Follow KVARTHA on Google news Follow Us!
ad

ഘര്‍വാപ്പസി കേന്ദ്രത്തില്‍ നിന്നും രക്ഷപ്പെട്ട യുവതി നടത്തിയത് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍; വഴങ്ങാത്തവരെ കൈകാലുകളും വായയും കെട്ടി ക്രൂര മര്‍ദനത്തിനിരയാക്കുന്നു, ആക്രമണങ്ങള്‍ ഗുരുജി മനോജിന്റെ നേതൃത്വത്തില്‍, കാസര്‍കോട്ടെ ആതിരയെയും ഇതേ കേന്ദ്രത്തില്‍ ദിവസങ്ങളോളം പാര്‍പ്പിച്ചു

കൊച്ചി തൃപ്പൂണിത്തുറ കേന്ദ്രീകരിച്ചുള്ള ശിവശക്തി യോഗ കേന്ദ്രത്തിനെതിരെ യുവതി വെളിപ്പെടുത്തിയത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. ഘര്‍വാപ്പസിക്ക് വഴങ്ങാത്തവരെ ക്രൂരമായി Kochi, Kerala, Trending, Complaint, Police, Women, Investigates, Athira, Ghar Wapsi
കൊച്ചി: (www.kvartha.com 24.09.2017) കൊച്ചി തൃപ്പൂണിത്തുറ കേന്ദ്രീകരിച്ചുള്ള ശിവശക്തി യോഗ കേന്ദ്രത്തിനെതിരെ യുവതി വെളിപ്പെടുത്തിയത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. ഘര്‍വാപ്പസിക്ക് വഴങ്ങാത്തവരെ ക്രൂരമായി മര്‍ദിക്കുകയും, ഭീഷണിപ്പെടുത്തുകയും ചെയ്യാറുണ്ടെന്നാണ് ഇവിടെ നിന്നും രക്ഷപ്പെട്ട തൃശൂര്‍ സ്വദേശിയായ യുവതി വെളിപ്പെടുത്തിയിരിക്കുന്നത്. ഗുരുജി മനോജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഈ ക്രൂര മുറകള്‍ക്ക് നേതൃത്വം നല്‍കുന്നത്.www.kvartha.com 



കഴിഞ്ഞ ദിവസം ഹിന്ദു മതത്തിലേക്ക് തിരിച്ചുവന്ന കാസര്‍കോട് പാലക്കുന്ന് കരിപ്പോടിയിലെ ആതിരയെയും ഇതേ കേന്ദ്രത്തില്‍ പാര്‍പ്പിച്ചിരുന്നതായും യുവതി പറയുന്നു. ആതിരയ്ക്ക് കടുത്ത പീഡനം ഇവിടെ നിന്നും ഏല്‍ക്കേണ്ടി വന്നിരുന്നു. ഘര്‍വാപ്പസി കേന്ദ്രത്തില്‍ കഴിയുമ്പോഴും തനിക്ക് ഇസ്ലാം മതത്തോടാണ് ഇഷ്ടമെന്ന് ആതിര പറഞ്ഞിരുന്നു. കൗണ്‍സിലിംഗ് നടത്തിയപ്പോഴും ആതിര ഇസ്ലാം മതത്തില്‍ ഉറച്ചുനിന്നു. ഇപ്പോള്‍ അത് മാറ്റിപ്പറഞ്ഞത് എന്തിനാലാണെന്ന് അറിയില്ല. 65 ഓളം യുവതികളാണ് ഈ കേന്ദ്രത്തില്‍ കഴിയുന്നത്. ഘര്‍വാപ്പസിക്ക് വഴങ്ങാത്തവരെ കൈകാലുകളും വായയും തുണികൊണ്ട് കെട്ടി ക്രൂരമായി മര്‍ദിക്കുമായിരുന്നു. ക്രിസ്ത്യന്‍ മത വിഭാഗത്തില്‍ പെട്ട യുവാവിനെ വിവാഹം കഴിച്ചതിനാണ് തന്നെ ഘര്‍വാപ്പസി നടത്താന്‍ യോഗ www.kvartha.com കേന്ദ്രത്തിലെത്തിച്ചതെന്നും യുവതി വെളിപ്പെടുത്തി. സംഭവത്തില്‍ മനോജ് ഉള്‍പെടെ ആറു പേര്‍ക്കെതിരെ യുവതി പരാതി നല്‍കിയിരിക്കുകയാണ്. പരാതിയില്‍ അന്വേഷണം നടത്തിവരുന്നതായി പോലീസ് അറിയിച്ചു.www.kvartha.com 

ഇസ്‌ലാമില്‍ ചേരാന്‍ പോകുന്നു എന്ന് കത്തെഴുതിവെച്ച് കഴിഞ്ഞ ജൂലൈ 10നാണ് ആതിര വീടുവിട്ടത്. ഹേബിയസ് കോര്‍പസ് ഹരജിയെത്തുടര്‍ന്ന് ആതിരയെ കോടതി മാതാപിതാക്കള്‍ക്കൊപ്പം വിടുകയായിരുന്നു. തനിക്ക് ഇസ്ലാം മതാചാരപ്രകാരം ജീവിക്കാനുള്ള സൗകര്യങ്ങള്‍ ഒരുക്കിത്തരണമെന്ന ആതിരയുടെ ആവശ്യം അംഗീകരിച്ചതിനെ തുടര്‍ന്നാണ് വീട്ടുകാര്‍ക്കൊപ്പം വിട്ടത്. എന്നാല്‍ ആതിരയെ തന്ത്രപൂര്‍വം തൃപ്പൂണിത്തുറയിലെ യോഗ കേന്ദ്രത്തിലെത്തിക്കുകയായിരുന്നു. ആഴ്ചകളോളം ഈ കേന്ദ്രത്തില്‍ കഴിഞ്ഞതിന് ശേഷം കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ട് താന്‍ ഹിന്ദു മതത്തിലേക്ക് തിരികെ പോകുന്നതായി ആതിര വ്യക്തമാക്കുകയായിരുന്നു.www.kvartha.com 

മീഡിയാ വണ്‍ ചാനലാണ് യോഗ കേന്ദ്രത്തിനെതിരെ ഞെട്ടിപ്പിക്കുന്ന വാര്‍ത്ത പുറത്തുവിട്ടത്. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ രംഗത്തുവന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kochi, Kerala, Trending, Complaint, Police, Women, Investigates, Athira, Ghar Wapsi.