Follow KVARTHA on Google news Follow Us!
ad

കോടിയേരി ബാലകൃഷ്ണന്‍, പി. ജയരാജന്‍, ഇ.പി. ജയരാജന്‍ എന്നിവര്‍ ആര്‍ എസ് എസിന്റേയും പോപ്പുലര്‍ ഫ്രണ്ടിന്റേയും, മുസ്ലിം ലീഗിന്റേയും ഹിറ്റ് ലിസ്റ്റിലെന്ന് ഇന്റലിജന്‍സ്

സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, ഇ.പി.ജയരാജന്‍ എം.എല്‍.എThiruvananthapuram, News, Politics, RSS, SDPI, Threatened, Chief Minister, Pinarayi vijayan, Kerala,
തിരുവനന്തപുരം: (www.kvartha.com 20.09.2017) സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, ഇ.പി.ജയരാജന്‍ എം.എല്‍.എ, കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍ എന്നിവര്‍ക്ക് ജീവന് ഭീഷണിയുണ്ടെന്ന് രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ട് . കോടിയേരിക്കും ഇ.പി. ജയരാജനും ആര്‍.എസ്.എസിന്റേയും പോപ്പുലര്‍ ഫ്രണ്ടിന്റേയും ഭീഷണിയാണുള്ളത്. അതിനാല്‍ കോടിയേരിക്ക് ഇപ്പോഴുള്ള ഇസഡ് കാറ്റഗറി സുരക്ഷയും ജയരാജന് എക്‌സ് കാറ്റഗറി സുരക്ഷയും തുടരണമെന്ന് ഇന്റലിജന്‍സ് എ.ഡി.ജി.പി മുഹമ്മദ് യാസിന്‍ ആഭ്യന്തര വകുപ്പിന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

മുസ്ലിം ലീഗ്, എസ്.ഡി.പി.ഐ, ആര്‍.എസ്.എസ് ഉള്‍പ്പെടെയുള്ള സംഘടനകളില്‍ നിന്ന് ഭീഷണി നേരിടുന്ന പി.ജയരാജന് നിലവിലെ വൈ പ്ലസ് സുരക്ഷ തുടരണമെന്നും ശുപാര്‍ശയുണ്ട്. പി. ജയരാജനെപ്പറ്റി റിപ്പോര്‍ട്ടില്‍ പ്രത്യേക പരാമര്‍ശമാണുള്ളത്. അതേസമയം, മുഖ്യമന്ത്രി പിണറായി വിജയന് സുരക്ഷാഭീഷണിയുള്ളതായി റിപ്പോര്‍ട്ടിലില്ല. ഇസഡ് കാറ്റഗറി സുരക്ഷയാണ് മുഖ്യമന്ത്രിക്കുള്ളത്. രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ. കുര്യന് സൂര്യനെല്ലി കേസുമായി ബന്ധപ്പെട്ട് ഭീഷണി നിലനില്ക്കുന്നു. ഇദ്ദേഹത്തിനുള്ള വൈ കാറ്റഗറി സുരക്ഷ തുടരണം.

Kodiyeri, Jayarajan on hit list, says Intelligence report, Thiruvananthapuram, News, Politics, RSS, SDPI, Threatened, Chief Minister, Pinarayi vijayan, Kerala

ബി.ജെ.പി. നേതാക്കളായ എം.ടി. രമേശ്, സി.കെ. പദ്മാനാഭന്‍, കെ. സുരേന്ദ്രന്‍ എന്നിവര്‍ക്ക് രാഷ്ട്രീയ എതിരാളികളില്‍ നിന്ന് ഭീഷണിയുണ്ട്. ഇവര്‍ക്ക് അനുവദിച്ചിട്ടുള്ള എക്‌സ് കാറ്റഗറി സുരക്ഷ തുടരണം. എം.ടി. രമേശിന് പോപ്പുലര്‍ ഫ്രണ്ട്, എസ്.ഡി.പി.ഐ, പി.ഡി.പി തുടങ്ങിയ സംഘടനകളില്‍ നിന്നാണ് ഭീഷണിയുള്ളത്. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും ഒ. രാജഗോപാല്‍ എം.എല്‍.എ.യ്ക്കും സുരക്ഷാഭീഷണികള്‍ ഇല്ലെങ്കിലും എക്‌സ് കാറ്റഗറി സുരക്ഷ തുടരണം.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്റണിക്ക് നിലവില്‍ സുരക്ഷാഭീഷണികള്‍ ഇല്ലെന്നും അദ്ദേഹത്തിന്റെ സുരക്ഷ ഇസഡ് കാറ്റഗറിയില്‍ നിന്ന് വൈ വിഭാഗത്തിലേക്ക് കേന്ദ്രസര്‍ക്കാര്‍ മാറ്റിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മുന്‍ കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന് ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ എതിരാളികളില്‍നിന്ന് ഭീഷണിയുണ്ട്. മുന്‍ കേന്ദ്രമന്ത്രിമാരായ കെ.വി.തോമസ്, വയലാര്‍ രവി എന്നിവര്‍ക്ക് ഭീഷണികളൊന്നും ഇല്ലെങ്കിലും എക്‌സ് കാറ്റഗറി സുരക്ഷ പിന്‍വലിക്കേണ്ടതില്ല.

എം.എല്‍.എ.മാരായ ഐ.സി. ബാലകൃഷ്ണന്‍, സി.കെ. ശശീന്ദ്രന്‍ എന്നിവര്‍ക്ക് മാവോവാദികളില്‍ നിന്ന് ഭീഷണിയുണ്ട്. എക്‌സ് കാറ്റഗറി സുരക്ഷയുള്ള രാഷ്ട്രീയനേതാക്കളായ കെ.ആര്‍. ഗൗരിയമ്മ, കെ.പി.സി.സി മുന്‍ പ്രസിഡന്റ് വി.എം. സുധീരന്‍, പി.പി. തങ്കച്ചന്‍, പി.ജെ. ജോസഫ്, ഇബ്രാഹിംകുഞ്ഞ്, കുട്ടി അഹമ്മദ്കുട്ടി, എം.കെ. മുനീര്‍, പി.കെ. അബ്ദുറബ്ബ് എന്നിവര്‍ക്കും ഭീഷണിയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യുന്നതിനും ഭീഷണിനേരിടുന്ന നേതാക്കളുടെ സുരക്ഷാക്രമീകരണങ്ങള്‍ അവലോകനം ചെയ്യുന്നതിനും ചൊവ്വാഴ്ച ലോക്‌നാഥ് ബെഹ്‌റ ഉന്നതപോലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേര്‍ത്തിരുന്നു.

Also Read:
ഗള്‍ഫിലേക്ക് പോകാനെത്തിയ യാത്രക്കാരന്റെ കൈയ്യില്‍ കണ്ട പവര്‍ബാങ്ക് ബോംബെന്ന് തെറ്റിദ്ധരിച്ചു; മംഗളൂരു വിമാനത്താവളത്തില്‍ നാടകീയ രംഗങ്ങള്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kodiyeri, Jayarajan on hit list, says Intelligence report, Thiruvananthapuram, News, Politics, RSS, SDPI, Threatened, Chief Minister, Pinarayi vijayan, Kerala.