Follow KVARTHA on Google news Follow Us!
ad

സ്ത്രീ വിരുദ്ധ ഗാനത്തിനെതിരെ വാര്‍ത്ത നല്‍കി; മാധ്യമ പ്രവര്‍ത്തകയ്ക്ക് മാനഭംഗ ഭീഷണി

സ്ത്രീ വിരുദ്ധ ഗാനത്തിനെതിരെ വാര്‍ത്ത നല്‍കിയ മാധ്യമപ്രവര്‍ത്തകയ്ക്ക് മാനഭംഗ ഭീഷണി.New Delhi, Media, Threatened, Message, News, Complaint, Police, Bangalore, National,
ന്യൂഡല്‍ഹി: (www.kvartha.com 18.09.2017) സ്ത്രീ വിരുദ്ധ ഗാനത്തിനെതിരെ വാര്‍ത്ത നല്‍കിയ മാധ്യമപ്രവര്‍ത്തകയ്ക്ക് മാനഭംഗ ഭീഷണി. ഇംഗ്ലീഷ് ഓണ്‍ലൈന്‍ പ്രസിദ്ധീകരണമായ ക്വിന്റിലെ മാധ്യമ പ്രവര്‍ത്തക ദീക്ഷ ശര്‍മ്മയ്ക്കാണ് ഓണ്‍ലൈന്‍ വഴിയും വാട് സാപ്പ് വഴിയും കൊല്ലുമെന്നും മാനഭംഗപ്പെടുത്തുമെന്നും കാട്ടി ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചത്.

യൂട്യൂബര്‍ ഓംപ്രകാശ് മിശ്രയുടെ ബോല്‍ ന ആന്‍ഡി ആവോ ക്യാ എന്ന റാപ് ആല്‍ബത്തിനെതിരെ ദീക്ഷ നടത്തിയ അഭിപ്രായപ്രകടനമാണ് ഭീഷണിക്ക് കാരണം. ആല്‍ബം സ്ത്രീവിരുദ്ധവും അശ്ലീലച്ചുവയുള്ളതുമാണെന്ന് നിരീക്ഷിച്ച ദീക്ഷ, റാപ് സംഗീതത്തിനെതിരെ ക്വിന്റ് സൈറ്റില്‍ വാര്‍ത്താ പരിപാടിയും അവതരിപ്പിച്ചിരുന്നു. പാട്ടിനെ കുറിച്ച് യുട്യൂബിന് പരാതി നല്‍കണമെന്ന് പ്രേക്ഷകരോട് ഈ പരിപാടിയിലൂടെ ദീക്ഷ ആവശ്യപ്പെടുകയും ചെയ്തു. പരിപാടിക്കു ശേഷം യൂട്യൂബ് ബോല്‍ ന ആന്‍ഡി സംഗീതം നീക്കം ചെയ്തിരുന്നു.

Aunty ki Ghanti: How a Quint reporter was targeted by online mobs for calling out song's misogyny, New Delhi, Media, Threatened, Message, News, Complaint, Police, Bangalore, National.

അതേസമയം ദീക്ഷയുടെ പരിപാടിയെ തുടര്‍ന്നാണ് യൂട്യൂബ് വീഡിയോ നീക്കം ചെയ്തതെന്ന് ഓം പ്രകാശ് മെഹ്‌റ ആരോപിക്കുന്നു. അതേസമയം കോപ്പിറൈറ്റ് വിഷയത്തില്‍പെട്ടാണ് യൂട്യൂബ് വീഡിയോ നീക്കം ചെയ്തതെന്നാണ് ദീക്ഷയുടെ വിശദീകരണം.

യുട്യൂബ് നീക്കം ചെയ്യുന്നതിന് മുമ്പ് 30 ലക്ഷം പേരാണ് ഓം പ്രകാശ് മിശ്രയുടെ ബോല്‍ ന ആന്‍ഡി ആവോ ക്യാ എന്ന ആല്‍ബം കണ്ടത്. 28,000 ലൈക്കുകളും വീഡിയോയ്ക്ക് യൂട്യൂബില്‍ ലഭിച്ചു. യൂട്യൂബില്‍ നിന്ന് വീഡിയോ നീക്കം ചെയ്തതിന് ക്വിന്റിന് മുന്നില്‍ പ്രതിഷേധ പ്രകടനത്തിനൊരുങ്ങുകയാണ് വീഡിയോയെ പുകഴ്ത്തുന്നവര്‍. ബംഗളൂരുവില്‍ കൊല്ലപ്പെട്ട ഗൗരി ലങ്കേഷിന്റെ ഗതി തനിക്കും വരുമെന്ന് പറഞ്ഞുള്ള ഭീഷണി സന്ദേശങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് ദീക്ഷ പറഞ്ഞു. സംഭവത്തില്‍ ദീക്ഷ നല്‍കിയ പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Also Read:
പോലീസ് വിളിച്ചുകൊണ്ടുപോയ യുവാവ് കൊല്ലപ്പെട്ട നിലയില്‍; കഴുത്തില്‍ ബുള്ളറ്റ് കണ്ടെത്തി, പോലീസ് വ്യാജ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയെന്ന് പിതാവ്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Aunty ki Ghanti: How a Quint reporter was targeted by online mobs for calling out song's misogyny, New Delhi, Media, Threatened, Message, News, Complaint, Police, Bangalore, National.