Follow KVARTHA on Google news Follow Us!
ad

മധുരയില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച കുട്ടികളടക്കമുള്ള എട്ടംഗ കുടുംബത്തിലെ ആറുപേര്‍ മരിച്ചു; 2 പേര്‍ ഗുരുതരാവസ്ഥയില്‍

തമിഴ്‌നാട്ടിലെ മധുരയില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച കുട്ടികളടക്കമുള്ള എട്ടംഗ കുടുംബത്തിലെ Family, Treatment, Economic Crisis, school, Police, Ambulance, Children, News, National,
മധുര: (www.kvartha.com 25.09.2017) തമിഴ്‌നാട്ടിലെ മധുരയില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച കുട്ടികളടക്കമുള്ള എട്ടംഗ കുടുംബത്തിലെ ആറുപേര്‍ മരിച്ചു. രണ്ടുപേര്‍ ഗുരുതരാവസ്ഥയില്‍. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് ഇവരെ ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് സൂചന. ഞായറാഴ്ചയാണ് കുടുംബം ജീവനൊടുക്കിയത്.

അണ്ണാ നഗറില്‍ സ്‌കൂള്‍ നടത്തിവന്നിരുന്ന കുറുഞ്ഞി കുമാരന്‍, സഹോദരന്‍ വേല്‍മുരുകന്‍ എന്നിവരുടെ കുടുംബമാണ് കൂട്ട ആത്മഹത്യ ചെയ്തത്. യഗപ്പ നഗറിലെ വീട്ടില്‍ ഇവര്‍ ഒരുമിച്ച് കഴിഞ്ഞുവരികയായിരുന്നു. റിയല്‍ എസ്‌റ്റേറ്റിലും ഇവര്‍ പണം ഇറക്കിയിരുന്നു. ഇതില്‍ നിന്നുള്ള നഷ്ടമാണ് കടുത്ത സാമ്പത്തിക പ്രതിസന്ധിയ്ക്ക് കാരണമായത്.

Family of 8 including children attempt suicide in Tamil Nadu's Madurai, 6 dead, Family, Treatment, Economic Crisis, school, Police, Ambulance, Children, News, National.

ഞായറാഴ്ച വൈകിട്ട് ഇവരുടെ വീട്ടിലെത്തിയ ഒരു ബന്ധു ആരെയും പുറത്തുകാണാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൂട്ടമരണ വിവരം അറിയുന്നത്. സഹോദരന്മാരും അവരുടെ അമ്മ ജഗജ്യോതി, കുറുഞ്ഞിയുടെ മകള്‍ തരണി, വേല്‍മുരുകന്റെ ഭാര്യ ദേവി, മകന്‍ ജയശക്തി എന്നിവരാണ് മരിച്ചത്. കുറുഞ്ഞിയുടെ ഭാര്യയും മറ്റൊരു മകളും ഗുരുതരാവസ്ഥയിലാണ്.

ആംബുലന്‍സ് എത്താന്‍ വൈകിയതിനെ തുടര്‍ന്ന് ബൈക്കിലും ഓട്ടോറിക്ഷയിലും അതുവഴി വന്ന ഒരു സ്വകാര്യ ബസിലുമാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്. ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തിട്ടുണ്ടങ്കിലും ഉള്ളടക്കം പോലീസ് പുറത്തു വിട്ടിട്ടില്ല.

Also Read:
മലയാളി ബംഗളൂരുവിലെ കടയില്‍ കുഴഞ്ഞുവീണ് മരിച്ചു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Family of 8 including children attempt suicide in Tamil Nadu's Madurai, 6 dead, Family, Treatment, Economic Crisis, school, Police, Ambulance, Children, News, National.