Follow KVARTHA on Google news Follow Us!
ad

പതിമൂന്നുകാരിയെ ലൈംഗീകമായി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ യുവാവ് അറസ്റ്റില്‍

മുംബൈ: (www.kvartha.com 12.08.2017) പതിമൂന്നുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ യുവാവിനെ അറസ്റ്റ് ചെയ്തു. 24 കാരനാണ് അറസ്റ്റിലായിരിക്കുന്നത്. National, Police, Arrest
മുംബൈ: (www.kvartha.com 12.08.2017) പതിമൂന്നുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ യുവാവിനെ അറസ്റ്റ് ചെയ്തു. 24 കാരനാണ് അറസ്റ്റിലായിരിക്കുന്നത്. പെണ്‍കുട്ടിയുടെ പിതാവിന്റെ സ്‌നാക്‌സ് ബിസിനസില്‍ പങ്കാളിയായിരുന്നു പ്രതി. ആറ് മാസം ഗര്‍ഭിണിയായ പെണ്‍കുട്ടി അബോര്‍ഷന് അനുവാദം തേടി സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്.

മകളുടെ വയര്‍ വീര്‍ത്ത് വരുന്നത് ശ്രദ്ധിച്ച രക്ഷിതാക്കളാണ് പെണ്‍കുട്ടിയെ ഒരു ഡോക്ടറുടെ അടുത്തെത്തിച്ചത്. സ്‌കാനിംഗില്‍ പെണ്‍കുട്ടി 27 ആഴ്ച ഗര്‍ഭിണിയാണെന്ന് വ്യക്തമായി.

കഴിഞ്ഞ അഞ്ച് വര്‍ഷമായി അറസ്റ്റിലായ യുവാവ് പെണ്‍കുട്ടിയുടെ പിതാവ് വാടകയ്‌ക്കെടുത്ത് നല്‍കിയ മുറിയിലാണ് താമസിച്ച് വരുന്നത്. ഒരു കുടുംബം പോലെയാണിവര്‍ കഴിഞ്ഞിരുന്നത്.

വെള്ളിയാഴ്ച അറസ്റ്റിലായ പ്രതിയെ ആഗസ്റ്റ് 16 വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.

National, Police, Arrest

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: MUMBAI: The Charkop police arrested a 24-year-old man on Friday for the abuse of a minor girl, who is now more than six months pregnant and plans to move the Supreme Court for permission for an abortion.

Keywords: National, Police, Arrest