Follow KVARTHA on Google news Follow Us!
ad

അമേരിക്കയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി കാറപകടത്തില്‍ മരിച്ചു; ഡ്രൈവര്‍ അറസ്റ്റില്‍

അമേരിക്കയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി കാറപകടത്തില്‍ മരിച്ചു. മിനിസോട്ടയില്‍ താമAmerica, News, Accident, Injured, Parents, World,
മിനിസോട്ട: (www.kvartha.com 20.09.2017) അമേരിക്കയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി കാറപകടത്തില്‍ മരിച്ചു. മിനിസോട്ടയില്‍ താമസിക്കുന്ന ഭരത് - ദേവയാനി ദമ്പതികളുടെ മകളായ റിയ പട്ടേലാ(20)ണ് മരിച്ചത്. സെപ്തംബര്‍ 17ന് പുലര്‍ച്ചെ 3.30 മണിയോടെയായിരുന്നു അപകടം.

നിറുത്തിയിട്ടിരുന്ന റിയയുടെ കാറില്‍ യുവാവും യുവതിയും സഞ്ചരിച്ചിരുന്ന വാഹനം ഇടിക്കുകയായിരുന്നു. തലയ്‌ക്കേറ്റ പരിക്കാണ് മരണം സംഭവിക്കാനിടയാക്കിയതെന്നാണ് വിവരം. അപകടത്തിനുശേഷം കാറില്‍ നിന്നും ഇറങ്ങി ഓടിയ കാംപ് ബെല്‍(21) എന്ന യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. ഇയാളെ മിനിസോട്ട ജയിലിലാക്കി.

Indian American Business Student in Minnesota Killed in Car Crash; Driver Arrested, America, News, Accident, Injured, Parents, World

മിനിസോട്ട സെന്റ് പോളിലെ യൂണിവേഴ്‌സിറ്റി ഓഫ് സെന്റ് തോമസ് ബിസിനസ് മേജര്‍ വിദ്യാര്‍ത്ഥിനിയായിരുന്നു റിയ. റിയയുടെ മരണത്തില്‍ യൂണിവേഴ്‌സിറ്റി അധികൃതര്‍ അനുശോചനം രേഖപ്പെടുത്തി. റിയയുടെ കുടുംബം ലണ്ടനില്‍ തന്നെയാണ്. റിയ ഹൈസ് സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത് മിനിസോട്ടയിലാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Indian American Business Student in Minnesota Killed in Car Crash; Driver Arrested, America, News, Accident, Injured, Parents, World.