Follow KVARTHA on Google news Follow Us!
ad

കോട്ടയത്തുനിന്ന് ദമ്പതികളെ കാണാതായിട്ട് മാസങ്ങള്‍; അന്വേഷണം ഊര്‍ജിതമാക്കി വീണ്ടും പോലീസ്, തെരയുന്നത് കാര്‍

ദമ്പതികളുടെ തിരോധനവുമായി ബന്ധപ്പെട്ട് അന്വേഷണം ഊര്‍ജിതമാക്കാന്‍ ജില്ലാ പോലീസ് മേധാവി മുഹമ്മദ് News, Kottayam, Kerala, Coupels, Missing, CCTV, Police, Investigation,
കോട്ടയം:(www.kvartha.com 20/09/2017) ദമ്പതികളുടെ തിരോധനവുമായി ബന്ധപ്പെട്ട് അന്വേഷണം ഊര്‍ജിതമാക്കാന്‍ ജില്ലാ പോലീസ് മേധാവി മുഹമ്മദ് റഫീഖിന്റെ നിര്‍ദേശം. ഇതിന്റെ ഭാഗമായി അന്വേഷണ സംഘം പ്രത്യേക യോഗം ചേര്‍ന്നു. അന്വേഷണ സംഘത്തില്‍ രണ്ട് അംഗങ്ങളെക്കൂടി ഉള്‍പ്പെടുത്തി. സി സി ടി വി ദൃശ്യങ്ങള്‍, ഇരുവരും പുറത്തുപോയ വാഹനം എന്നിവ കേന്ദ്രീകരിച്ചാണ് അന്വേഷണം.

ഏപ്രില്‍ ആറിലെ ഹര്‍ത്താല്‍ ദിനത്തില്‍ പുതിയ ഗ്രേ കളര്‍ മാരുതി വാഗണ്‍ ആര്‍ കാറില്‍ ഭക്ഷണം വാങ്ങാന്‍ വീട്ടില്‍നിന്നു പുറപ്പെട്ട കുമ്മനം അറുപുറ ഒറ്റക്കണ്ടത്തില്‍ ഹാഷിമിനെയും(42) ഭാര്യ ഹബീബയെയും(37) പിന്നീടാരും കണ്ടിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് സി സി ടി വി അടക്കമുള്ള ദൃശ്യങ്ങള്‍ പരിശോധിക്കുകയും വാഹനം ആറ്റില്‍ പോകാനുള്ള സാദ്ധ്യത കണക്കിലെടുത്തി തെരച്ചിലടക്കം നടത്തിയിട്ടും തുമ്പ് ലഭിച്ചില്ല. അന്ന് ഡി ജി പിയായിരുന്ന ടി പി സെന്‍കുമാര്‍ അടക്കമുള്ള ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി ബന്ധുക്കളില്‍ നിന്ന് വിവരങ്ങള്‍ ചോദിച്ചറിഞ്ഞെങ്കിലും കാര്യമായ പുരോഗതിയുണ്ടായില്ല.

News, Kottayam, Kerala, Coupels, Missing, CCTV, Police, Investigation, Couple missing: District police chief instruct to urgent investigation.

ഹബീബയുടെ സഹോദരന്‍ അതിരമ്പുഴ നൂര്‍ മന്‍സിലില്‍ താമസിക്കുന്ന ഷിഹാബുദ്ദീന്‍ തിരോധാനവുമായി ബന്ധപ്പെട്ട് ചിലസംശയങ്ങള്‍ ഉന്നയിച്ചിരുന്നു. ഇക്കാര്യങ്ങളും പോലീസ് അന്വേഷിക്കുന്നുണ്ട്. കാണാതായ അന്നുമുതല്‍ കാര്‍ കടന്നുപോയ 39 ഇടങ്ങളില്‍ നിന്ന് പോലീസിന് ലഭിച്ച സി സി ടി വി അടക്കമുള്ള ദൃശ്യങ്ങള്‍ വീണ്ടും പരിശോധനയ്ക്ക് വിധേയമാക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kottayam, Kerala, Coupels, Missing, CCTV, Police, Investigation, Couple missing: District police chief instruct to urgent investigation.