Follow KVARTHA on Google news Follow Us!
ad

തുടര്‍ച്ചയായ മൂന്നാം ജയത്തോടെ പരമ്പര ഇന്ത്യയ്ക്ക്; നാണംകെട്ട് ഓസീസ്

ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിലും ഇന്ത്യയ്ക്ക് ജയം. 294 റണ്‍സ് വിജയലക്ഷ്യം 48-ാം ഓവറില്‍ ആറു വിക്കറ്റ് ബാക്കി നിര്‍ത്തി ഇന്ത്യ മറികടന്നു India, Australia, Cricket, Sports,
ഇന്‍ഡോര്‍: (www.kvartha.com 24.09.2017) ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിലും ഇന്ത്യയ്ക്ക് ജയം. 294 റണ്‍സ് വിജയലക്ഷ്യം 48-ാം ഓവറില്‍ അഞ്ചു വിക്കറ്റ് ബാക്കി നിര്‍ത്തി ഇന്ത്യ മറികടന്നു.

ഓപണര്‍മാരായ രോഹിത് ശര്‍മ (62 പന്തില്‍ 71) യുടെയും, അജിങ്ക്യ രഹാനെ (76 പന്തില്‍ 70) യുടെയും തകര്‍പ്പന്‍ ബാറ്റിംഗ് ഇന്ത്യയ്ക്ക് കരുത്തായി. ഇരുവരും ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ 139 റണ്‍സാണ് അടിച്ചുകൂട്ടിയത്. ഹാര്‍ദിക് പാണ്ഡ്യയുടെ വെടിക്കെട്ട് ബാറ്റിംഗും കൂടിയായതോടെ കങ്കാരുകള്‍ നാണംകെട്ട് കൂടാരം കയറി.72 പന്തില്‍ നാല് സിക്‌സറുകളുടെ അകമ്പടിയോടെ 78 റണ്‍സാണ് പാണ്ഡ്യ അടിച്ചുകൂട്ടിയത്. വിജയലക്ഷ്യത്തിന് 10 റണ്‍സ് അകലെയാണ് ഇന്ത്യയ്ക്ക് പാണ്ഡ്യയുടെ വിക്കറ്റ് നഷ്ടമായത്. 38 റണ്‍സെടുത്ത മനീഷ് പാണ്ഡെ പുറത്താകാതെ നിന്നു. നായകന്‍ വിരാട് കോഹ്ലി 28 ഉം കേദര്‍ ജാദവ് രണ്ട് റണ്‍സുമെടുത്ത് പുറത്തായി.

നേരത്തെ ടോസ് നേടിയ ഓസ്‌ട്രേലിയ ബാറ്റ് ചെയ്യാന്‍ തീരുമാനമെടുക്കുകയായിരുന്നു. തുടക്കത്തില്‍ ഇന്ത്യന്‍ ബോളര്‍മാരെ വെള്ളം കുടിപ്പിച്ച സന്ദര്‍ശകര്‍ അവസാന ഓവറുകളില്‍ മെരുങ്ങുകയായിരുന്നു. ആരോണ്‍ ഫിഞ്ച് 125 പന്തുകളില്‍ 124 റണ്‍സും, ഡേവിഡ് വാര്‍ണര്‍ 44 പന്തുകളില്‍ 42 റണ്‍സും, സ്മിത്ത് 71 പന്തുകളില്‍ 63 റണ്‍സുമെടുത്തു. ഇന്ത്യയ്ക്കായി കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുമ്ര എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി.

പരമ്പരയിലെ ആദ്യ മത്സരത്തില്‍ 26 റണ്‍സിനും, രണ്ടാം മത്സരത്തില്‍ 50 റണ്‍സിനുമായിരുന്നു ഇന്ത്യന്‍ ജയം.

Keywords: India, Australia, Cricket, Sports,.