Follow KVARTHA on Google news Follow Us!
ad

ലണ്ടന്‍ മെട്രോ സ്‌ഫോടനക്കേസില്‍ 18 കാരന്‍ അറസ്റ്റില്‍

ലണ്ടന്‍ സ്‌ഫോടനക്കേസില്‍ 18 കാരന്‍ അറസ്റ്റില്‍. ലണ്ടനിലെ ഭൂഗര്‍ഭ മെട്രോയില്‍ വെള്ളിയാഴ്ചയുണ്ടായ സ്‌ഫോടനWorld, London, Arrest, Metro, News, Accused, Police, 18-year-old arrested in connection with London Underground blast

ലണ്ടന്‍: (www.kvartha.com 16.09.2017) ലണ്ടന്‍ സ്‌ഫോടനക്കേസില്‍ 18 കാരന്‍ അറസ്റ്റില്‍. ലണ്ടനിലെ ഭൂഗര്‍ഭ മെട്രോയില്‍ വെള്ളിയാഴ്ചയുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ടാണ് പതിനെട്ടുകാരനെ പോലീസ് അറസ്റ്റു ചെയ്തത്. ഡോവര്‍ പ്രദേശത്ത് നിന്നാണ് കൗമാരക്കാരനെ അറസ്റ്റ് ചെയ്തതെന്ന് കെന്റ് പോലീസ് പറഞ്ഞു.

ഭീകരവിരുദ്ധ നിയമത്തിലെ വകുപ്പ് 41 അനുസരിച്ചുള്ള കുറ്റമാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. പ്രതിയെ രഹസ്യകേന്ദ്രത്തില്‍ ചോദ്യം ചെയ്തു വരികയാണ്. പിടിയിലായ ആളെക്കുറിച്ചുള്ള വിവരങ്ങള്‍ ഒന്നും ഇപ്പോള്‍ വെളിപ്പെടുത്താനാവില്ലെന്ന് പോലീസ് വ്യക്തമാക്കി.

World, London, Arrest, Metro, News, Accused, Police, 18-year-old arrested in connection with London Underground blast

ലണ്ടന്‍ മെട്രോയിലെ പാര്‍സന്‍സ് ഗ്രീന്‍ ട്യൂബ് സ്‌റ്റേഷനില്‍ ട്രെയിനിന്റെ പിന്‍ഭാഗത്ത് ഒരു ബാഗില്‍ സൂക്ഷിച്ച ബക്കറ്റില്‍ സ്ഥാപിച്ചിരുന്ന സ്‌ഫോടക വസ്തുവാണ് പൊട്ടിത്തെറിച്ചത്. സംഭവത്തില്‍ 22 പേര്‍ക്ക് പരിക്കേറ്റിരുന്നു. സ്ഥലത്തെത്തിയ പോലീസ് സമാനമായ മറ്റൊരു സ്‌ഫോടക വസ്തു കൂടി കണ്ടെത്തി നിര്‍വീര്യമാക്കി. തീവ്രവാദി ആക്രമണമാണെന്ന് ലണ്ടന്‍ പോലീസ് സ്ഥിരീകരിച്ചു. 

അതിനിടെ, സ്‌ഫോടനത്തിന്റെ ഉത്തരവലാദിത്തം ഭീകര സംഘടനയായ ഐസിസ് ഏറ്റെടുത്തിരുന്നു. തങ്ങളുടെ വാര്‍ത്താ ഏജന്‍സിയിലൂടെയാണ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത കാര്യം ഐസിസ് വ്യക്തമാക്കിയത്.

Keywords: World, London, Arrest, Metro, News, Accused, Police, 18-year-old arrested in connection with London Underground blast