Follow KVARTHA on Google news Follow Us!
ad

കെ എന്‍ എ ഖാദര്‍: നിയമസഭയില്‍ വലിയ വലിയ നേതാക്കളെ പിടിച്ചിരുത്തിയ മികവിന്റെ ഉടമയായത് എങ്ങനെ

വേങ്ങര ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ മുസ്ലിം ലീഗ് ലീഗ് നേതാവ് കെഎന്‍എ ഖാദര്‍ News, Thiruvananthapuram, Kerala, UDF, Muslim-League, Vangara, By election,
തിരുവനന്തപുരം:(www.kvartha.com 20/09/2017) വേങ്ങര ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ മുസ്ലിം ലീഗ് ലീഗ് നേതാവ് കെഎന്‍എ ഖാദര്‍ നിയമസഭയില്‍ എ കെ ആന്റണി അടക്കമുള്ള ഉന്നത നേതാക്കളെ പിടിച്ചിരുത്തിയ മികവുറ്റ സാമാജികന്‍. തലസ്ഥാനത്തെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകര്‍ നേരിട്ടുള്ള അറിവില്‍ നിന്ന് പറയുന്നതാണ് ഈ വിവരം. 2001ലും 2006ലും നിയമസഭാംഗമായിരുന്ന ഖാദറിന്റെ നിയമസഭയിലെ മികച്ച പ്രകടനത്തേക്കുറിച്ച് അന്നത്തെ ഭരണകക്ഷി അംഗങ്ങള്‍ മാത്രമല്ല പ്രതിപക്ഷാംഗങ്ങളും സാക്ഷ്യം പറയുന്നു.

2001ല്‍ കൊണ്ടോട്ടിയില്‍ നിന്നും രണ്ടാം വട്ടം വള്ളിക്കുന്നില്‍ നിന്നുമാണ് ഖാദര്‍ ജയിച്ചത്. 2001ല്‍ എ കെ ആന്റണി മുഖ്യമന്ത്രിയായിരുന്ന യുഡിഎഫ് സര്‍ക്കാരില്‍ ഭരണപക്ഷത്തിന്റെ ഭാഗമായിരുന്നിട്ടുകൂടി ബഡ്ജറ്റ് ചര്‍ച്ചകളിലുള്‍പ്പെടെ സഭയുടെ മുഴുവന്‍ ശ്രദ്ധയും പിടിച്ചു പറ്റാന്‍ അദ്ദേഹത്തിനു സാധിച്ചു.

News, Thiruvananthapuram, Kerala, UDF, Muslim-League, Vangara, By election, K N A Khader was an excellent parllamentarian, examples are there.

നിയമനിര്‍മാണവുമായി ബന്ധപ്പെട്ട ചര്‍ച്ചകളിലും മറ്റും കാര്യങ്ങള്‍ പഠിച്ചുവരികയും അവ നര്‍മം കലര്‍ത്തി അവതരിപ്പിക്കുകയും ചെയ്യുന്ന രീതിയാണ് ശ്രദ്ധിക്കപ്പെട്ടത്. ഖാദറിന്റെ സഭാ പ്രസംഗം ശ്രദ്ധയോടെയും ഒരു ചെറുപുഞ്ചിരിയോടെയും കേട്ടിരിക്കുന്ന എ കെ ആന്റണി, പിന്നീട് അതേ സര്‍ക്കാരില്‍ മുഖ്യമന്ത്രിയായ ഉമ്മന്‍ ചാണ്ടി, ലീഗ് നിയമസഭാകക്ഷി നേതാവും വ്യവസായ മന്ത്രിയുമായിരുന്ന പി കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയവരെ മാധ്യമ പ്രവര്‍ത്തകര്‍ ഓര്‍ക്കുന്നു.

വി എസ് അച്യുതാനന്ദന്റെ നേതൃത്വത്തില്‍ ശക്തമായ പ്രതിപക്ഷമാണ് അന്നുണ്ടായിരുന്നത്. ഭരണപക്ഷത്താകട്ടെ നേരത്തെ പറഞ്ഞ നേതാക്കളെക്കൂടാതെ ആര്‍ ബാലകൃഷ്ണ പിള്ള, ടി എം ജേക്കബ്, ഇ റ്റി മുഹമ്മദ് ബഷീര്‍, ആര്യാടന്‍ മുഹമ്മദ് തുടങ്ങിയ തലയെടുപ്പുള്ള നിരവധി നേതാക്കളുമുണ്ടായിരുന്നു. എന്നിട്ടും നവാഗതനായ ഖാദറിന് തിളങ്ങാന്‍ കഴിഞ്ഞു.

രണ്ടാം വട്ടം എംഎല്‍എ ആയപ്പോള്‍ പ്രതിപക്ഷത്തായിരുന്നത് കൂടുതല്‍ തിളങ്ങാന്‍ അവസരമായി മാറി. വി എസ് അച്യുതാനന്ദന്‍ സര്‍ക്കാരിനെതിരേ സഭയില്‍ വിവിധ വിഷയങ്ങളില്‍ പ്രതിപക്ഷത്തിന്റെ ശ്രദ്ധേയമായ നാവുകളിലൊന്നായി കെ എന്‍ എ ഖാദര്‍ മാറി. ഉമ്മന്‍ ചാണ്ടിയായിരുന്നു പ്രതിപക്ഷ നേതാവ്.

നിലവിലെ നിയമസഭയില്‍ യുഡിഎഫിനു പൊതുവെയും ലീഗിനു പ്രത്യേകിച്ചും മികച്ച സാമാജികരുടെ കുറവ് അനുഭപ്പെടുന്നു എന്ന വിമര്‍ശനം മുന്നണിയിലും ഘടകകക്ഷികളിലുമുണ്ട്. കുഞ്ഞാലിക്കുട്ടി എംപിയായതോടെ നിയമസഭാകക്ഷി നേതാവായ എം കെ മുനീറിന്റെ പ്രകടനത്തേക്കുറിച്ച് പാര്‍ട്ടിയില്‍ തൃപ്തി പോരാ. എങ്കിലും അദ്ദേഹത്തെ മാറ്റാനൊന്നും തല്‍ക്കാലം ഉദ്ദേശവുമില്ല. ഖാദറിന്റെ വരവ് മുന്നണിക്കും പാര്‍ട്ടിക്കും ഗുണകരമാകുമെന്നാണ് വിലയിരുത്തല്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Thiruvananthapuram, Kerala, UDF, Muslim-League, Vangara, By election, K N A Khader was an excellent parllamentarian, examples are there.