Follow KVARTHA on Google news Follow Us!
ad

ഹോട്ടലില്‍ റെയ്ഡിനെത്തിയ പോലീസ് കണ്ടത് നഗ്നരായി നില്‍ക്കുന്ന സ്ത്രീ-പുരുഷന്മാരെ; സുപ്രീം കോടതിയുടെ സ്വകാര്യതാ വിധി ഭയന്ന് കേസെടുക്കാനാവാതെ പോലീസ്

ഹോട്ടലില്‍ റെയ്ഡിനെത്തിയ പോലീസ് കണ്ടത് നഗ്നരായി നില്‍ക്കുന്ന സ്ത്രീ-പുരുഷന്മാരെ. എന്നാല്‍ സുപ്രീം Perumbavoor, Hotel, Police, Raid, Women, Case, Police Station, Custody, Complaint, News, Kerala, Right to privacy: No case against immoral racket.
പെരുമ്പാവൂര്‍: (www.kvartha.com 26/08/2017) ഹോട്ടലില്‍ റെയ്ഡിനെത്തിയ പോലീസ് കണ്ടത് നഗ്നരായി നില്‍ക്കുന്ന സ്ത്രീ-പുരുഷന്മാരെ. എന്നാല്‍ സുപ്രീം കോടതിയുടെ സ്വകാര്യതാ വിധി ഭയന്ന് കേസെടുക്കാനാവാതെ പോലീസും വലഞ്ഞു. അനാശാസ്യത്തിന്റെ പേരില്‍ കസ്റ്റഡിയിലെടുത്ത് രണ്ട് സ്‌റ്റേഷനുകളിലായി ഒരു രാത്രിയിലേറെ പാര്‍പ്പിച്ച അന്യസംസ്ഥാനക്കാരായ യുവതി-യുവാക്കളെയാണ് കേരള പോലീസ് കേസൊന്നുമെടുക്കാതെ വിട്ടത്.

സ്വകാര്യത മൗലിക അവകാശമാണെന്ന സുപ്രീംകോടതി വിധിയെ തുടര്‍ന്ന് വെള്ളിയാഴ്ച പെരുമ്പാവൂര്‍ പുല്ലുവഴിയിലെ മൂന്നുനില കെട്ടിടത്തിലെ മുറികളില്‍ നിന്നും കസ്റ്റഡിയിലെടുത്ത നാല് സ്ത്രീകളും അഞ്ച് പുരുഷന്മാരുമടങ്ങുന്ന സംഘത്തിനെതിരേ കേസെടുത്തിട്ടില്ലന്നും ഇവരെ വിട്ടയച്ചതായും നിലവില്‍ താമസിച്ചിരുന്ന കെട്ടിടത്തില്‍ ഇനി താമസിപ്പിക്കില്ലെന്നും കുറുപ്പംപടി പോലീസ് അറിയിക്കുകയായിരുന്നു.

Perumbavoor, Hotel, Police, Raid, Women, Case, Police Station, Custody, Complaint, News, Kerala, Supreme Court, Right to privacy: No case against immoral racket.

പ്രായപൂര്‍ത്തിയായവര്‍ പൂര്‍ണ്ണ സമ്മതത്തോടെ നടത്തിയ ഇടപെടലില്‍ കേസെടുത്താല്‍ പോലീസ് കുടുങ്ങാന്‍ സാധ്യത ഉണ്ടെന്ന നിയമോപദേശത്തെ തുടര്‍ന്നാണ് പോലീസ് നടപടി. സുപ്രീംകോടതിയുടെ സ്വകാര്യതാ വിധിയില്‍ എന്തെല്ലാം കടന്നുവരുമെന്ന് ഇനിയും വ്യക്തമല്ല. അതുകൊണ്ടാണ് ഈ കേസില്‍ നിന്ന് പോലീസ് തന്ത്രപൂര്‍വ്വം തടിയൂരിയതെന്നാണ് വിവരം.

Perumbavoor, Hotel, Police, Raid, Women, Case, Police Station, Custody, Complaint, News, Kerala, Supreme Court, Right to privacy: No case against immoral racket.

വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് റൂറല്‍ എസ് പി യുടെ സ്‌പെഷ്യല്‍ സ്‌ക്വാഡില്‍ ഉള്‍പ്പെട്ട പോലീസ് സംഘം പുല്ലികുഴിയില്‍ മൂവാറ്റുപുഴ-പെരുമ്പാവൂര്‍ പാതയോരത്തെ മൂന്നുനില കെട്ടിടത്തില്‍ പരിശോധനയ്‌ക്കെത്തിയത്. മുകള്‍ നിലയിലെത്തി പരിശോധിച്ചപ്പോള്‍ നഗ്‌നരായ നിലയില്‍ സ്ത്രീ-പുരുഷന്മാരെ കണ്ടെത്തുകയായിരുന്നു.

പേരുവിവരങ്ങള്‍ തിരക്കിയപ്പോള്‍ ഭര്‍ത്താവും ഭാര്യയുമാണെന്നൊക്കെ പറഞ്ഞെങ്കിലും ഓരോരുത്തരെയും തനിച്ച് നിര്‍ത്തി പങ്കാളികളുടെ പേരുവിവരങ്ങള്‍ ചോദിച്ചപ്പോള്‍ കള്ളത്തരം വ്യക്തമായി. തുടര്‍ന്ന് പോലീസ് സംഘം ഇവരെ പെരുമ്പാവൂര്‍ സ്‌റ്റേഷനിലേക്ക് മാറ്റി. പേരുവിവരങ്ങള്‍ വ്യക്തമാക്കുന്ന രേഖകള്‍ കണ്ടെത്തി ഇവര്‍ക്കെതിരെ കേസ് ചാര്‍ജ്ജ് ചെയ്യാനായിരുന്നു പോലീസിന്റെ നീക്കം.

ശനിയാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെ പിടിയിലായവരെ കുറുപ്പംപടി സ്‌റ്റേഷനിലേക്ക് മാറ്റി. രാവിലെ സ്‌റ്റേഷന്‍ ചുമതലയുണ്ടായിരുന്ന എസ് ഐയാണ് ഇവര്‍ക്കെതിരെ കേസ് നടപടികളില്ലന്ന് വ്യക്തമാക്കിയത്. കെട്ടിടത്തില്‍ അനാശാസ്യ കേന്ദ്രം പ്രവര്‍ത്തിക്കുന്നതായുള്ള നാട്ടുകാരുടെ പരാതിയിടെ അടിസ്ഥാനത്തിലാണ് പോലീസ് ഇവിടെ റെയ്ഡിനെത്തിയതെന്നും ഇനി മേഖലയില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ പോലീസ് നിരീക്ഷണം ശക്തമാക്കുമെന്നും കുറുപ്പംപടി പോലീസ് അറിയിച്ചിട്ടുണ്ട്. സ്വകാര്യതാനിയമത്തിന്റെ വ്യക്തമായ ന്യൂനതയാണ് ഇതിലൂടെ വ്യക്തമായിരിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Perumbavoor, Hotel, Police, Raid, Women, Case, Police Station, Custody, Complaint, News, Kerala, Supreme Court, Right to privacy: No case against immoral racket.