Follow KVARTHA on Google news Follow Us!
ad

നളിനി നെറ്റോയുടെ പിന്‍ഗാമി കെ എം എബ്രഹാം അല്ലേ? കാരണങ്ങള്‍ ഇവയാണ്

സംസ്ഥാന ചീഫ് സെക്രട്ടറിയായി കെ എം എബ്രഹാമിനെ നിയമിക്കുന്നതിനേക്കുറിച്ച് സിപിThiruvananthapuram, News, Ramesh Chennithala, Allegation, University, Criticism, CPM, Resignation, Kerala, Politics,
തിരുവനന്തപുരം: (www.kvartha.com 23.08.2017) സംസ്ഥാന ചീഫ് സെക്രട്ടറിയായി കെ എം എബ്രഹാമിനെ നിയമിക്കുന്നതിനേക്കുറിച്ച് സിപിഎമ്മില്‍ ആശയക്കുഴപ്പവും ഭിന്നതയും. ആഗസ്റ്റ് 31ന് ചീഫ് സെക്രട്ടറി നളിനി നെറ്റോ വിരമിക്കുന്ന ഒഴിവില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി സ്ഥാനത്തുനിന്ന് സ്ഥാനക്കയറ്റം ലഭിച്ച് ചീഫ് സെക്രട്ടറിയാകാന്‍ സാധ്യത മുതിര്‍ന്ന ഐഎഎസ് ഓഫീസര്‍ കെ എം എബ്രഹാമിനാണെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെയാണ് പുതിയ വിവരം പുറത്തുവരുന്നത്. പാര്‍ട്ടിയില്‍ ഇക്കാര്യത്തില്‍ ഏകാഭിപ്രായമില്ല. രണ്ടു കാരണങ്ങളാണ് പ്രധാനമായും അതിനു പറഞ്ഞു കേള്‍ക്കുന്നത്.

മുന്‍ ഡിജിപി ടി പി സെന്‍കുമാറുമായി എബ്രഹാമിനുള്ള അടുത്ത ബന്ധമാണ് ആദ്യത്തേതും പ്രധാനവുമായ കാരണം. നളിനി നെറ്റോ ചീഫ് സെക്രട്ടറിയാകുന്നത് വൈകിപ്പിച്ചുകൊണ്ട് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഡെല്‍ഹി ഡെപ്യൂട്ടേഷന്‍ തസ്തികയില്‍ നിന്ന് എസ് എം വിജയാനന്ദിനെ കേരളത്തിലെ ചീഫ് സെക്രട്ടറിയാക്കി കൊണ്ടുവരാന്‍ ചുക്കാന്‍ പിടിച്ചത് സെന്‍കുമാറും എബ്രഹാമുമാണെന്ന് നേരത്തേ വാര്‍ത്തകളുണ്ടായിരുന്നു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കേരളത്തില്‍ അറബി സര്‍വകലാശാല സ്ഥാപിക്കുന്നതിനേക്കുറിച്ചുള്ള ഫയലില്‍ എബ്രഹാം എഴുതിയ അഭിപ്രായമെന്ന പേരില്‍ ഉയര്‍ന്ന വിവാദവും സിപിഎമ്മിനെ അലോസരപ്പെടുത്തുന്നുണ്ട്. അതാണ് രണ്ടാമത്തെ കാര്യം.

അറബ് സര്‍വകലാശാല സ്ഥാപിക്കുന്നതിനെ എതിര്‍ക്കുകയും അങ്ങനെയാണെങ്കില്‍ ഹീബ്രു സര്‍വകലാശാലയും സ്ഥാപിക്കണമല്ലോ എന്ന് ഫയലില്‍ എബ്രഹാം എഴുതുകയും ചെയ്തുവെന്നായിരുന്നു ആരോപണം. ഇത് വലിയ വാര്‍ത്തയാവുകയും വിവിധ കേന്ദ്രങ്ങളില്‍ നിന്ന് വലിയ വിമര്‍ശനം ഉയരുകയും ചെയ്തിരുന്നു. അത്തരം നിലപാടുള്ളയാളെ സംസ്ഥാന ചീഫ് സെക്രട്ടറിയായി എങ്ങനെയാണ് നിയമിക്കുകയെന്ന് സിപിഎം നേതൃത്വത്തില്‍ ആശയക്കുഴപ്പമുണ്ടെന്നാണ് പ്രചരിക്കുന്നത്.

സെക്രട്ടേറിയറ്റിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കിടയിലും പാര്‍ട്ടിതലത്തിലും പ്രചരിക്കുന്ന രണ്ടാമത്തെ കാര്യത്തിന് സ്ഥിരീകരണമില്ല. എന്നാല്‍ സെന്‍കുമാറുമായുള്ള സൗഹൃദം എബ്രഹാമിന് 'ബ്ലാക്ക് മാര്‍ക്ക്' തന്നെയാണത്രേ.

സീനിയര്‍ മോസ്റ്റ് ഐഎഎസ് ഉദ്യോഗസ്ഥനെത്തന്നെ ചീഫ് സെക്രട്ടറിയാക്കാതിരിക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ട്. അത് വിനിയോഗിച്ച് മറ്റൊരാളെ നിയമിച്ചേക്കുമെന്ന സൂചന ശക്തമാണ്.

Also Read:
കോളജ് വിദ്യാര്‍ത്ഥിയെ മൂന്നംഗ സംഘം തടഞ്ഞുനിര്‍ത്തി ആക്രമിച്ചു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Who is Kerala's new CS after Nalini Neto, Thiruvananthapuram, News, Ramesh Chennithala, Allegation, University, Criticism, CPM, Resignation, Kerala, Politics.