Follow KVARTHA on Google news Follow Us!
ad

കാവ്യയ്ക്ക് മുന്‍കൂര്‍ ജാമ്യത്തിന് പ്രസക്തിയില്ലെന്ന് ഹൈക്കോടതി; നാദിര്‍ഷയുടേത് ഒക്ടോബര്‍ 4 ന്

കൊച്ചിയില്‍ യുവനടിയെ ആക്രമിച്ച കേസില്‍ കാവ്യാ മാധവന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി Kochi, News, Bail plea, High Court of Kerala, Police, Cinema, Entertainment, Trending, Kerala,
കൊച്ചി: (www.kvartha.com 25.09.2017) കൊച്ചിയില്‍ യുവനടിയെ ആക്രമിച്ച കേസില്‍ കാവ്യാ മാധവന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തീര്‍പ്പാക്കി. അറസ്റ്റിനു സാധ്യതയില്ലാത്തതിനാല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയ്ക്കു പ്രസക്തിയില്ലെന്നു കോടതി നിരീക്ഷിച്ചു. കേസില്‍ കാവ്യയെ പ്രതിയാക്കിയിട്ടില്ലെന്ന് പോലീസ് കോടതിയെ അറിയിച്ചിരുന്നു. അതേസമയം, നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ അടുത്ത മാസം നാലിനു പരിഗണിക്കാന്‍ വേണ്ടി മാറ്റിവച്ചു.

കേസില്‍ അറസ്റ്റിലായി ആലുവ സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന ദിലീപിനെതിരെ മൊഴി നല്‍കാന്‍ അന്വേഷണ സംഘത്തിന്റെ ഭാഗത്തുനിന്നു സമ്മര്‍ദമുണ്ടെന്നും തന്നെ പ്രതിയാക്കാന്‍ ശ്രമിക്കുന്നുവെന്നുമുളള വാദവുമായി സംവിധായകന്‍ നാദിര്‍ഷയാണ് ആദ്യം മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കിയത്. പിന്നാലെ അന്വേഷണ ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തുന്നുവെന്ന പരാതിയുമായി കാവ്യാ മാധവനും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കുകയായിരുന്നു. എന്നാല്‍ നിലവില്‍ ഇരുവരെയും പ്രതി ചേര്‍ക്കേണ്ട സാഹചര്യമില്ലെന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചിരുന്നു.

Kavya gets a breather, Nadhirshah's bail plea hearing postponed to Oct 4, Kochi, News, Bail plea, High Court of Kerala, Police, Cinema, Entertainment, Trending, Kerala

കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ദിലീപിന്റെ ഭാര്യയാണെന്ന കാരണത്താലാണു പോലീസ് തന്നെ ദ്രോഹിക്കുന്നതെന്നു കാവ്യ ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റ് ചെയ്യുമെന്ന് അന്വേഷണ ഉദ്യോഗസ്ഥരില്‍ നിന്ന് ഭീഷണിയുണ്ട്. പോലീസ് നിരന്തരം വിളിക്കുന്നു. അന്വേഷണ ഉദ്യോഗസ്ഥര്‍ നിയമവിരുദ്ധമായ കാര്യങ്ങള്‍ അംഗീകരിക്കാന്‍ സമ്മര്‍ദം ചെലുത്തുന്നുണ്ട്. 

കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ മൊഴി പ്രകാരം മാഡം എന്നൊരു കഥാപാത്രത്തെ കൃത്രിമമായി ഉണ്ടാക്കാന്‍ ശ്രമമുണ്ട്. അത് താനാണെന്ന് വരുത്തിത്തീര്‍ക്കാനാണ് നീക്കം. ആസൂത്രിതമായാണ് പള്‍സര്‍ സുനി ഓരോ വെളിപ്പെടുത്തലും നടത്തുന്നത്. സുനിയെ നുണപരിശോധനയ്ക്കു വിധേയനാക്കാന്‍ അപേക്ഷ നല്‍കിയെങ്കിലും സുനി അതിനു വിസമ്മതിച്ചു. അയാള്‍ പറയുന്നത് കളവാണെന്ന് അതില്‍ നിന്നുതന്നെ വ്യക്തമാണ്. ഉന്നത പോലീസ് ഉദ്യോഗസ്ഥരും സിനിമയിലെ ശക്തരായ വിഭാഗവും മാധ്യമ പ്രവര്‍ത്തകരും ചേര്‍ന്നുള്ള ഗൂഢാലോചനയാണു നടക്കുന്നത്. 

ഉദ്യോഗസ്ഥര്‍ തന്റെ സ്ഥാപനമായ ലക്ഷ്യയിലെത്തി മാതാപിതാക്കളെയും സഹോദരനെയും ഭീഷണിപ്പെടുത്തുന്ന സാഹചര്യം വരെയുണ്ടായെന്നും കാവ്യ ജാമ്യാപേക്ഷയില്‍ പറഞ്ഞിരുന്നു. ഇപ്പോഴത്തെ സംഭവങ്ങളില്‍ പരസ്യചിത്ര സംവിധായകനുള്ള പങ്കു പരിശോധിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

Also Read:
മലയാളി ബംഗളൂരുവിലെ കടയില്‍ കുഴഞ്ഞുവീണ് മരിച്ചു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kavya gets a breather, Nadhirshah's bail plea hearing postponed to Oct 4, Kochi, News, Bail plea, High Court of Kerala, Police, Cinema, Entertainment, Trending, Kerala.