Follow KVARTHA on Google news Follow Us!
ad

ഗുര്‍മീത് താമസിച്ചിരുന്ന സ്ഥലത്തുനിന്നും കണ്ടെത്തിയത് 600 മനുഷ്യരുടെ അസ്ഥികൂടങ്ങള്‍; മോക്ഷം പ്രാപിച്ചവരുടേതെന്ന് അനുയായികള്‍

ദേര സച്ച സൗദയുടെ ആസ്ഥാനമായ സിര്‍സയിലെ ആശ്രമത്തില്‍ വന്‍ അസ്ഥികൂട ശേഖരംPolice, News, hospital, Murder, Molestation, Jail, National,
ചണ്ഡിഗഡ്: (www.kvartha.com 20.09.2017) ദേര സച്ച സൗദയുടെ ആസ്ഥാനമായ സിര്‍സയിലെ ആശ്രമത്തില്‍ വന്‍ അസ്ഥികൂട ശേഖരം കണ്ടെത്തി. മാനഭംഗക്കേസില്‍ 20 വര്‍ഷത്തെ തടവുശിക്ഷ ലഭിച്ച സ്വയം പ്രഖ്യാപിത ആള്‍ദൈവം ഗുര്‍മീത് റാം റഹിം സിങ് താമസിച്ചിരുന്ന സ്ഥലത്തുനിന്നാണു പ്രത്യേക അന്വേഷണ സംഘം 600 മനുഷ്യരുടെ അസ്ഥികൂടം കണ്ടെത്തിയത്. അതേസമയം മോക്ഷം പ്രാപിച്ചവരുടെ അസ്ഥികൂടങ്ങളാണെന്നാണു റാം റഹിമിന്റെ അനുയായികള്‍ പറയുന്നത്.

ആശ്രമ വളപ്പില്‍ നിരവധി പേരെ അടക്കം ചെയ്തിട്ടുള്ളതായി ദേര മാനേജ്‌മെന്റ് കമ്മിറ്റി അംഗം ഡോ. പി.ആര്‍. നയിന്‍ പ്രത്യേക അന്വേഷണ സംഘത്തോടു വെളിപ്പെടുത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇത്രയധികം അസ്ഥികൂടങ്ങള്‍ കണ്ടെടുത്തത്. ആശ്രമത്തിലെ ഉപാധ്യക്ഷനും ഇക്കാര്യം സ്ഥിരീകരിച്ചു. ആശ്രമത്തില്‍ വച്ച് കൊല്ലപ്പെട്ടവരുടേതോ മാനഭംഗത്തിന് ഇരയായവരുടേതോ ആകാം അസ്ഥികൂടങ്ങള്‍ എന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. കൂടുതല്‍ അന്വേഷണങ്ങള്‍ക്കു ശേഷമേ ഇക്കാര്യത്തില്‍ വ്യക്തത വരൂവെന്നും പോലീസ് പറഞ്ഞു.

600 human skeletons found inside Dera Sacha Sauda, Police, News, Hospital, Murder, Molestation, Jail, National

നേരത്തെയും ആശ്രമവളപ്പില്‍നിന്ന് അസ്ഥികൂടങ്ങള്‍ കണ്ടെത്തിയിരുന്നു. ദേരയുടെ സ്‌പെഷ്യല്‍റ്റി ആശുപത്രിയില്‍ അനുമതിയില്ലാതെ അവയവ കൈമാറ്റ ശസ്ത്രക്രിയ നടന്നിരിക്കാമെന്ന സംശയവും ഉയര്‍ന്നിരുന്നു. അസ്ഥികൂടങ്ങളുടെ ശേഖരം, ആശുപത്രിയിലെ അനധികൃത ഇടപാടുകളുടെ തെളിവാണോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.

Also Read:
പട്ടാപ്പകല്‍ വീട് കുത്തിത്തുറന്ന് 14 പവന്‍ സ്വര്‍ണം കൊള്ളയടിച്ച കേസില്‍ ഒളിവില്‍ പോയ പ്രതി രണ്ടുവര്‍ഷത്തിന് ശേഷം പിടിയില്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: 600 human skeletons found inside Dera Sacha Sauda, Police, News, Hospital, Murder, Molestation, Jail, National.