Follow KVARTHA on Google news Follow Us!
ad

ജി എസ് ടിയുടെ മറവില്‍ ഹോട്ടലുകളില്‍ വിലകൂട്ടി; ഇതുകൂടാതെ ജിഎസ്ടി നികുതിയും വാങ്ങി തീവെട്ടിക്കൊള്ള

ജി.എസ്.ടിയുടെ മറവില്‍ ജില്ലയിലെ ഹോട്ടലുകളില്‍ തീവെട്ടിക്കൊള്ള. ചെറുകിടക്കാര്‍ തോന്നിയപോലെ വില News, Kollam, Kerala, Hotel, Food, GST, Finance minister, Kerala Hotel and restaurants association, Price.
കൊല്ലം:(www.kvartha.com 20/09/2017) ജി എസ് ടിയുടെ മറവില്‍ ജില്ലയിലെ ഹോട്ടലുകളില്‍ തീവെട്ടിക്കൊള്ള. ചെറുകിടക്കാര്‍ തോന്നിയപോലെ വില വര്‍ധിപ്പിച്ചും വന്‍കിടക്കാര്‍ വിലകൂട്ടി ജി എസ് ടി ഈടാക്കിയും കൊള്ള തുടരുന്നു. ചോദിക്കാനും പറയാനും ആരുമില്ലാത്ത അവസ്ഥയില്‍ ഹോട്ടലുകളെ ആശ്രയിക്കുന്ന സാധാരണക്കാര്‍ നെട്ടോട്ടമോടുകയാണ്.

ജി എസ് ടി ഉള്‍പ്പടെ അമിതവില ഈടാക്കി ഗുണനിലവാരം കുറഞ്ഞ ഭക്ഷണം വിളമ്പുകയാണു ഹോട്ടലുകള്‍. മുമ്പൊക്കെ ഭക്ഷണത്തിന് മിതമായ വിലയാണ് ഈടാക്കിയിരുന്നെങ്കില്‍ ജി എസ് ടി വന്നതോടെ തോന്നുംപടി വിലയാണ് ഹോട്ടലുകള്‍ ഈടാക്കുന്നത്.

 News, Kollam, Kerala, Hotel, Food, GST, Finance minister, Kerala Hotel and restaurants association, Price, GST: Hotel food price hike.

പല ഹോട്ടലുകളിലും വില നിശ്ചയിക്കുന്നതും ഹോട്ടല്‍ ഉടമകള്‍ തന്നെയാണ്. ജി എസ് ടി ഹോട്ടലുകള്‍ക്ക് ലോട്ടറിയടിച്ചപോലെയാണ്. ചായയ്ക്കും വടയ്ക്കും രണ്ടും മൂന്നും രൂപ വര്‍ധിപ്പിച്ചശേഷം ഒരു രൂപ വീതം ജി എസ് ടി ഈടാക്കുന്ന ചെറുകിട ഹോട്ടലുകള്‍ കൊല്ലം നഗരത്തില്‍ പ്രവര്‍ത്തിക്കുന്നു. ഊണിന് മുമ്പ് 60 രൂപയായിരുന്നു ഹോട്ടലുകാര്‍ ഇപ്പോള്‍ 70 രൂപയും ജി എസ് ടിയും ഈടാക്കുന്നു. കൂടാതെ ഭക്ഷണത്തിന്റെ അളവിലും ഗണ്യമായ കുറവുവന്നതായി ഭക്ഷണം കഴിക്കാനെത്തുന്നവര്‍ പരാതിപ്പെടുന്നു.

ജി എസ് ടിക്ക് മുമ്പ് എട്ടു രൂപയായിരുന്ന ചായക്ക് രണ്ടു രൂപ വര്‍ധിപ്പിച്ച് 10 രൂപയാക്കിയശേഷം ഇപ്പോള്‍ ജി എസ് ടി അടക്കം 11 രൂപയാണ് വാങ്ങുന്നത്. കൂടാതെ 10 രൂപയായിരുന്ന കോഫിക്ക് അഞ്ചു രൂപ വര്‍ധിപ്പിച്ച ശേഷം ജി.എസ്.ടി അടക്കം 16 രൂപയും വാങ്ങുന്നു.

പൊറോട്ട രണ്ടെണ്ണവും കറിയും ചേര്‍ത്ത് ഈടാക്കുന്നത് 50 രൂപയാണ്. മസാല ദോശ 40 രൂപയായിരുന്നത് 50 രൂപയായി മാറി. ഇതിനു പുറമെ ജി എസ് ടിയും നല്‍കണം. വെജിറ്റബിള്‍ ബിരിയാണി ജി എസ് ടി അടക്കം 60 രൂപക്കു മുകളിലാണ് ഈടാക്കുന്നത്. പല ഹോട്ടലുകളിലും ബില്ല് നല്‍കുന്നില്ലെന്ന പരാതിയും ഉയരുന്നുണ്ട്. ജി എസ് ടി നിലവില്‍ വരുന്നതിനു തൊട്ടുമുമ്പാണ് ഹോട്ടലുകളില്‍ ഭക്ഷണസാധനങ്ങള്‍ക്കു വില ഉയര്‍ത്തിയത്. എന്നാല്‍ നേരത്തെ നിലവിലുള്ള നിരക്കില്‍ ഭക്ഷണം നല്‍കുന്ന ഹോട്ടലുകളുമുണ്ട്.

ഗ്രാമപ്രദേശങ്ങളില്‍ ജി എസ് ടി ഈടാക്കാതെതന്നെ പലരും വില വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഇതിനിടെ ജി എസ് ടി നിലവില്‍ വന്നതോടെ നഗരങ്ങളിലെ ഹോട്ടലുകളില്‍ ഭക്ഷണം കഴിക്കാന്‍ എത്തുന്നവരുടെ എണ്ണത്തില്‍ കുറവുവന്നതായി ചില ഹോട്ടല്‍ ഉടമകള്‍ പറയുന്നു.

ജി എസ് ടി നടപ്പായശേഷം വര്‍ദ്ധിച്ച ഹോട്ടല്‍ ഭക്ഷണ വില കുറയ്ക്കാന്‍ കേരള ഹോട്ടല്‍ ആന്‍ഡ് റെസ്റ്റാറന്റ് അസോസിയേഷന്‍ ഭാരവാഹികള്‍ മന്ത്രി തോമസ് ഐസക്കുമായി ചര്‍ച്ച നടത്തിയെങ്കിലും ഹോട്ടല്‍ ഭക്ഷണവില പഴയപടി തന്നെ തുടരുകയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kollam, Kerala, Hotel, Food, GST, Finance minister, Kerala Hotel and restaurants association, Price, GST: Hotel food price hike.