Follow KVARTHA on Google news Follow Us!
ad

കസ്റ്റഡിയിലിരിക്കെ നിര്‍ബന്ധിച്ച് ഹിജാബ് എടുപ്പിച്ച കേസില്‍ മുസ്ലീം യുവതിക്ക് 85,000 ഡോളര്‍ നഷ്ടപരിഹാരം

പോലീസ് കസ്റ്റഡിയിലിരിക്കെ നിര്‍ബന്ധിച്ച് ഹിജാബ് എടുപ്പിച്ച കേസില്‍ മുസ്ലീം യുവതിക്ക് 85,000Police, Custody, Court, Compensation, Husband, Arrest, World, Criticism, Allegation,
ഡോളര്‍ലോംഗ് ബീച്ച്: (www.kvartha.com 12.08.2017) പോലീസ് കസ്റ്റഡിയിലിരിക്കെ നിര്‍ബന്ധിച്ച് ഹിജാബ് എടുപ്പിച്ച കേസില്‍ മുസ്ലീം യുവതിക്ക് 85,000 ഡോളര്‍ നഷ്ടപരിഹാരം. കിര്‍സ്റ്റി പവല്‍ എന്ന യുവതിക്കാണ് കോടതി അനുകൂലമായിട്ടുള്ള വിധി പുറപ്പെടുവിച്ചത്. 2015 ല്‍ ഭര്‍ത്താവിനൊപ്പം കാറോടിച്ച് പോകുമ്പോള്‍ യുവതിയെ പോലീസ് ഓഫീസര്‍മാര്‍ തടയുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. തുടര്‍ന്ന് കസ്റ്റഡിയില്‍ വെച്ച് ഇവരുടെ ഹിജാബ് നിര്‍ബന്ധിപ്പിച്ച് അഴിപ്പിച്ച ശേഷം ഒരു രാത്രിമുഴുവന്‍ കഴിയാന്‍ നിര്‍ബന്ധിതയാക്കുകയും ചെയ്തു എന്നാണ് പരാതി.

കസ്റ്റഡിയില്‍ വെച്ച് നടന്ന ഈ അനീതിക്കെതിരെ ഇവര്‍ 2016 ല്‍ നല്‍കിയ പരാതിയിലാണ് കഴിഞ്ഞ ആഴ്ച കോടതി അനുകൂലവിധി പുറപ്പെടുവിച്ചത്. ലോംഗ് ബീച്ച് നഗരസഭ വേണം ഈ തുക നല്‍കാന്‍. പോലീസിന്റെ നടപടിയില്‍ ഒരു രാത്രി മുഴുവന്‍ തനിക്ക് കടുത്ത മാനസിക പീഡനങ്ങളും അപമാനവും നേരിടേണ്ടി വന്നതായും തന്റെ സത്യനിഷ്ഠയും മതപരമായ വിശ്വാസങ്ങളും ഒരുപോലെ അപമാനിക്കപ്പെടുന്ന അനുഭവമാണ് ഈ സംഭവത്തിലൂടെ ഉണ്ടായതെന്നും ഇവര്‍ ഹര്‍ജിയില്‍ വാദിച്ചു.

US: Muslim woman awarded USD 85000 after police forcibly removed her hijab, Police, Custody, Court, Compensation, Husband, Arrest, World, Criticism, Allegation

ഒരു കട മോഷണവുമായി ബന്ധപ്പെട്ട് പവലിന്റെ പേരില്‍ വാറന്റുമായി വന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഭര്‍ത്താവിനൊപ്പം കാറില്‍ പോകുമ്പോഴായിരുന്നു അറസ്റ്റ്. പവലിന്റെ ഭര്‍ത്താവ് അറസ്റ്റ് സമയത്ത് വനിതാപോലീസിന്റെ സേവനം ആവശ്യപ്പെട്ടെങ്കിലും അത് ലഭ്യമാക്കാതെയാണ് അറസ്റ്റ് ചെയ്യുകയും കസ്റ്റഡിയില്‍ വെച്ച് ശരിയായ ഫോട്ടോയെടുക്കാന്‍ ഹിജാബ് ഊരിമാറ്റാന്‍ ആവശ്യപ്പെടുകയും ചെയ്തത്. ഒരു രാത്രി മുഴുവനും പവലിന് ഹിജാബ് ഇല്ലാതെ കഴിയേണ്ടി വന്നു. പിന്നീട് ഭര്‍ത്താവ് ബോണ്ട് കെട്ടിവെച്ച ശേഷമാണ് ഹിജാബ് തിരികെ നല്‍കിയത്. സി എന്‍ എന്‍ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

മതപരമായ ആചാരം ലംഘിച്ച് ഹിജാബ് ഇല്ലാതെ പൊതുജന മധ്യത്തില്‍ നില്‍ക്കേണ്ടി വന്നത് കടുത്ത അപമാനത്തിനും മതപരമായുള്ള അസൗകര്യങ്ങള്‍ക്കും ശക്തമായ മാനസിക ബുദ്ധിമുട്ടിനും കാരണമായതായും ഇവര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. പവലിന്റെ നീക്കത്തിന് അമേരിക്കന്‍ മുസ്ലീങ്ങളില്‍ നിന്നും വന്‍ പിന്തുണയാണ് ലഭിച്ചത്. ഇത്തരത്തില്‍ ഒരു അനുഭവം നേരിടേണ്ടി വരുന്ന അവസാന മുസ്ലീം വനിതയാകണം പവലെന്ന് അമേരിക്കന്‍ ഇസ്ലാമിക് റിലേഷന്‍ വ്യക്തമാക്കി. തന്റെ മതസ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പവലിന്റെ പോരാട്ടം ശ്ലാഘനീയമായിരുന്നെന്നാണ് ഇസ്ലാമിക് സമൂഹത്തിന്റെ അഭിപ്രായം.

Also Read:
ആഇശയെ കാണാന്‍ ഏകമകന്‍ വീട്ടിലെത്തിയപ്പോള്‍ കണ്ടത് ഉമ്മയുടെ ചേതനയറ്റ മൃതദേഹം; മരണം നടന്നത് നാലു ദിവസം മുമ്പ്, മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനയച്ചു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: US: Muslim woman awarded USD 85000 after police forcibly removed her hijab, Police, Custody, Court, Compensation, Husband, Arrest, World, Criticism, Allegation.