» » » » » » മദ്രസകള്‍ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ വീഡിയോകള്‍ ഹാജരാക്കണമെന്ന നിര്‍ദ്ദേശവുമായി യുപി സര്‍ക്കാര്‍

ലഖ്‌നൗ: (www.kvartha.com 12.08.2017) സ്വാതന്ത്ര്യദിനാഘോഷ പരിപാടികള്‍ സംഘടിപ്പിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ യുപിയിലെ എയ്ഡഡ് മദ്രസകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. പരിപാടികളുടെ വീഡിയോകള്‍ ന്യൂനപക്ഷ ക്ഷേമ ഉദ്യോഗസ്ഥന് ഹാജരാക്കണമെന്നും നിര്‍ദ്ദേശമുണ്ട്. മദ്രസ അദ്ധ്യാപകരും മുസ്ലീം മത നേതാക്കളും ഉള്‍പ്പെടെ നിരവധി പേര്‍ ഈ നിര്‍ദ്ദേശത്തിനെതിരെ രംഗത്തെത്തി. സമുദായത്തോടുള്ള അവിശ്വാസമാണ് ഇത്തരം നിര്‍ദ്ദേശങ്ങള്‍ക്ക് പിന്നിലെന്നും അവര്‍ ആരോപിച്ചു.

വിദ്യാര്‍ത്ഥികള്‍ക്ക് പ്രചോദനമാകുമെന്ന ന്യായവാദത്തോടെയാണ് വിമര്‍ശനങ്ങളെ ആദിത്യനാഥ് സര്‍ക്കാര്‍ നേരിടുന്നത്. മദ്രസകള്‍ക്ക് മാത്രമാണ് ഈ നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. ഉത്തരവ് പാലിക്കാത്ത മദ്രസകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി ബല്‍ദേവ് ഔലാഖ് പറഞ്ഞു.

National, UP, Madrassa

സമാനമായ നിര്‍ദ്ദെശം സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് നല്‍കിയിട്ടുണ്ടെങ്കിലും വീഡിയോ സമര്‍പ്പിക്കാന്‍ ഉത്തരവില്‍ ആവശ്യപ്പെട്ടിട്ടില്ല. കൂടാതെ ആര്‍.എസ്.എസിന്റെ നിയന്ത്രണത്തിലുള്ള സരസ്വതി ശിശു മന്ദിരങ്ങള്‍ക്കും ഇത്തരമൊരു നിര്‍ദ്ദേശം നല്‍കിയിട്ടില്ല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: LUCKNOW / MEERUT: The Uttar Pradesh government has asked state-aided madrassas to celebrate Independence Day functions and submit video footage to minority welfare officers in all districts of the state, triggering angry reactions from the opposition as well as Muslim clerics and madrassa teachers who said the move smacked of distrust of the community.

Keywords: National, UP, Madrassa

About kvarthakochi

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date