Follow KVARTHA on Google news Follow Us!
ad

കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ രണ്ടാം പ്രതിയെ നടുറോഡില്‍ വെട്ടിക്കൊന്ന സംഭവത്തില്‍ 3 പേര്‍ കസ്റ്റഡിയില്‍

കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ രണ്ടാം പ്രതിയെ നടുറോഡില്‍ വെട്ടിക്കൊന്ന സംഭവത്തില്‍ മൂന്ന് പേരെ കസ്റ്റഡിKerala, Tirur, Malappuram, RSS, Politics, Murder, Custody, Police, Accused, Vipin murder case: 3 in police custody
തിരൂര്‍: (www.kvartha.com 25.08.2017) കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ രണ്ടാം പ്രതിയെ നടുറോഡില്‍ വെട്ടിക്കൊന്ന സംഭവത്തില്‍ മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു.
വ്യാഴാഴ്ച രാവിലെ 7.15 മണിയോടെയാണ് ആര്‍ എസ് എസ് പ്രവര്‍ത്തകനായ ആലത്തിയൂര്‍ കുട്ടിച്ചാത്തന്‍പടി കുണ്ടില്‍ വിപിനെ (23) വെട്ടേറ്റ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ പോലീസെത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

സംശയത്തിന്റെ അടിസ്ഥാനത്തിലാണ് മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തത്. വ്യാഴാഴ്ച രാത്രിയോടെയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇവരെ ചോദ്യം ചെയ്ത് വരികയാണ്. കൂടുതല്‍ വിവരങ്ങളൊന്നും പോലീസ് പുറത്തു വിട്ടിട്ടില്ല.

കൊടിഞ്ഞി ഫൈസല്‍ വധക്കേസില്‍ നേരത്തേ തന്നെ ജാമ്യം ലഭിച്ച പ്രതിയായിരുന്നു വിപിന്‍. 2016 നവംബര്‍ 19നാണ് ഫൈസല്‍ കൊല്ലപ്പെട്ടത്. ഹിന്ദുമതസ്ഥനായ അനില്‍കുമാര്‍ (ഉണ്ണി) ഇസ്ലാം മതത്തിലേക്ക് മതം മാറുകയും കുടുംബത്തെ തന്നോടൊപ്പം മതം മാറ്റുകയും ചെയ്തതിന്റെ വൈരാഗ്യമായിരുന്നു കൊലയ്ക്ക് കാരണം.

Kerala, Tirur, Malappuram, RSS, Politics, Murder, Custody, Police, Accused, Vipin murder case: 3 in police custody.


Also Read: കൊല്ലപ്പെട്ട ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ രണ്ടാം പ്രതി; സ്ഥലത്ത് സംഘര്‍ഷാവസ്ഥ, വന്‍ പോലീസ് സന്നാഹം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )


Related News: കൊടിഞ്ഞി ഫൈസല്‍ വധക്കേസ് പ്രതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

വിപിനെ വെട്ടിക്കൊന്നത് കൃത്യമായ ആസൂത്രണത്തോടെ; വീട്ടില്‍ നിന്നും പുറപ്പെടുന്നത് മുതലുള്ള നീക്കങ്ങള്‍ കൊലയാളി സംഘം നിരീക്ഷിച്ചു, കൂടുതല്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ ജാഗ്രതപാലിച്ച് പോലീസ്, അക്രമമുണ്ടായാല്‍ വെടിവെക്കാന്‍ ഉത്തരവ്

Keywords: Kerala, Tirur, Malappuram, RSS, Politics, Murder, Custody, Police, Accused, Vipin murder case: 3 in police custody.