Follow KVARTHA on Google news Follow Us!
ad

തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതിന് പ്രായപരിധിയില്ലെന്ന് അമിത് ഷാ; അങ്കക്കളത്തിലേയ്ക്കിറങ്ങാന്‍ തയ്യാറെടുത്ത് മുതിര്‍ന്ന നേതാക്കള്‍

ന്യൂഡല്‍ഹി: (www.kvartha.com 23.08.2017) പാര്‍ട്ടി അദ്ധ്യക്ഷന്‍ അമിത് ഷായുടെ ഉറപ്പ് കിട്ടിയതോടെ വരുന്ന തിരഞ്ഞെടുപ്പുകളില്‍ അങ്കക്കളത്തിലേയ്ക്കിറങ്ങാന്‍ തയ്യാറെടുത്ത് ബിജെപിയിലെ 75 കഴിഞ്ഞ നേതാക്കള്‍.National, Politics, Amit Shah, BJP

ന്യൂഡല്‍ഹി: (www.kvartha.com 23.08.2017) പാര്‍ട്ടി അദ്ധ്യക്ഷന്‍ അമിത് ഷായുടെ ഉറപ്പ് കിട്ടിയതോടെ വരുന്ന തിരഞ്ഞെടുപ്പുകളില്‍ അങ്കക്കളത്തിലേയ്ക്കിറങ്ങാന്‍ തയ്യാറെടുത്ത് ബിജെപിയിലെ 75 കഴിഞ്ഞ നേതാക്കള്‍. തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ വയസ് ഒരു തടസമാകുമെന്ന് കരുതിയിരുന്ന നേതാക്കള്‍ക്ക് ആശ്വാസമേകികൊണ്ട് കഴിഞ്ഞ ദിവസമാണ് അമിത് ഷായുടെ പ്രസ്താവന വന്നത്. തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നവരുടെ പ്രായം സംബന്ധിച്ച് ഒരു നിയന്ത്രണവുമില്ലെന്നായിരുന്നു ഷാ വ്യക്തമാക്കിയത്.

ശനിയാഴ്ച ഭോപ്പാലില്‍ എത്തിയ അമിത് ഷാ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കവേയാണ് ഇക്കാര്യം പറഞ്ഞത്. മദ്ധ്യപ്രദേശിലെ പ്രമുഖ നേതാക്കളായ ബാബുല്‍ ലാല്‍ ഗൗറിനേയും സര്‍തജ് സിംഗിനേയും 75 കഴിഞ്ഞതിനാല്‍ മന്ത്രിസഭ പുനസംഘടനയില്‍ നിന്നും ഒഴിവാക്കിയിരുന്നു. ഇരുവരും 75 വയസ് കഴിഞ്ഞ നേതാക്കളാണ്. എന്നാല്‍ ആ തീരുമാനം മുഖ്യമന്ത്രിയുടേതായിരുന്നുവെന്നും അമിത് ഷാ വ്യക്തമാക്കി.

National, Politics, Amit Shah, BJP

2014ലെ ലോക്സഭ തിരഞ്ഞെടുപ്പിന് ശേഷം ബിജെപിയിലെ മുതിര്‍ന്ന നേതാക്കളായ എല്‍കെ അദ്വാനി, മുരളീ മനോഹര്‍ ജോഷി, ശാന്ത കുമാര്‍ എന്നിവരെ മന്ത്രിസഭയില്‍ നിന്നും മാറ്റി നിര്‍ത്തിയിരുന്നു. ഈ നേതാക്കളും 75 പിന്നിട്ടവരായിരുന്നു.

<br />
<a href="https://play.google.com/store/apps/details?id=news.kvartha" target="_blank">(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം
)</a><br />
<br />

SUMMARY: NEW DELHI: BJP president Amit Shah's recent comment that the party had not imposed any restriction on those above 75 years contesting polls has come as a breather for several leaders who have crossed the milestone and were fearing denial of tickets.

Keywords: National, Politics, Amit Shah, BJP