Follow KVARTHA on Google news Follow Us!
ad

നടുറോഡില്‍ പട്ടാപ്പകല്‍ യുവാവിനെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ ഒരാള്‍ പിടിയില്‍

പട്ടാപ്പകല്‍ നടുറോഡില്‍ യുവാവിനെ ഗുണ്ടാസംഘം ക്രൂരമായി മര്‍ദിച്ചു. ദൃശ്യം സമൂഹമാധ്യമങ്ങളില്‍ Thiruvananthapuram, News, Police, Case, Natives, Social Network, attack, Crime, Kerala,
തിരുവനന്തപുരം: (www.kvartha.com 25.09.2017) പട്ടാപ്പകല്‍ നടുറോഡില്‍ യുവാവിനെ ഗുണ്ടാസംഘം ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ ഒരാള്‍ പിടിയില്‍. ചിറയിന്‍കീഴ് വലിയകടവ് ജംക്ഷനില്‍ ആള്‍ത്തിരക്കേറിയ റോഡില്‍ യുവാവിനെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ മുടപുരം വക്കത്തുവിള വീട്ടില്‍ അനന്തുവിനെ (26) ആണ് ആറ്റിങ്ങല്‍ സിഐ എം. അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സിറ്റി ഷാഡോ പോലീസ് തിങ്കളാഴ്ച പുലര്‍ച്ചെ പാലോടു നിന്നും പിടികൂടിയത്.

അനന്തുവിന്റെ കൂട്ടാളിയായ ശ്രീക്കുട്ടനു വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജിതമാക്കി. അനന്തു ചിറയിന്‍കീഴ് സ്‌റ്റേഷനിലെ രണ്ട് കേസുകളിലെ പ്രതിയാണെന്നു പോലീസ് അറിയിച്ചു. കേസിലെ രണ്ടു പേരെയും തിരിച്ചറിഞ്ഞതായി പോലീസ് നേരത്തെ അറിയിച്ചിരുന്നു.

Goonda attack in Chirayinkeezhu, Thiruvananthapuram, News, Police, Case, Natives, Social Network, Attack, Crime, Keral

സപ്തംബര്‍ 13നു വൈകിട്ടു 4.50 മണിയോടെ ചിറയിന്‍കീഴ് വലിയകടവ് ജംക്ഷനില്‍ ആണ് സംഭവം നടന്നത്. ഇതിന്റെ വിഡിയോ സമീപത്തെ സിസിടിവി ക്യാമറയില്‍ പതിഞ്ഞു. ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതിനെത്തുടര്‍ന്നു പോലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.

ആള്‍ത്തിരക്കേറിയ റോഡിന്റെ ഇടതു ഭാഗത്തു ബൈക്കില്‍ രണ്ടു പേര്‍ എത്തുന്നു. ഇവര്‍ വാഹനം റോഡില്‍ വട്ടംചുറ്റിക്കുന്നു. ഇതിനിടെ മറ്റൊരു ബൈക്കിലെത്തിയ യുവാവുമായി തര്‍ക്കമുണ്ടാവുകയും അയാളെ ക്രൂരമായി മര്‍ദിക്കുകയും ചെയ്യുന്നു. നാലു മിനിറ്റോളം ഗുണ്ടാസംഘങ്ങള്‍ യുവാവിനെ തലങ്ങും വിലങ്ങും മര്‍ദിച്ചു. നിലത്തിട്ട് ചവിട്ടുകയും ചെയ്തു. എന്നാല്‍ അവിടെ കൂടിനിന്ന ആളുകള്‍ മര്‍ദനം തടയാനോ പോലീസിനെ വിളിക്കാനോ കൂട്ടാക്കാതെ കാഴ്ചക്കാരായി നില്‍ക്കുകയായിരുന്നു. ഈ ദൃശ്യങ്ങളാണ് സിസിടിവിയില്‍ പതിഞ്ഞത്.

സംഭവം അന്നു തന്നെ ചിറയിന്‍കീഴ് പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടെങ്കില്ലും പരാതി ഇല്ലെന്ന കാരണത്താല്‍ കേസെടുത്തിരുന്നില്ല. എന്നാല്‍ റോഡിലെ സിസി ടിവി ക്യാമറയില്‍ പതിഞ്ഞ ദൃശ്യം സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തതോടെയാണു പോലീസ് കേസ് എടുത്തത്. ചിറയിന്‍കീഴിലെ ചില ഗുണ്ടാസംഘങ്ങളെ കേന്ദ്രീകരിച്ചായിരുന്നു ആദ്യഘട്ട അന്വേഷണം. അതിനിടെയാണ് പ്രതികളെ തിരിച്ചറിയുന്നത്.

ചിറയിന്‍കീഴ് വക്കത്തുവിള സുധീര്‍ എന്ന യുവാവിനെയാണു തല്ലിച്ചതച്ചതെന്ന് പോലീസ് കണ്ടെത്തി. അനന്തു, ശ്രീക്കുട്ടന്‍ എന്നിവരാണു മര്‍ദിച്ചതെന്നും അന്വേഷണത്തില്‍ വ്യക്തമായതോടെ പോലീസ് ഇവര്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ ആരംഭിച്ചു.

സിനിമയിലെ ദൃശ്യങ്ങളെ അനുസ്മരിപ്പിക്കും വിധമായിരുന്നു ആക്രമണം. മര്‍ദനം തുടര്‍ന്നിട്ടും പരിസരത്തുനിന്ന ഒരാളു പോലും ഇടപെട്ടില്ല. റോഡില്‍ വീണു കിടന്ന സുധീറിനു സമീപത്തു കൂടി വാഹനങ്ങളും പാഞ്ഞുപോകുന്നുണ്ടായിരുന്നു. ഒടുവില്‍ ഏതാനും പേര്‍ ഇടപെട്ടതോടെയാണ് അക്രമികള്‍ ബൈക്കില്‍ കയറി പോയത്.





Also Read:
വീട്ടുകാരുമായി പിണങ്ങി വീടുവിട്ടിറങ്ങിയ കോളജ് വിദ്യാര്‍ത്ഥിനി ട്രെയിന്‍തട്ടി മരിച്ച നിലയില്‍


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Goonda attack in Chirayinkeezhu, Thiruvananthapuram, News, Police, Case, Natives, Social Network, Attack, Crime, Kerala.