Follow KVARTHA on Google news Follow Us!
ad

അധോലോക നായകന്‍ ദാവൂദ് ഇബ്രാഹാമിന്റെ അനുജന്‍ ഇക്ബാല്‍ കസ്‌കര്‍ മൂന്നുവര്‍ഷം കൊണ്ട് കൈക്കലാക്കിയത് 100 കോടി രൂപ; ഇടനിലക്കാരായ രാഷ്ട്രീയ നേതാക്കള്‍ നിരീക്ഷണത്തില്‍

അധോലോക നേതാവ് ദാവൂദ് ഇബ്രാഹാമിന്റെ അനുജന്‍ ഇക്ബാല്‍ കസ്‌കര്‍ മൂന്നുവര്‍ഷം കൊണ്ട് Mumbai, Threatened, Politics, Complaint, Business Man, Flat, Arrest, National,
മുംബൈ: (www.kvartha.com 20.09.2017) അധോലോക നേതാവ് ദാവൂദ് ഇബ്രാഹാമിന്റെ അനുജന്‍ ഇക്ബാല്‍ കസ്‌കര്‍ മൂന്നുവര്‍ഷം കൊണ്ട് കൈക്കലാക്കിയത് 100 കോടി രൂപ. മുംബൈ കേന്ദ്രീകരിച്ചുള്ള വന്‍ കെട്ടിട നിര്‍മാതാക്കള്‍, ജുവലറി ഉടമകള്‍ എന്നിവരില്‍നിന്നാണ് ഇത്രയും വലിയ തുക ഇയാള്‍ അടിച്ചെടുത്തതെന്നു പോലീസ് പറഞ്ഞു.

കെട്ടിട നിര്‍മാതാക്കള്‍, ബിസിനസുകാര്‍ തുടങ്ങിയവരില്‍ നിന്നു ഭീഷണിപ്പെടുത്തി പണം തട്ടിയ കേസില്‍ തിങ്കളാഴ്ചയാണു കസ്‌കര്‍ പിടിയിലായത്. ബിസിനസുകാരന്‍ നല്‍കിയ പരാതിയിലാണ്, ഏറ്റുമുട്ടല്‍ വിദഗ്ധന്‍ പ്രദീപ് ശര്‍മയുടെ നേതൃത്വത്തിലുള്ള സംഘം ഇയാളെ പിടികൂടിയത്. റിയല്‍ എസ്‌റ്റേറ്റ് ഏജന്റ് മുംതാസ് ഷെയ്ഖ്, ഇസ്രാര്‍ അലി ജമില്‍ സയ്യദ് എന്നിവരും ഇക്ബാലിനൊപ്പം അറസ്റ്റിലായിട്ടുണ്ട്. പ്രതികളെ എട്ടു ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.

Politicians may have helped Iqbal Kaskar net 100 crore in 3 years, Mumbai, Threatened, Politics, Complaint, Business Man, Flat, Arrest, National

അതേസമയം ഇക്ബാലിനുവേണ്ടി ഇടനിലക്കാരായ രണ്ട് പ്രാദേശിക എന്‍സിപി നേതാക്കള്‍ പോലീസിന്റെ നിരീക്ഷണത്തിലാണ്. ഇക്ബാലുമായി ബന്ധമുള്ള എല്ലാ രാഷ്ട്രീയക്കാരെക്കുറിച്ചും അന്വേഷിക്കുമെന്ന് താനെ പോലീസ് കമ്മിഷണര്‍ പരംഭീര്‍ സിങ് പറഞ്ഞു.

മുംബൈയിലെ ഭൂമി ഇടപാടുകളില്‍ അധോലോകത്തിന്റെ പണം ഒഴുകുന്നതിന്റെ മുഖ്യ ഉദാഹരണമായി പോലീസ് ഉയര്‍ത്തിക്കാണിച്ചിരുന്ന സാറാ സഹാറ വാണിജ്യ സമുച്ചയ കേസില്‍ പ്രതിയായിരുന്നു ഇക്ബാല്‍ കസ്‌കര്‍.

അതേസമയം കസ്‌കര്‍ പ്രതിയായ കേസുകളില്‍ ദാവൂദിനു ബന്ധമുണ്ടോയെന്ന കാര്യത്തില്‍ അന്വേഷണം തുടങ്ങിയതായി പോലീസ് അറിയിച്ചു. ദാവൂദ് ഇബ്രാഹിമിന്റെ പേരിലാണു കസ്‌കര്‍ പലരേയും ഭീഷണിപ്പെടുത്തി പണം വാങ്ങിയിരുന്നത്. 2013 മുതല്‍ താനെ മേഖലയിലെ കെട്ടിട നിര്‍മാതാക്കളെ കസ്‌കര്‍ ഭീഷണിപ്പെടുത്തി പണം കൈക്കലാക്കിയിരുന്നു. സാമ്പത്തിക മാന്ദ്യവും നോട്ടുനിരോധനവും മേഖലയെ ബാധിച്ചപ്പോള്‍ ഫ്‌ളാറ്റുകള്‍ പിടിച്ചെടുക്കാനും സംഘം തുടങ്ങി. ഒരു ബിസിനസുകാരന്റെ 30 ലക്ഷം രൂപയും റോസ ബെല്ല കോംപ്ലക്‌സിലെ നാല് വലിയ ഫ്‌ളാറ്റും ഇയാള്‍ സ്വന്തമാക്കി. ഫ്‌ളാറ്റുകള്‍ പിന്നീട് മറിച്ചുവില്‍ക്കുകയും ചെയ്തു.

ഇക്ബാല്‍ കസ്‌കറിനെതിരെ ഇതുവരെ 10 പരാതികളാണ് ലഭിച്ചത്. ഭൂമി, സാമ്പത്തിക ഇടപാടുകളിലെ ക്രമക്കേടുകള്‍ പരിഹരിക്കുന്ന ഇടനിലക്കാരനായാണ് കസ്‌കര്‍ ഈ രംഗത്തെത്തിയത്. പിന്നീടാണ് ഭീഷണിപ്പെടുത്തി പണം തട്ടുന്നതിലേക്കു ചുവടുമാറ്റിയത്. അതിനിടെ ദുബൈയില്‍ ഒളിവില്‍ കഴിയുന്ന ദാവൂദ്, അനിയനുവേണ്ടി മികച്ച നിയമ സഹായങ്ങള്‍ നല്‍കാന്‍ ശ്രമം തുടങ്ങിയതായും റിപ്പോര്‍ട്ടുണ്ട്.

Also Read:
പട്ടാപ്പകല്‍ വീട് കുത്തിത്തുറന്ന് 14 പവന്‍ സ്വര്‍ണം കൊള്ളയടിച്ച കേസില്‍ ഒളിവില്‍ പോയ പ്രതി രണ്ടുവര്‍ഷത്തിന് ശേഷം പിടിയില്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Politicians may have helped Iqbal Kaskar net 100 crore in 3 years, Mumbai, Threatened, Politics, Complaint, Business Man, Flat, Arrest, National.