Follow KVARTHA on Google news Follow Us!
ad

വാഹനം വാങ്ങിയിട്ട് ചെക്ക് നല്‍കി കബളിപ്പിച്ചു മുങ്ങിയ പ്രതി നാലു വര്‍ഷത്തിനു ശേഷം പിടിയില്‍

ചെറിയ തുക അഡ്വാന്‍സ് നല്‍കി രണ്ട് സ്‌കോര്‍പിയോ, രണ്ട് ടിപ്പറുകള്‍ എന്നിവ വാങ്ങുകയും മറിച്ച് വിറ്റ ശേഷം News, palakkad, Kerala, Vehicles, Arrest, Police, Case, Accused,
പാലക്കാട്:(www.kvartha.com 20/09/2017) ചെറിയ തുക അഡ്വാന്‍സ് നല്‍കി രണ്ട് സ്‌കോര്‍പിയോ, രണ്ട് ടിപ്പറുകള്‍ എന്നിവ വാങ്ങുകയും മറിച്ച് വിറ്റ ശേഷം വണ്ടിച്ചെക്കു നല്‍കി കബളിപ്പിക്കുകയും ശേഷം നാടുവിടുകയും ചെയ്ത മുഖ്യ പ്രതി ചെമ്മണാം പതി, ചപ്പക്കാട് ശിവന്‍ എന്ന ശിവകുമാറി(50)നെ കസബ പോലീസ് അറസ്റ്റു ചെയ്തു.

2013 ലാണ് കേസിനാസ്പദമായ സംഭവങ്ങള്‍ നടന്നത്. പാലക്കാട് കൂട്ടുപാതയിലുള്ള കേരളാ ആട്ടോമൊബൈല്‍സില്‍ നിന്ന് 50,000 രൂപ വീതം നല്‍കി രണ്ട് സ്‌കോര്‍പിയോ വാങ്ങുകയും ചെക്ക് നല്‍കി മുങ്ങുകയുമായിരുന്നു. സമാന രീതിയില്‍ ഒറ്റപ്പാലം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നും ഒരു 407 ലോറിയും, നെന്മാറയില്‍ നിന്നും ഒരു ടിപ്പര്‍ ലോറിയും ശിവകുമാര്‍ തട്ടിയെടുക്കുകയായിരുന്നു.

News, palakkad, Kerala, Vehicles, Arrest, Police, Case, Accused, Cheque case; Accused arrested after four years.

പാലക്കാട് സൗത്ത് സ്റ്റേഷനില്‍ ആലുക്കാസ് ജ്വല്ലറിയില്‍ നിന്നും മൂന്നു ലക്ഷം രൂപയുടെ സ്വര്‍ണണം വാങ്ങി മുങ്ങിയ കേസും, കോങ്ങാട്, പെരിന്തല്‍മണ്ണ എന്നീ പോലീസ് സ്റ്റേഷനുകളില്‍ വാഹന മോഷണക്കേസുകളും പ്രതിയുടെ പേരില്‍ നിലവിലുണ്ട്.

സംഭവ ശേഷം ചെന്നൈ, ബാംഗ്ലൂര്‍, മൈസൂര്‍, ഹുബ്ലി, ഡല്‍ഹി എന്നിവിടങ്ങളില്‍ ഒളിവില്‍ക്കഴിഞ്ഞു വരികയായിരുന്നു. വീട്ടിലേക്ക് വരുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തല്‍ ചെമ്മണാം പതിയില്‍ നിന്നുമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ്‌ ചെയ്തു. കസബ സി ഐ ആര്‍  ഹരിപ്രസാദ്, ടൗണ്‍ നോര്‍ത്ത് എസ് ഐ ആര്‍ രഞ്ജിത്, ക്രൈം സ്‌ക്വാഡ് എസ് ഐ എസ് ജലീല്‍, സുനില്‍ കുമാര്‍, ജയകുമാര്‍, എം ബി അനൂപ്, കെ അഹമ്മദ് കബീര്‍, ആര്‍ വിനീഷ്, ആര്‍ രാജീദ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, palakkad, Kerala, Vehicles, Arrest, Police, Case, Accused, Cheque case; Accused arrested after four years.