» » » » » » പതിമൂന്നുകാരിയെ ലൈംഗീകമായി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ യുവാവ് അറസ്റ്റില്‍

മുംബൈ: (www.kvartha.com 12.08.2017) പതിമൂന്നുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ യുവാവിനെ അറസ്റ്റ് ചെയ്തു. 24 കാരനാണ് അറസ്റ്റിലായിരിക്കുന്നത്. പെണ്‍കുട്ടിയുടെ പിതാവിന്റെ സ്‌നാക്‌സ് ബിസിനസില്‍ പങ്കാളിയായിരുന്നു പ്രതി. ആറ് മാസം ഗര്‍ഭിണിയായ പെണ്‍കുട്ടി അബോര്‍ഷന് അനുവാദം തേടി സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്.

മകളുടെ വയര്‍ വീര്‍ത്ത് വരുന്നത് ശ്രദ്ധിച്ച രക്ഷിതാക്കളാണ് പെണ്‍കുട്ടിയെ ഒരു ഡോക്ടറുടെ അടുത്തെത്തിച്ചത്. സ്‌കാനിംഗില്‍ പെണ്‍കുട്ടി 27 ആഴ്ച ഗര്‍ഭിണിയാണെന്ന് വ്യക്തമായി.

കഴിഞ്ഞ അഞ്ച് വര്‍ഷമായി അറസ്റ്റിലായ യുവാവ് പെണ്‍കുട്ടിയുടെ പിതാവ് വാടകയ്‌ക്കെടുത്ത് നല്‍കിയ മുറിയിലാണ് താമസിച്ച് വരുന്നത്. ഒരു കുടുംബം പോലെയാണിവര്‍ കഴിഞ്ഞിരുന്നത്.

വെള്ളിയാഴ്ച അറസ്റ്റിലായ പ്രതിയെ ആഗസ്റ്റ് 16 വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.

National, Police, Arrest

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: MUMBAI: The Charkop police arrested a 24-year-old man on Friday for the abuse of a minor girl, who is now more than six months pregnant and plans to move the Supreme Court for permission for an abortion.

Keywords: National, Police, Arrest

About kvarthakochi

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date