Follow KVARTHA on Google news Follow Us!
ad

മെക്‌സിക്കോയില്‍ വന്‍ ഭൂകമ്പം; 139 മരണം; നൂറുകണക്കിനാളുകള്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍

മെക്‌സിക്കോ സിറ്റി: (www.kvartha.com 20.09.2017) മെക്‌സിക്കോയിലുണ്ടായ വന്‍ ഭൂകമ്പത്തില്‍ നിരവധി മരണം. റിക്ടര്‍ സ്‌കെയിലില്‍ 7.1 രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ നിരവധി കെട്ടിടങ്ങWorld, Mexico, Earth Quake
മെക്‌സിക്കോ സിറ്റി: (www.kvartha.com 20.09.2017) മെക്‌സിക്കോയിലുണ്ടായ വന്‍ ഭൂകമ്പത്തില്‍ നിരവധി മരണം. റിക്ടര്‍ സ്‌കെയിലില്‍ 7.1 രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ നിരവധി കെട്ടിടങ്ങള്‍ നിലം പൊത്തി. മെക്‌സിക്കോ നഗരത്തെ ശവപ്പറമ്പാക്കിയ 1985ലെ ഭൂകമ്പ ദുരന്തത്തിന്റെ വാര്‍ഷീക ദിനത്തിലാണ് ഇത്തവണ ഭൂകമ്പം അനുഭവപ്പെട്ടത്.

ഭൂകമ്പത്തിനിടയില്‍ അഗ്‌നിബാധയും ഗ്യാസ് ലീക്കും റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. മോര്‍ലോസ്, പ്യുബെല, ഗെറെറൊ, മെക്‌സിക്കോ എന്നിവിടങ്ങളിലാണ് ഭൂകമ്പം നാശം വിതച്ചത്.

World, Mexico, Earth Quake

പസഫിക് തീരത്ത് രണ്ടാഴ്ച മുന്‍പ് ശക്തമായ ഭൂചലനം അനുഭവപ്പെട്ടിരുന്നു. തലസ്ഥാന നഗരമായ മെക്‌സിക്കോ സിറ്റിയില്‍ ഭൂകമ്പ മോക്ഡ്രില്‍ സൈറന്‍ മുഴങ്ങി രണ്ട് മണിക്കൂറിന് ശേഷമായിരുന്നു ഭൂചലനമുണ്ടായത്. എല്ലാ വര്‍ഷവും മെക്‌സിക്കോ നഗരത്തില്‍ ഇത്തരം മോക്ഡ്രില്ലുകള്‍ നടക്കാറുണ്ട്.

കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കൂടുതല്‍ പേര്‍ കുടുങ്ങിക്കിടക്കുന്നുവെന്നാണ് റിപോര്‍ട്ട്. 44 കെട്ടിടങ്ങള്‍ പൂര്‍ണ്ണമായും തകര്‍ന്നു. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: MEXICO CITY: A 7.1-magnitude earthquake struck central Mexico on Tuesday, collapsing buildings and killing dozens of people on the anniversary of a 1985 quake that devastated Mexico City.

Keywords: World, Mexico, Earth Quake