്രസ്താവനയെ പരിഹസിച്ചായിരുന്നു പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തിയത്. പെട്രോള്‍ വില വര്‍ധനയെക്കുറിച്ചുള്ള നിരുത്തരവാദപരമായ പ്രസ്താവന പിന്‍വലിച്ച് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം മാപ്പുപറയണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.

ഇന്ധനവില നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ കൂടുതല്‍ ശക്തമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും കെ എസ് യു പ്രവര്‍ത്തകര്‍ അറിയിച്ചു.

Keywords: Kerala, Kochi, Petrol, Petrol Price, Hike, KSU, Politics, Protest, KSU Protest against petrol price hike,