Follow KVARTHA on Google news Follow Us!
ad

മുംബൈയില്‍ കനത്ത മഴ; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി; റെയില്‍ റോഡ് വ്യോമ ഗതാഗതങ്ങള്‍ തടസപ്പെട്ടു

മുംബൈ: (www.kvartha.com 20.09.2017) മുംബൈയില്‍ ചൊവ്വാഴ്ചയുണ്ടായ കനത്ത മഴയില്‍ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലായി. വെള്ളക്കെട്ടുകള്‍ റെയില്‍ റോഡ് വ്യോNational, Mumbai, Rain
മുംബൈ: (www.kvartha.com 20.09.2017) മുംബൈയില്‍ ചൊവ്വാഴ്ചയുണ്ടായ കനത്ത മഴയില്‍ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലായി. വെള്ളക്കെട്ടുകള്‍ റെയില്‍ റോഡ് വ്യോമ ഗതാഗതങ്ങള്‍ തടസപ്പെടുത്തി. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് (ബുധനാഴ്ച) അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.

അടുത്ത 24 മണിക്കൂറിലും കനത്ത മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ ഗവേഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. മുംബൈ എയര്‍പോര്‍ട്ടിലെ പ്രധാന റണ്‍ വേ വെള്ളക്കെട്ടിനെ തുടര്‍ന്ന് അടച്ചുപൂട്ടി. 56 ഓളം വിമാനങ്ങള്‍ വഴിതിരിച്ച് വിട്ടു.

National, Mumbai, Rain

അഞ്ചോളം ട്രെയിനുകള്‍ റദ്ദാക്കി. പല ട്രെയിനുകളും നിയന്ത്രിത വേഗപരിധിയിലാണ് ഓടുന്നത്. വാസൈയ്ക്കും വിഹാറിനുമിടയിലുള്ള ട്രാക്കുകളില്‍ വെള്ളം കയറിയ നിലയിലാണ്.

കഴിഞ്ഞ 24 മണിക്കൂറില്‍ മുംബൈയില്‍ 210 മില്ലിമീറ്റര്‍ മഴ ലഭിച്ചു. പരിസര പ്രദേശങ്ങളില്‍ 303 മില്ലിമീറ്ററും. മങ്ങിയ കാഴ്ചയിലും കനത്ത കാറ്റിലും ചൊവ്വാഴ്ച രാത്രി ലാന്‍ഡ് ചെയ്ത സ്‌പൈസ് ജെറ്റ് വിമാനം തെന്നിമാറി. വിമാനത്തിലെ 183 യാത്രക്കാരും സുരക്ഷിതരാണെന്ന് സ്‌പൈസ് ജെറ്റ് അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: MUMBAI: Torrential rain lashed Mumbai for the second time in weeks on Tuesday, flooding low-lying areas and paralysing rail, road and air traffic in the country's financial hub. Schools and colleges have been shut today. The Met office has predicted more rain in the next 24 hours. Flight operations remained affected at Mumbai airport; a total of 56 flights have been diverted as the main runway is not yet operational.

Keywords: National, Mumbai, Rain