Follow KVARTHA on Google news Follow Us!
ad

സ്വത്ത് കൈക്കലാക്കിയശേഷം മുത്തശ്ശിയെ സംരക്ഷിക്കാതെ വീട്ടില്‍നിന്നിറക്കിവിട്ടു; കൊച്ചുമകന്റെ ആധാരം റദ്ദുചെയ്യാന്‍ കലക്ടറുടെ ഉത്തരവ്

സ്വത്ത് കൈക്കലാക്കിയശേഷം മുത്തശ്ശിയെ സംരക്ഷിക്കാതെ വീട്ടില്‍നിന്നിറക്കിവിട്ട കേസില്‍ കൊച്ചുKozhikode, District Collector, News, Complaint, Family, Son, Kerala,
കോഴിക്കോട്: (www.kvartha.com 20.09.2017) സ്വത്ത് കൈക്കലാക്കിയശേഷം മുത്തശ്ശിയെ സംരക്ഷിക്കാതെ വീട്ടില്‍നിന്നിറക്കിവിട്ട കേസില്‍ കൊച്ചുമകന്റെ ആധാരം റദ്ദുചെയ്യാന്‍ കളക്ടറുടെ ഉത്തരവ്. കോടഞ്ചേരി ആറാംതോട് നിരപ്പേല്‍ റോസമ്മയാണ് മകന്റെ മകനായ സാന്റോ മാത്യു നിരപ്പേലിനെതിരെ വയോജന നിയമം 2007 അനുസരിച്ച് കളക്ടറുടെ മുമ്പില്‍ പരാതിയുമായെത്തിയത്.

പരാതി ശരിയെന്നു ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ അഞ്ചുദിവസത്തിനകം സ്ഥലം അളന്ന് തിട്ടപ്പെടുത്താന്‍ താമരശ്ശേരി തഹസില്‍ദാര്‍ക്കും 14 ദിവസത്തിനകം ആധാരം തിരികെ രജിസ്റ്റര്‍ ചെയ്യാന്‍ കോടഞ്ചേരി സബ് രജിസ്ട്രാര്‍ക്കും കളക്ടര്‍ എന്‍. പ്രശാന്ത് ഉത്തരവിട്ടു.

Collector support grand mother in land protection case, Kozhikode, District Collector, News, Complaint, Family, Son, Kerala

റോസമ്മ നിരപ്പേല്‍ ഗള്‍ഫില്‍ പോയി സമ്പാദിച്ച സ്വത്തില്‍ 20 സെന്റ് സ്ഥലം 2012ലാണ് കൊച്ചുമകന് നല്‍കിയത്. മരണംവരെ സംരക്ഷിക്കാമെന്ന ഉറപ്പിലായിരുന്നു ഇത്. എന്നാല്‍, അവരെ കബളിപ്പിച്ച് മകനും കുടുംബവും ആധാരം രജിസ്റ്റര്‍ ചെയ്ത് റോസമ്മയെ വീട്ടില്‍നിന്നിറക്കിവിടുകയായിരുന്നു.

ഇതോടെ പെരുവഴിയിലായ 78കാരിയായ റോസമ്മ മരിച്ച മറ്റൊരു മകന്റെ വീട്ടില്‍ തനിച്ചു താമസിക്കുകയാണ്.

Also Read:
പട്ടാപ്പകല്‍ വീട് കുത്തിത്തുറന്ന് 14 പവന്‍ സ്വര്‍ണം കൊള്ളയടിച്ച കേസില്‍ ഒളിവില്‍ പോയ പ്രതി രണ്ടുവര്‍ഷത്തിന് ശേഷം പിടിയില്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Collector support grand mother in land protection case, Kozhikode, District Collector, News, Complaint, Family, Son, Kerala.