Follow KVARTHA on Google news Follow Us!
ad

ഇങ്ങനെയുമുണ്ടോ കള്ളന്‍മാര്‍: മോഷ്ടിച്ച 99 പവന്‍ വീട്ടുകാര്‍ക്ക് തിരിച്ചുനല്‍കി മോഷ്ടാക്കള്‍ മാതൃകയായി; സ്വര്‍ണം ലോക്കറില്‍ വെയ്ക്കണമെന്ന ഉപദേശവും

മോഷ്ടിച്ച മുതല്‍ തനിക്ക് വേണ്ടെന്ന് പറഞ്ഞ് മോഷ്ടാവ് വീട്ടുകാരന് തന്നെ തിരിച്ചുകൊടുത്തു,Mangalore, theft, Police, Complaint, Probe, News, Couples, National,
മംഗളൂരു: (www.kvartha.com 20.09.2017) മോഷ്ടിച്ച മുതല്‍ തനിക്ക് വേണ്ടെന്ന് പറഞ്ഞ് മോഷ്ടാവ് വീട്ടുകാരന് തന്നെ തിരിച്ചുകൊടുത്തു, തലേദിവസം മോഷ്ടിച്ച സ്വര്‍ണം വേണ്ടെന്നുവെച്ച കള്ളന്‍ പിറ്റേന്ന് തന്നെ വീട്ടിന്റെ മുറ്റത്തേക്ക് എറിഞ്ഞുകൊടുക്കുകയായിരുന്നു. ഇതോടെ മോഷ്ടിച്ച 99 പവന്‍ വീട്ടുകാര്‍ക്ക് തിരിച്ചുനല്‍കി മോഷ്ടാക്കള്‍ മാതൃകയായിരിക്കയാണ്. സ്വര്‍ണം ലോക്കറില്‍ വെയ്ക്കണമെന്ന ഉപദേശവും നല്‍കിയാണ് മോഷണ മുതല്‍ തിരിച്ചുനല്‍കിയത്. ബൈക്കിലെത്തിയ രണ്ടുപേര്‍ സ്വര്‍ണം പൊതിയിലാക്കി വീടിനുമുറ്റത്തേക്ക് എറിയുകയായിരുന്നു.

മംഗളൂരുവിലെ അഡുമരോളിയില്‍ മാരികാമ്പ ക്ഷേത്രത്തിനടുത്ത് താമസിക്കുന്ന ശേഖര്‍ കുന്ദറിന്റെയും ഭാര്യ തിലോത്തമയുടെയും സ്വര്‍ണമാണ് ശനിയാഴ്ച പകല്‍ മോഷണം പോയത്. മെക്കാനിക്കായ ശേഖറും ജിയോളജി വകുപ്പിലെ ഉദ്യോഗസ്ഥയായ തിലോത്തമയും ജോലിക്കുപോയ സമയത്ത് വീടിനുപിന്നിലെ വാതില്‍ തകര്‍ത്തായിരുന്നു മോഷ്ടാക്കള്‍ അകത്തുകയറിയത്. സ്വര്‍ണത്തിനൊപ്പം 13,000 രൂപയും മോഷണം പോയിരുന്നു.

Mangaluru: Daylight theft - 99 sovereigns of gold stolen from house at Adumaroli, Mangalore, theft, Police, Complaint, Probe, News, Couples, National

അടുത്ത് വീടുകളുണ്ടെങ്കിലും കനത്തമഴയുണ്ടായിരുന്നതിനാല്‍ കള്ളന്‍മാര്‍ വാതില്‍ തകര്‍ത്ത് അകത്തുകയറിയത് ആരും അറിഞ്ഞിരുന്നില്ല. ഇരുവരും വൈകീട്ട് വീട്ടിലെത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. വീട്ടുകാര്‍ ഇതുസംബന്ധിച്ച് പോലീസില്‍ പരാതി നല്‍കിയിരുന്നു. പോലീസ് അന്വേഷണം നടത്തിക്കൊണ്ടിരിക്കെയാണ് സ്വര്‍ണം തിരിച്ചുകിട്ടിയത്.

എന്നാല്‍ തിങ്കളാഴ്ച ഉച്ചകഴിഞ്ഞപ്പോള്‍ വീട്ടുമുറ്റത്ത് എന്തോ വന്നുവീഴുന്ന ശബ്ദംകേട്ട് നോക്കുമ്പോഴാണ് സ്വര്‍ണപ്പൊതി കണ്ടത്. സ്വര്‍ണവും കത്തും പ്ലാസ്റ്റിക് കൂട്ടിലാക്കിയ നിലയിലായിരുന്നു. ബൈക്കിലെത്തിയ രണ്ടുപേരായിരുന്നു സ്വര്‍ണപ്പൊതി വീട്ടുമുറ്റത്തേക്ക് വലിച്ചെറിഞ്ഞതെന്ന് വീട്ടുകാര്‍ പോലീസിനോട് പറഞ്ഞു. എന്നാല്‍ മോഷണംപോയ പണം പൊതിയില്‍ ഉണ്ടായിരുന്നില്ല. മോഷ്ടാക്കളെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്ന് കങ്കനാടി പോലീസ് പറഞ്ഞു. സ്വര്‍ണം വീട്ടില്‍ സൂക്ഷിക്കാതെ ലോക്കറില്‍ വെയ്ക്കാന്‍ ശ്രദ്ധിക്കണമെന്നാണ് കത്തില്‍ പറഞ്ഞിരുന്നത്.

Also Read:

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Mangaluru: Daylight theft - 99 sovereigns of gold stolen from house at Adumaroli, Mangalore, theft, Police, Complaint, Probe, News, Couples, National.