Follow KVARTHA on Google news Follow Us!
ad

പെരുന്നാള്‍ ദിവസം ഹനാന്‍ തൂങ്ങിമരിച്ചത് ഭര്‍ത്താവിന്റെ സംശയരോഗത്തെ തുടര്‍ന്ന്; പൊതുവഴിയില്‍ പരസ്യമായി ഭാര്യയെ തല്ലി, ഹനാന് ഭര്‍തൃവീട്ടില്‍ പീഡനം ഏറ്റിരുന്നതായി ബന്ധുക്കള്‍, ഭര്‍ത്താവിനെതിരെ ആത്മഹത്യാപ്രേരണ കുറ്റത്തിന് കേസെടുക്കുമെന്ന് പോലീസ്

പയ്യോളി സ്വദേശിനി ഹനാന്‍ അസീസ് (22) പെരുന്നാള്‍ ദിവസം മേപ്പായൂര്‍ നന്തിയിലെ ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങിമരിച്ചത് ഭര്‍ത്താവിന്റെ സംശയരോഗത്തെ തുടര്‍ന്നാണെന്ന് പോലീസിന് സൂചനNews, Kerala, Death, Police, investigation-report, Hanan's Death; police investigation started
കോഴിക്കോട്: (www.kvartha.com 05.09.2017) പയ്യോളി സ്വദേശിനി ഹനാന്‍ അസീസ് (22) പെരുന്നാള്‍ ദിവസം മേപ്പായൂര്‍ നന്തിയിലെ ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങിമരിച്ചത് ഭര്‍ത്താവിന്റെ സംശയരോഗത്തെ തുടര്‍ന്നാണെന്ന് പോലീസിന് സൂചന ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ഭര്‍ത്താവിനെതിരെ ആത്മഹത്യാ പ്രേരണ കുറ്റത്തിന് കേസെടുക്കുമെന്ന് പോലീസ് വ്യക്തമാക്കി. പയ്യോളി എസ് ഐ യൂസുഫാണ് കേസ് അന്വേഷിക്കുന്നത്. കേസ് പയ്യോളി സി ഐക്ക് കൈമാറും. ഇപ്പോള്‍ അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിരിക്കുന്നതെന്നും ഭര്‍ത്താവിന്റെ സംശയരോഗവും പീഡനവും കാരണമാണ് യുവതി ജീവനൊടുക്കിയതെന്നും വ്യക്തമായതിനെ തുടര്‍ന്നാണ് കേസ് ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി കോടതിക്ക് റിപോര്‍ട്ട് നല്‍കുന്നത്.


ഇക്കഴിഞ്ഞ പെരുന്നാള്‍ ദിവസം വെള്ളിയാഴ്ച രാത്രിയാണ് ഹനാനെ ഭര്‍തൃവീട്ടുകാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവിടെ വെച്ച് ഹനാന്‍ മരണപ്പെടുകയായിരുന്നു. പരിശോധനയില്‍ തൂങ്ങിമരിച്ചതാണെന്ന് കണ്ടെത്തുകയായിരുന്നു. ഇതിനിടെയാണ് ഹനാന്റെ മരണം ഭര്‍ത്താവിന്റെയും വീട്ടുകാരുടെയും പീഡനത്തെത്തുടര്‍ന്നാണെന്ന് ആരോപിച്ച് യുവതിയുടെ വീട്ടുകാര്‍ പരാതിയുമായി രംഗത്തെത്തിയത്.

കോഴിക്കോട് ഫാറൂഖ് കോളജിലെ എംബിഎ വിദ്യാര്‍ത്ഥിനിയായിരുന്ന ഹനാനും ഗള്‍ഫുകാരനായ നബീലും തമ്മിലുള്ള വിവാഹം ഒരു വര്‍ഷം മുമ്പാണ് നടന്നത്. ഭര്‍ത്താവിന്റെ പീഡനം കാരണം ആറ് മാസത്തിലധികം ഹനാന് സ്വന്തം വീട്ടില്‍ നില്‍ക്കേണ്ടി വന്നിരുന്നു. അടുത്തിടെയാണ് നബീല്‍ ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയത്. പെരുന്നാള്‍ ദിവസം ബന്ധുവീടുകളില്‍ ഇരുവരും സന്ദര്‍ശനം നടത്തിയിരുന്നു. ഇതിനിടയില്‍ വഴിയില്‍വെച്ച് നബീല്‍ ഹനാനെ പരസ്യമായി തല്ലുന്നത് കണ്ടതായി ഒരു സ്ത്രീ ബന്ധുക്കളോട് പറഞ്ഞിരുന്നു.

അതേദിവസം രാത്രി ഭര്‍തൃവീട്ടില്‍ വെച്ച് അയല്‍വാസികള്‍ ശബ്ദം കേട്ടിരുന്നു. ഇതേ കുറിച്ച് അന്വേഷിച്ചപ്പോള്‍ ബാത്ത്‌റൂമിന്റെ വാതില്‍ ശരിയാക്കിയതാണെന്നാണ് നബീലിന്റെ വീട്ടുകാര്‍ പറഞ്ഞത്. ഹനാന്‍ മരിച്ച വിവരം ഹനാന്റെ കുടുംബത്തിന് ഏറെ വൈകിയാണ് അറിയാന്‍ കഴിഞ്ഞത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്ന് പയ്യോളി സി ഐ കെവാര്‍ത്തയോട് പറഞ്ഞു.



Keywords: News, Kerala, Death, Police, investigation-report, Hanan's Death; police investigation started
< !- START disable copy paste -->