Follow KVARTHA on Google news Follow Us!
ad

ഒന്നുമല്ലാതിരുന്ന എന്നെ ഒരു താരമാക്കിയത് ആ വലിയ മനുഷ്യനാണ്; വെളിപ്പെടുത്തലുമായി ഇന്ത്യന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവ്

ഒന്നുമല്ലാതിരുന്ന തന്നെ ഒരു താരമാക്കിയത് ആ വലിയ മനുഷ്യനാണെന്ന വെളിപ്പെടുത്തലുമായി ചൈനാമാന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവ്. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ താരമായ തന്നെ ഇത്രയും എത്തിച്ചത് Mumbai, Kolkata Knight Riders, Sports, News, National, How Kolkata Knight Riders’ skipper Gautam Gambhir backed chinaman Kuldeep Yadav
മുംബൈ: (www.kvartha.com 19/09/2017) ഒന്നുമല്ലാതിരുന്ന തന്നെ ഒരു താരമാക്കിയത് ആ വലിയ മനുഷ്യനാണെന്ന വെളിപ്പെടുത്തലുമായി ചൈനാമാന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവ്. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ താരമായ തന്നെ ഇത്രയും എത്തിച്ചത് കൊല്‍ക്കത്ത ക്യാപ്റ്റന്‍ ഗൗതം ഗംഭീര്‍ ആണെന്ന വെളിപ്പെടുത്തലാണ് യാദവ് നടത്തിയത്.

ഗൗതം ഭായ് ആയിരുന്നു ഒന്നുമല്ലാതിരുന്ന എനിക്ക് പിന്തുണയേകിയത്. ഞാന്‍ എല്ലായ്‌പ്പോഴും അദ്ദേഹത്തോട് നന്ദിയുള്ളവനായിരിക്കും. ആര്‍ക്കും എന്നെയറിയാതിരുന്ന സമയത്താണ് അദ്ദേഹം എന്നെ പിന്തുണച്ചത്.' കുല്‍ദീപ് പറയുന്നു. ക്രിക്കറ്റ് നെക്സ്റ്റിനു നല്‍കിയ അഭിമുഖത്തിനിടെയായിരുന്നു യാദവ് ഗംഭീറിനോടുള്ള നന്ദി തുറന്ന് പറഞ്ഞത്.

Mumbai, Kolkata Knight Riders, Sports, News, National,  How Kolkata Knight Riders’ skipper Gautam Gambhir backed chinaman Kuldeep Yadav .

ഐ.പി.എല്‍ കരിയറിലെ മികച്ച പ്രകടനത്തിന്റെ പിന്‍ബലത്തിലാണ് ഈ ചൈനാമന്‍ ബൗളര്‍ ദേശീയ ടീമിലെത്തിയത്. കുല്‍ദീപിന് യുവതാരങ്ങളെ നന്നായി വിനിയോഗിക്കുന്ന ഗൗതം ഗംഭീര്‍ എന്ന കൊല്‍ക്കത്ത നായകനു കീഴില്‍ നല്ല തുടക്കമാണ് കിട്ടിയത്. അതുകൊണ്ട് തന്നെ കുല്‍ദീപ് ഏറ്റവും കൂടുതല്‍ കടപ്പെട്ടിരിക്കുന്നതും മുന്‍ ഇന്ത്യന്‍ ഓപ്പണറോട് തന്നെയാണ്.

ഇന്ത്യന്‍ പര്യടനത്തിനെത്തിയ ഓസീസ് താരങ്ങള്‍ ഏറ്റവും ഭയക്കുന്ന യുവ സ്പിന്നറാണ് കുല്‍ദീപ് യാദവ്. ശ്രീലങ്കക്കെതിരായ പരമ്പരയില്‍ സെലക്ടര്‍മാരുടെ വിശ്വാസം കാത്ത കുല്‍ദീപിനെ ഓസീസിനെതിരെയുള്ള ടീമിലേക്ക് രണ്ടാമതൊന്ന് ആലോചിക്കാതെയാണ് പരിഗണിച്ചത്. ഐ പി എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരമായ യാദവ് ഐപിഎല്ലിന്റെ മികച്ച സംഭാനയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Mumbai, Kolkata Knight Riders, Sports, News, National,  How Kolkata Knight Riders’ skipper Gautam Gambhir backed chinaman Kuldeep Yadav.