Follow KVARTHA on Google news Follow Us!
ad

തല്ലുകൊള്ളേണ്ട ചെണ്ടയല്ല പോലീസ്; സ്‌റ്റേഷനില്‍ അതിക്രമം കാട്ടുന്നവര്‍ക്കെതിരെ ബലം പ്രയോഗിക്കണം: ഹൈക്കോടതി

പോലീസ് സ്‌റ്റേഷനില്‍ അതിക്രമം കാട്ടുന്നവര്‍രെ ബലം പ്രയോഗിച്ച് നിയന്ത്രിക്കാമെന്ന് ഹൈക്കോടതി. സ്‌റ്റേഷനുള്ളില്‍ പ്രതികളെ മര്‍ദ്ദിക്കുന്നത് ഒഴിവാക്കുന്നത് പോലെ സ്‌റ്റേഷനില്‍ അതിക്രമം കാKerala, Kochi, Police, News, High Court, Custody, Defend yourself, use force if necessary: Kerala HC tells police
കൊച്ചി: (www.kvartha.com 19/09/2017) പോലീസ് സ്‌റ്റേഷനില്‍ അതിക്രമം കാട്ടുന്നവര്‍രെ ബലം പ്രയോഗിച്ച് നിയന്ത്രിക്കാമെന്ന് ഹൈക്കോടതി. സ്‌റ്റേഷനുള്ളില്‍ പ്രതികളെ മര്‍ദ്ദിക്കുന്നത് ഒഴിവാക്കുന്നത് പോലെ സ്‌റ്റേഷനില്‍ അതിക്രമം കാട്ടുന്നവരെ ഉചിതമായ രീതിയില്‍ തടയണമെന്നും കോടതി പറഞ്ഞു. അന്തിക്കാട് പോലീസ് സ്‌റ്റേഷനില്‍ പോലീസിന് മര്‍ദ്ദനമേറ്റ കേസിലാണ് കോടതിയുടെ നിരീക്ഷണം.

പോലീസ് തല്ലുകൊള്ളാന്‍ നിന്നുകൊടുക്കരുതെന്നും കോടതി വ്യക്തമാക്കി. അങ്ങനെ ചെയ്താല്‍ മനുഷ്യാവകാശ പ്രശ്‌നമാകില്ലേ എന്ന പ്രോസിക്യൂഷന്‍ ചോദ്യത്തിന്, സാഹചര്യത്തിനനുസരിച്ച് പ്രവര്‍ത്തിക്കാമെന്ന് കോടതി വ്യക്തമാക്കി.

 Kerala, Kochi, Police, News, High Court, Custody, Defend yourself, use force if necessary: Kerala HC tells police


കസ്റ്റഡിയിലെടുക്കുന്ന പ്രതികള്‍ പോലീസിനെ ആക്രമിച്ച് രക്ഷപ്പെടുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കാനുള്ള ബാധ്യതയും അധികാരങ്ങളും പോലീസിനുണ്ട്. മര്‍ദ്ദിച്ച് ഒതുക്കണം എന്നല്ല ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. പ്രതികളുടെ ഭാഗത്തുനിന്നുള്ള മര്‍ദ്ദനം ഉണ്ടായാല്‍ അവരെ ബലപ്രയോഗത്തിലൂടെ കീഴ്‌പ്പെടുത്തി ലോക്കപ്പിനുള്ളിലാക്കാം. അതാതു സാഹചര്യങ്ങള്‍ക്കൊത്തുവേണം പ്രവര്‍ത്തിക്കാനെന്നും കോടതി ചൂണ്ടിക്കാട്ടി.

അതേസമയം, നിര്‍ദേശത്തെ ദുരുപയോഗിക്കരുതെന്നും കോടതി വ്യക്തമാക്കി. പോലീസ് സ്‌റ്റേഷനില്‍ പ്രതികളെ മര്‍ദ്ദിക്കുന്ന സാഹചര്യം ഉണ്ടാക്കരുത്. അത്തരം കാര്യങ്ങള്‍ പുറത്തുവരുന്നതു തന്നെ പോലീസിന് നാണക്കേടാണ്. അക്കാര്യങ്ങള്‍ പോലീസ് യുക്തിപൂര്‍വ്വം തീരുമാനിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Kochi, Police, News, High Court, Custody, Defend yourself, use force if necessary: Kerala HC tells police