Follow KVARTHA on Google news Follow Us!
ad

ഭാര്യയെ ബലാത്സംഗം ചെയ്തതില്‍ മനംനൊന്ത യുവാവ് തൂങ്ങിമരിച്ചു

ഭാര്യയെ ബലാത്സംഗം ചെയ്തതില്‍ മനംനൊന്ത ഭര്‍ത്താവ് തൂങ്ങിമരിച്ചു. ഭാര്യയെ ബലാത്സംഗം Payyannur, News, Crime, Police, Case, Natives, Wife, Kerala,
പയ്യന്നൂര്‍: (www.kvartha.com 21.08.2017) ഭാര്യയെ ബലാത്സംഗം ചെയ്തതില്‍ മനംനൊന്ത ഭര്‍ത്താവ് തൂങ്ങിമരിച്ചു. ഭാര്യയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിയെ അറസ്റ്റു ചെയ്തതിനു പിന്നാലെയാണ് ഭര്‍ത്താവിനെ താമസിക്കുന്ന ഷെഡിനകത്തു തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ശ്രീകണ്ഠാപുരം പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ചെപറമ്പിലെ ഓട്ടോ ഡ്രൈവറായ 29കാരനാണ് തൂങ്ങിമരിച്ചത്.

സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെയാണ്;

ഇക്കഴിഞ്ഞ ആഗസ്ത് 15 ന് മരിച്ച യുവാവിന്റെ ഭാര്യയെ കാണാതായിരുന്നു. പിന്നീട് യുവതിയെയും വണ്ണായിക്കടവ്, തച്ചോറക്കല്‍ സ്വദേശിയായ എന്‍.ടി.രാഹുലിനെയും നാട്ടുകാര്‍ ഒരു വീട്ടിനകത്തു നിന്നും സംശയകരമായ സാഹചര്യത്തില്‍ പിടികൂടിയിരുന്നു. അതിനുശേഷം യുവാവിനേയും ഭാര്യാവീട്ടുകാരെയും വിളിച്ചു വരുത്തി പോലീസ് മധ്യസ്ഥ ചര്‍ച്ചയിലൂടെ പ്രശ്‌നം പരിഹരിക്കുകയും ചെയ്തിരുന്നു.

Youth Hanged to Death, Payyannur, News, Crime, Police, Case, Natives, Wife, Kerala

എന്നാല്‍ തുടര്‍ന്നും ഭാര്യയെ രാഹുല്‍ വിവാഹ വാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്യുകയായിരുന്നു. ഈ സംഭവത്തില്‍ രാഹുലിനെതിരെ പോലീസ് കേസെടുക്കുകയും അറസ്റ്റു ചെയ്യുകയും ചെയ്തിരുന്നു. ഭാര്യ വീണ്ടും ബലാത്സംഗത്തിനിരയായതോടെ മാനസികമായി തകര്‍ന്ന നിലയിലായ യുവാവ് കത്തെഴുതി വച്ചശേഷം ജീവനൊടുക്കുകയായിരുന്നു. മാനഹാനിയാണ് ജീവനൊടുക്കാന്‍ കാരണമെന്ന് പോലീസ് പറഞ്ഞു.

Also Read:
സംഘര്‍ഷ സ്ഥലത്ത് പോലീസ് ബൈക്കുകള്‍ അടിച്ചുതകര്‍ക്കുന്ന സി സി ടി വി ദൃശ്യം പുറത്തായി; അക്രമം നടത്തിയത് സിപിഎം അനുഭാവികളായ പോലീസുകാരാണെന്ന് ബിജെപി, നടപടി സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് ചീഫ്


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Youth Hanged to Death, Payyannur, News, Crime, Police, Case, Natives, Wife, Kerala.