Follow KVARTHA on Google news Follow Us!
ad

ഖത്തറിലേക്ക് കഞ്ചാവ് കടത്തുന്നത് ചാവക്കാട്ട് നിന്നും കാസര്‍കോട്ടുനിന്നുമുള്ള റാക്കറ്റാണെന്ന് മലയാളി എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥന്‍; വീഡിയോയുമായി റേഡിയോ ജോക്കി സൂരജ്; മൂന്നര മാസത്തിനിടെ പിടിയിലായ 40 മലയാളി യുവാക്കള്‍ ജയിലില്‍ നരകയാതന അനുഭവിക്കുന്നു; സൂത്രധാരന്‍ കുന്നംകുളം സ്വദേശി

ഖത്തറിലേക്ക് കഞ്ചാവ് കടത്തുന്നത് ചാവക്കാട്ടുനിന്നും കാസര്‍കോട്ടുനിന്നുമാണെന്ന് റേഡിയോ ജോക്കി സൂരജിന്റെ Doha, Qatar, Video, Airport, Drugs, Youth, News, World, Gulf, Kasaragod.
ദോഹ: (www.kvartha.com 12/08/2017) ഖത്തറിലേക്ക് കഞ്ചാവ് കടത്തുന്നത് ചാവക്കാട്ട് നിന്നും കാസര്‍കോട്ടുനിന്നുമുള്ള റാക്കറ്റാണെന്ന് റേഡിയോ ജോക്കി സൂരജിന്റെ വെളിപ്പെടുത്തല്‍; മൂന്നര മാസത്തിനിടെ പിടിയിലായ 40 മലയാളി യുവാക്കള്‍ ജയിലില്‍ നരകയാതന അനുഭവിക്കുന്നു; സൂത്രധാരന്‍ കുന്നംകുളം സ്വദേശി

ദോഹ: ഖത്തറിലേക്ക് കഞ്ചാവ് കടത്തുന്നത് ചാവക്കാട്ടുനിന്നും കാസര്‍കോട്ടുനിന്നുമാണെന്ന് റേഡിയോ ജോക്കി സൂരജിന്റെ വെളിപ്പെടുത്തല്‍. ഖത്തറിലെ എയര്‍പോര്‍ട്ടുകളില്‍ ഡ്രഗ്‌സ് ആന്‍ഡ് സേഫ്റ്റി ഡിപ്പാര്‍ടമെന്റില്‍ ജോലി ചെയ്യുന്ന മലയാളി ഉദ്യോഗസ്ഥന്‍ അറിയിച്ച വിവരമാണ് വീഡിയോയിലൂടെ സൂരജ് വെളിപ്പെടുത്തിയത്. 18 നും 30 നും ഇടയില്‍ പ്രായമുള്ള യുവാക്കളാണ് ഖത്തറിലേക്ക് ചതിയില്‍ പെട്ടും അല്ലാതെയും കഞ്ചാവ് കടത്തുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്നത്.

Doha, Qatar, Video, Airport, Drugs, Youth, News, World, Gulf, Kasaragod, RJ Sooraj on drugs smuggling mafia

കഴിഞ്ഞ മൂന്നര മാസത്തിനിടെ 40 ഓളം മലയാളി യുവാക്കള്‍ കഞ്ചാവ് കടത്തുമായി ബന്ധപ്പെട്ട് പിടിയിലായി ഖത്തറിലെ വിവിധ ജയിലുകളില്‍ കഴിയുന്നുണ്ടെന്നാണ് എര്‍പോര്‍ട്ട് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം. ഉദ്യോഗസ്ഥന്‍ ജയിലിലുള്ള യുവാക്കളെ നേരിട്ട് കണ്ട് അന്വേഷിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഈ വിവരം കിട്ടിയത്. പലരും ചാവക്കാട്ടും കാസര്‍കോട്ടുമുള്ളവരുടെ കെണിയില്‍ പെട്ടാണ് ഇവിടെയെത്തിയത്.

നല്ല ജോലിയും ശമ്പളവും ഓഫര്‍ ചെയ്തും വലിയ തുക വാഗ്ദാനം ചെയ്തുമാണ് പലരെയും കെണിയിലാക്കുന്നത്. അച്ചാര്‍ കുപ്പിയില്‍ കഞ്ചാവ് കടത്തിയതിന്റെ പേരില്‍ കഴിഞ്ഞ ദിവസം ഒരു യുവാവ് പിടിയിലായതിന് പിന്നാലെയാണ് മുന്നറിയിപ്പുമായി ആര്‍ ജെ സൂരജ് സോഷ്യല്‍ മീഡിയയിലൂടെ രംഗത്ത് വന്നത്.

ആത്മാര്‍ത്ഥ സുഹൃത്തുക്കള്‍ പോലും കഞ്ചാവ് പൊതി കൊടുത്തുവിട്ട് ചതിച്ച സംഭവവും ഉണ്ടായിട്ടുണ്ട്. പലരെയും നിസാര കേസുകള്‍ മാത്രമാണ് ഖത്തറിലുള്ളതെന്ന് പറഞ്ഞാണ് വലയിലാക്കുന്നത്. എന്നാല്‍ കഞ്ചാവ് കടത്ത് ഖത്തറില്‍ വലിയ കുറ്റമാണെന്നാണ് ഉദ്യോഗസ്ഥന്‍ അറിയിച്ചത്. ഗള്‍ഫിലേക്ക് പോകുന്നവര്‍ എത്ര അടുത്ത കൂട്ടുകാരനായാലും അവര്‍ നല്‍കുന്ന പൊതികള്‍ വിശദമായി പരിശോധിക്കാതെ കൊണ്ടുപോകരുതെന്നും സൂരജ് പറയുന്നു.

കഞ്ചാവ് കടത്തിനായി പ്രത്യേക റിക്രൂട്ട്‌മെന്റ് തന്നെ സംഘം നടത്തുന്നതായും ആക്ഷേപമുണ്ട്. പിടിയിലാകുന്ന പലരും ഉദ്യോഗസ്ഥരുടെ കാല്‍ പിടിച്ച് കരഞ്ഞ് അപേക്ഷിക്കുകയാണ് ചെയ്യുന്നത്. ഇത് കൊണ്ടൊന്നും രക്ഷയില്ല. പണം കണ്ടാല്‍ കണ്ണ് മഞ്ഞളിക്കുന്ന ഉദ്യോഗസ്ഥരല്ല ഇപ്പോള്‍ എയര്‍പ്പോര്‍ട്ടിലുള്ളതെന്നും ആത്മാര്‍ത്ഥമായി ജോലി ചെയ്യുന്നവരാണ് ഇപ്പോഴുള്ളതെന്നും സൂരജ് പറയുന്നു.

19 ഉം 20 വയസുള്ള യുവാക്കളാണ് കൂടുതലും പിടിക്കപ്പെട്ടിരിക്കുന്നത്. ഇവരെല്ലാം സംഭവത്തിന്റെ ഗൗരവം ഉള്‍ക്കൊള്ളാതെയാണ് ഇറങ്ങിപ്പുറപ്പെട്ടത്. എയര്‍പോര്‍ട്ടില്‍ തന്നെ പല രീതിയിലുള്ള പരിശോധനകളും നടക്കുന്നുണ്ട്. പ്രത്യേക പരിശീലനം നേടിയ ഉദ്യോഗസ്ഥരാണ് ഗള്‍ഫിലെ എയര്‍പോര്‍ട്ടുകളിലുള്ളത്. ആദ്യത്തെ പരിശോധനയില്‍ തന്നെ പലരും പിടിക്കപ്പെടുന്നു. കഴിഞ്ഞ ദിവസം മുളകിനകത്ത് കഞ്ചാവ് പൊടി നിറച്ച് കടത്തിയതും പിടിക്കപ്പെട്ടിരുന്നു. എത്ര നല്ല പാക്കിംഗ് ആയാലും പിടിക്കപ്പെടും.

കുന്നംകുളം സ്വദേശിയായ ഒരു വ്യക്തിയാണ് കഞ്ചാവ് കടത്തിന്റെ സൂത്രധാരന്‍. ഇയാളുടെ പേര് വിവരം അന്വേഷണ ഏജന്‍സികള്‍ ആവശ്യപ്പെട്ടാല്‍ വെളിപ്പെടുത്തുമെന്നും സൂരജ് വ്യക്തമാക്കുന്നു. കേരളത്തിലെ പോലീസ് ഉദ്യോഗസ്ഥരും മാധ്യമങ്ങളും കഞ്ചാവ് കടത്തിനെതിരെ ജാഗ്രത പാലിക്കണമെന്നും ആര്‍ ജെ സൂരജ് ആവശ്യപ്പെട്ടു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Doha, Qatar, Video, Airport, Drugs, Youth, News, World, Gulf, Kasaragod, RJ Sooraj on drugs smuggling mafia